അഴിമുഖം പ്രതിനിധി
കൊച്ചി ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന ഇസ്ലാമിക പ്രഭാഷകന്‍ ആര്‍ഷി ഖുറേഷിയെ ഹൈക്കോടതിയില്‍ ഹാജരാക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ എത്തിയെങ്കിലും പോലീസ് മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കടത്തി വിട്ടില്ല.
കോടതിയില്‍ പ്രവേശിച്ചാല്‍ സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് പോലിസ് ഇവരെ അറിയിച്ചത്. ഇത് കാരണം സുപ്രധാനമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ല.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പാശ്ചാത്തലത്തിലാണ് ഈ നടപടി. ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാനെ കുറിച്ച് മാധ്യമങ്ങള്‍ കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചായിരുന്നു കൈയ്യേറ്റം. തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സംഘര്‍ഷം ഉണ്ടായി.
കേരളത്തില്‍ സമീപ കാലത്ത് നടന്നു എന്നു കരുതുന്ന ഐ എസ് റിക്രൂട്ട്മെന്റുമായി ബന്ധമുള്ളയാളാണ് ഖുറേഷി. കൊച്ചി സ്വദേശി മെറിന് എന്ന മറിയത്തെ മതം മാറുന്നതിനായി പ്രേരിപ്പിച്ചത് ഖുറേഷിയാണ് എന്ന് മെറിന്റെ സഹോദരന് എബിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും മുംബൈ എറ്റിഎസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടിയത്. ഇസ്ലാമിക പണ്ഡിതന് സഖിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് എന്ന എന്‍ജിഒയുടെ പിആര്‍ഒ ആണ് അറസ്റ്റിലായ ആര്‍ഷി ഖുറിഷി
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക്

Next Story