TopTop
Begin typing your search above and press return to search.

ഇറാന് ഇനി എഴുന്നേല്‍ക്കാനാവുമോ?

ഇറാന് ഇനി എഴുന്നേല്‍ക്കാനാവുമോ?

കരോള്‍ മോറെല്ലോ, കരേന്‍ ഡേയങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാനും യു എസ് അടക്കം മറ്റ് ആറ് രാഷ്ട്രങ്ങളുമായി ചരിത്രപ്രധാനമായ ഒരു ആണവ കരാറില്‍ എത്തിയിരിക്കുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ആണവായുധങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്ന കരാര്‍ പകരമായി ആ രാജ്യത്തെ ഒറ്റപ്പെടുത്തുകയും സമ്പദ് രംഗത്തെ ദുര്‍ബ്ബലമാക്കുകയും ചെയ്ത നിയന്ത്രണങ്ങള്‍ എടുത്തുമാറ്റും.

കരാര്‍ വിവരം വാഷിംഗ്ടണില്‍ പ്രഖ്യാപിച്ച പ്രസിഡണ്ട് ഒബാമക്ക് ഇനിയിത് കോണ്‍ഗ്രസിലെ സംശയാലുക്കളായ അംഗങ്ങളെയും പശ്ചിമേഷ്യയിലെ യു എസ് സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുക എന്ന വലിയ ഭാരമുണ്ട്.

“അമേരിക്കന്‍ നയതന്ത്രജ്ഞതയ്ക്ക് യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥവത്തായ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്ന് ഈ കരാര്‍ കാണിക്കുന്നു,” ഒബാമ പറഞ്ഞു. ഇറാന് ഒരു ആണവായുധ നിര്‍മാണത്തിനുള്ള സാധ്യതയെ ഇല്ലാതാക്കി എന്നും ഒബാമ അവകാശപ്പെട്ടു.

അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരമായി കര്‍ശനമായ അന്താരാഷ്ട്ര നിരീക്ഷണവും ഇറാന്റെ ആണവ ശേഷി കുറക്കുന്നതുമായ കരാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വാഗതം ചെയ്തു.

തീവ്രനിലപാടുകളില്‍ നിന്നും മാറി പടിഞ്ഞാറുമായി കൂടുതലടുക്കാന്‍ ഇത് ഇറാനില്‍ പ്രേരണ ഉണ്ടാക്കും എന്നും അവര്‍ കരുതുന്നു.

“ഇത് പുതിയൊരു ദിശാസൂചികയാണ്. നാമത് ഉപയോഗിച്ചെ മതിയാകൂ,” ഒബാമ പറഞ്ഞു. ഈ അവസരത്തില്‍ തടവിലാക്കിയ മൂന്നു അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ മോചിപ്പിക്കാനും മൂന്നു വര്‍ഷം മുമ്പ് കാണാതായ നാലാമനെ കണ്ടെത്താനും ഇറാന്‍ നടപടികളെടുക്കണം എന്നു അമേരിക്കന്‍ അധികൃതര്‍ പറയുന്നു.

കരാറിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളെ ഒബാമ ധരിപ്പിച്ചിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ മെയ് മാസത്തില്‍ ഒപ്പിട്ട ഒരു നിയമപ്രകാരം തന്റെ അധികാരം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ എടുത്തുനീക്കും മുമ്പ് കോണ്‍ഗ്രസിന് കരാര്‍ അവലോകനം ചെയ്യാനുള്ള സമയം 60 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.



കരാറിന്റെ സൂക്ഷ്മ പരിശോധന സ്വാഗതം ചെയ്യുന്നെങ്കിലും അതിന്റെ നടത്തിപ്പിനെ തടയുന്ന ഏത് നിയമത്തെയും വീറ്റോ ചെയ്യുമെന്ന് ഒബാമ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുക എന്ന ആദ്യ ലക്ഷ്യത്തില്‍ നിന്നും ഒബാമ പിറകോട്ട് പോയെന്നും കരാര്‍ തടയാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്നും ഹൌസ് സ്പീക്കര്‍ ജോണ്‍ എ ബോഹ്നര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതൊക്കെ വെറും വേഷംകെട്ട് മാത്രമാണെന്ന് പറഞ്ഞു തള്ളിയ ഒബാമ ‘വാഷിംഗ്ടന്‍റെ കര്‍ശന സ്വരം പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും’ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ സഖ്യകക്ഷി നേതാക്കളെയും ഒബാമ ബന്ധപ്പെട്ടു. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് ഷിയാ ഇറാന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന സുന്നി രാജഭരണ രാഷ്ട്രങ്ങളുടെ ആശങ്ക മുതല്‍ കരാറിനെ മറികടന്ന് ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതിന് പുറമെ ഭീകരവാദത്തെ പിന്തുണക്കാന്‍ അവര്‍ക്ക് പണപ്പെട്ടിയും കിട്ടുന്നു എന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായം വരെയുണ്ട് ഇക്കൂട്ടത്തില്‍.

“ഇറാന്‍ കീഴടങ്ങും വരെ നിയന്ത്രണങ്ങള്‍ തുടരുക എന്നത് ഒരു നല്ല രാഷ്ട്രീയ പ്രസംഗമാണ്,” വിദേശകാര്യ സെക്രട്ടറി ജോണ്‍ കേറി പറഞ്ഞു. “എന്നാല്‍ ഭാവനാലോകത്തിനപ്പുറം അത് നടക്കില്ല.”

ടെഹ്റാനില്‍ ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി നടത്തിയ പ്രസംഗത്തില്‍ ‘നമ്മുടെ എല്ലാ ലക്ഷ്യങ്ങളും’ നടന്നു എന്നും ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ലോകം അംഗീകരിച്ച് എന്നും പറഞ്ഞു.

ലോകവുമായുള്ള, പ്രത്യേകിച്ചു പടിഞ്ഞാറുമായുള്ള, ഇറാന്റെ ബന്ധങ്ങള്‍ മാറേണ്ടതുണ്ടെന്നും റൂഹാനി സൂചിപ്പിച്ചു. “ഈ ധാരണ ശരിയായി നടപ്പാക്കിയാല്‍ നമുക്ക് ക്രമേണ പരസ്പരവിശ്വാസത്തെ ഇല്ലാതാക്കാം.”

ഇക്കാര്യത്തില്‍ കടുംപിടിത്ത നിലപാടുകള്‍ എടുത്തിരുന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടനടി പ്രതികരിച്ചിട്ടില്ല.

മാനദണ്ഡങ്ങള്‍ പാലിച്ച് എന്ന് അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കരാര്‍ പ്രയോഗത്തില്‍ വരില്ല. അതിനു ആഴ്ചകള്‍ മതി എന്ന് ഇറാന്‍ പറയുമ്പോള്‍, ഈ വര്‍ഷം അവസാനമാകുമെന്ന് പടിഞ്ഞാറന്‍ നയതന്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. പഴയ നിയന്ത്രണ പ്രമേയങ്ങളും അവ നീക്കുന്നതിനുള്ള ഉപാധികളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു പുതിയ പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ അടുത്ത ആഴ്ച തന്നെ അവതരിപ്പിച്ചേക്കാം എന്നും അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ യു എസ് വാണിജ്യ ഉപരോധം, ആണവേതര യു എസ് നിയന്ത്രണങ്ങള്‍ എന്നിവയെ ഇത് ബാധിക്കില്ല.



ഇറാന്‍ കരാര്‍ വ്യവസ്ഥകള്‍ എങ്ങനെ നടപ്പാക്കുന്നു എന്നത് പരിശോധിക്കും വരെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ തടയുന്ന 18 മാസത്തെ ഇടക്കാല കരാറും നിയന്ത്രണങ്ങളും നിലനില്‍ക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കരാറിനുള്ള ഒരു രാഷ്ട്രീയ അടിസ്ഥാന ധാരണ ഏപ്രിലില്‍ തന്നെ എത്തിയിരുന്നു. ആണവായുധത്തിനല്ല വൈദ്യുതി നിലയങ്ങള്‍ക്കും വൈദ്യ രംഗത്തെ ആവശ്യങ്ങള്‍ക്കുമാണ് തങ്ങള്‍ക്ക് ആണവ ഇന്ധനം വേണ്ടതെന്നാണ് ഇറാന്‍ ഏറെക്കാലമായി പറഞ്ഞുവന്നത്.

കരാറനുസരിച്ചു യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ centrifuge എണ്ണം 19000-ത്തില്‍ നിന്നും 6000 ആയി കുറയും. സമ്പുഷ്ടീകരണം കുറഞ്ഞത് 15 വര്‍ഷത്തേക്കെങ്കിലും ആയുധങ്ങള്‍ക്ക് വേണ്ടതിലും വളരെ താഴെയുള്ള 3.67% ആകും.

നടാന്‍സിലെ ഏതാണ്ട് 16,0000 ഒന്നാം തലമുറ centrifuge ഉള്ള ഇറാന്റെ പ്രാഥമിക സമ്പുഷ്ടീകരണ നിലയം, പ്രവര്‍ത്തനം തുടരും.

ഫോര്‍ദൌയിലെ ഭൂമിക്കടിയിലെ നിലയം കഴിഞ്ഞ 15 വര്‍ഷമായി 3000 centrifuges ഉപയോഗിച്ചിട്ടില്ല. അവശേഷിക്കുന്നവയെ ഐസോടോപ് ഉത്പാദനത്തിന് മാറ്റിയെടുക്കാന്‍ റഷ്യ ഇറാനെ സഹായിക്കും.

താഴ്ന്ന തലത്തില്‍ സമ്പുഷ്ടമായ യുറേനിയാം 98% കുറയ്ക്കും. 10,0000 കിലോഗ്രാമില്‍ നിന്നും 300 കിലോഗ്രാമായി. ബാക്കിയുള്ളത് റഷ്യയ്ക്ക് വില്‍ക്കും.

അറാക്കിലെ ഘനജല നിലയത്തിന്റെ കേന്ദ്ര ഭാഗം നീക്കം ചെയ്യാനും ഇറാന്‍ നടപടിയെടുക്കണം. പ്ലൂട്ടോണിയം ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ നിലയം.

പല നിയന്ത്രണങ്ങളുടെ ഇടയിലുമുള്ള 10-25 വര്‍ഷത്തെ സമയപരിധി ഭാവിയില്‍ ആണവായുധം ഉണ്ടാക്കാന്‍ ഉപരോധ രഹിതമായ അന്തരീക്ഷം ഇറാന് നല്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

മുന്‍കാലങ്ങളിലെ ആയുധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇറാന്‍ വെളിപ്പെടുത്തണ; സാമ്പ്രദായിക ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വാങ്ങാനുള്ള യു എന്‍ ഉപരോധം പിന്‍വലിക്കണമെന്ന ഇറാന്റെ ആവശ്യം; അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് ഏത് സമയത്തും എപ്പോഴും ഇറാന്റെ സൈനിക സ്ഥാപനങ്ങളടക്കമുള്ള ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാനുള്ള പ്രാപ്യത; ലംഘനങ്ങള്‍ തീര്‍പ്പാക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഉയര്‍ന്നുവന്ന മറ്റ് വിഷയങ്ങളായിരുന്നു.

ഈ വിഷയങ്ങളിലെല്ലാം യു എസ് വിട്ടുവീഴ്ച്ച ചെയ്തു എന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ചോര്‍ന്നുകിട്ടിയ ചര്‍ച്ചാ വിവരങ്ങള്‍ വെച്ച് വിമര്‍ശകര്‍ ആരോപിച്ചു. അന്തിമകരാര്‍ ഇരുപക്ഷത്തിനും രാഷ്ട്രീയ സംവാദത്തിനുവേണ്ട വെടിമരുന്നു നല്കുന്നുണ്ട്.



ഇറാന്റെ മുന്‍ ആണവ പദ്ധതിയുടെ സൈനിക സാധ്യതകളെക്കുറിച്ച് പരാമര്‍ശിക്കവേ, അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് ഇതരം എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഇറാന്‍ അനുവാദം നല്‍കുന്ന ഒരു കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു എന്നു IAEA പറഞ്ഞു. ഇറാനുമായി നയതന്ത്ര ബന്ധമുള്ള ഏത് രാജ്യത്തു നിന്നുമുള്ള –അപ്പോള്‍ അമേരിക്കയില്‍ നിന്നില്ല- കൂടുതല്‍ നിരീക്ഷകരെ ഏജന്‍സിക്ക് ഇറാനകത്ത് അയക്കാം. അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ ആണവ നിലയങ്ങളില്‍ സ്ഥാപിക്കും.

സാമ്പ്രദായിക ആയുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും കാര്യത്തിലാണെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് ആയുധങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം തുടരും. മിസൈല്‍ വിലക്ക് 8 കൊല്ലമായിരിക്കും.

അന്താരാഷ്ട്ര ആണവ നിര്‍വ്യാപന കരാറിന്റെ അഡീഷണല്‍ പ്രോടൊകോള്‍ ഇറാന്‍ ഉടന്‍ പാലിക്കും. ഇതനുസരിച്ച് ആണവ ഏജന്‍സിയുടെ പരിശോധകര്‍ക്ക് രാജ്യത്തെ സൈനിക കേന്ദ്രങ്ങളടക്കമുള്ള ഏത് സ്ഥലവും പരിശോധിക്കാം.

അപ്രഖ്യാപിത കേന്ദ്രം സന്ദര്‍ശിക്കാനുള്ള അപേക്ഷയില്‍ IAEA-യും ഇറാനും 14 ദിവസത്തിന്നകം തീര്‍പ്പിലെത്തണം. ഇല്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ 7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൂടി 7 ദിവസത്തിനുള്ളില്‍ തര്‍ക്കത്തില്‍ തീരുമാനമാക്കണം.

ഈ എട്ടില്‍ അഞ്ചു രാഷ്ട്രങ്ങളുടെ സമ്മതം മതി ഇതിന്. ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഒന്നിച്ചു വോട്ട് ചെയ്തു തടയുന്നത് ഇത് അസാധ്യമാക്കുന്നു. ഈ തീരുമാനം നടപ്പാക്കാന്‍ ഇറാന് 3 ദിവസം നല്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ നിയന്ത്രണങ്ങളും മറ്റും തിരികെ വരും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories