TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: ലോകം ചുറ്റാന്‍ ഡ്രേക്കിന്‌റെ കപ്പല്‍ യാത്ര

ചരിത്രത്തില്‍ ഇന്ന്: ലോകം ചുറ്റാന്‍ ഡ്രേക്കിന്‌റെ കപ്പല്‍ യാത്ര

ഭൂഗോളത്തില്‍ കണ്ട സ്ഥലങ്ങളിലൂടെ ചുറ്റിവരാന്‍ വൈസ് അഡ്മിറല്‍ സര്‍ ഫ്രാന്‍സിസ് ഡ്രാക്കെ (1540-1596) ഇറങ്ങിത്തിരച്ചത് 1577 ഡിസംബര്‍ 13നായിരുന്നു. പ്ലിമൗത്തില്‍ നിന്നും 'പെലിക്കന്‍' എന്ന കപ്പലില്‍ അദ്ദേഹം കാലുകുത്തുമ്പോള്‍ മറ്റ് നാല് കപ്പലുകളും 164 ജോലിക്കാരും അദ്ദേഹത്തെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഒന്നാം എലിസബത്ത് രാജ്ഞി നിശ്ചയിച്ച ഒരു രഹസ്യ ദൗത്യമായിരുന്നു ഡ്രാക്കെയുടേത്. ദൗത്യത്തിന് കാശു മുടക്കിയവരുടെ കൂട്ടത്തില്‍ രാജ്ഞിയും സര്‍ ഫ്രാന്‍സിസ് വാല്‍സിംഗവും വില്യം-ജോര്‍ജ്ജ് വൈന്റര്‍ സഹോദരരും ക്രിസ്റ്റഫര്‍ ഹാറ്റണും ജോണ്‍ ഹോക്കിന്‍സും ഉണ്ടായിരുന്നു. പസഫിക് സമുദ്രത്തിലേക്ക് തുഴഞ്ഞ് അവിടെയുള്ള സ്പാനിഷ് കോളനികള്‍ ആക്രമിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിന് ശേഷം, ഡ്രാക്കെ പ്ലിമൗത്തില്‍ തിരികെ കാലുകുത്തുമ്പോള്‍, ലോകം ചുറ്റിയ ആദ്യത്തെ ബ്രിട്ടീഷ് നാവികനായി അദ്ദേഹം മാറി.

ship

പെലിക്കാന്‍ മാത്രമാണ് പെസഫിക്കില്‍ സുരക്ഷിതമായി എത്തിയത്. അത് 1578 ഒക്ടോബറിലായിരുന്നു. സര്‍ ക്രിസ്റ്റഫര്‍ ഹാറ്റോണിന്റെ തോക്കുകളുടെ കുപ്പായത്തിന് ശേഷം, അപൂര്‍വ നേട്ടം കൈവരിച്ച കപ്പലിന് ഗോള്‍ഡന്‍ ഹിന്റ് (സുവര്‍ണ മാന്‍പേട) എന്ന് പുനര്‍നാമകരണം ചെയ്തു. പസഫിക് സമുദ്രത്തന്റെ തെക്കെ അമേരിക്കന്‍ തീരങ്ങളിലൂടെ നുഴഞ്ഞുകയറിയ ഡ്രേക്ക്, സ്പാനിഷ് തീരങ്ങളും പട്ടണങ്ങളും കൊള്ളയടിക്കുകയും അവിടെ നിന്നും സ്‌പെയിന്‍കാര്‍ അടിച്ചുമാറ്റിയിരുന്ന സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്തു. 1579 ജൂണില്‍ ഡ്രേക്ക് സ്‌പെയിനിന്റെ അമേരിക്കയിലെ ഏറ്റവും തെക്കയറ്റത്തെ പിടിവള്ളിയായിരുന്ന പോയിന്റെ ലോമയില്‍ (ഇപ്പഴത്തെ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ) എത്തി. പരിശുദ്ധ ട്രിനിറ്റിയുടെ പേരില്‍ ഡ്രേക്ക് ആ സ്ഥലത്തിന് അവകാശം ഉന്നയിച്ചു എന്ന് മാത്രമല്ല നോവ അല്‍ബിയോണ്‍ (ന്യൂ ബ്രിട്ടണ്‍) എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ആ വര്‍ഷം ജൂലൈയില്‍ പസഫിക് സമുദ്രത്തിലൂടെ യാത്ര തുടര്‍ന്ന സംഘം ഗുഡ് ഹോപ് മുനമ്പ് കടന്ന് ആഫ്രിക്ക ചുറ്റുകയും തിരിച്ച് അത്‌ലാന്റിക് സമുദ്രത്തില്‍ എത്തുകയും ചെയ്തു. നിധികളും സുഗന്ധവ്യജ്ഞനങ്ങളും ലോക സമുദ്രങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളുമായി 1580 സെപ്തംബര്‍ 26ന് ഗോള്‍ഡണ്‍ ഹിന്‍് പ്ലിമൗത്തിലെത്തി. അങ്ങനെ ലോകം ചുറ്റിയ ആദ്യ കപ്പല്‍ സഞ്ചാരിയായി ഡ്രേക്ക് മാറി. അതിന് മുമ്പ് ഇത്തരം ഒരു ദൗത്യത്തിന് പുറപ്പെട്ട പോര്‍ച്ച്യുഗീസ് പര്യവേഷകന്‍ ഡേവിഡ് മക്കല്ലന്‍ തന്റെ സഞ്ചാരത്തിന്റെ നാലില്‍ മൂന്ന് ഭാഗം പൂര്‍ത്തിയാക്കുന്നതിനിടയ്ക്ക് ഫിലിപ്പിന്‍സില്‍ വച്ച് കൊല്ലപ്പെടുകയും ബാസ്‌ക്യു നാവികനായിരുന്ന യുവാന്‍ സെബാസ്റ്റിയ്ന്‍ ഡി എല്‍കാനോ ദൗത്യം പൂര്‍്ത്തിയാക്കുകയുമായിരുന്നു.

mapdrake

ഡ്രേക്കിന്റെ യാത്രയുടെ വിശദാംശങ്ങളെല്ലാം ഔദ്ധ്യോഗിക രഹസ്യമാണെന്ന് എലിസബത്ത് രാജ്ഞി തീരുമാനിച്ചു തങ്ങളുടെ രഹസ്യങ്ങള്‍ മരണം വരെ സൂക്ഷിക്കാമെന്ന് ഡ്രെക്കിനെയും കൂടെയുണ്ടായിരുന്നവരെയും സമ്മതിപ്പിച്ചു. പ്രതിയോഗിയായിരുന്ന സ്‌പെയിനിന്റെ കണ്ണുകളില്‍ നിന്നും ഡ്രെക്കിനെ രക്ഷിക്കുയായിരുന്നു രാജ്ഞിയുടെ ലക്ഷ്യം. തന്റെ പര്യവേഷണത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ഉപഹാരം ഡ്രേക്ക് രാജ്ഞിക്ക് സമര്‍പ്പിച്ചിരുന്നു. മെക്‌സിക്കോയുടെ പസഫിക് മുനമ്പ് പിടിച്ചടക്കിയതിന്റെ ഓര്‍മയിലുള്ള ആ സ്വര്‍ണ ഉപഹാരത്തില്‍ ആഫ്രിക്കന്‍ രത്്‌നങ്ങളും ഒരു കറുത്ത തലയോട്ടിയുടെ രേഖയുമുണ്ടായിരുന്നു. ഒരു കര്‍ഷക കുടിയാന്റെ മകനായിരുന്ന ഡ്രേക്കിന്, 1581ല്‍ അദ്ദേഹത്തിന്റെ കപ്പല്‍ സന്ദര്‍ശിച്ച വേളയില്‍ ഒന്നാം എലിസബത്ത് രാജ്ഞി സര്‍ പദവി നല്‍കി. എലിസബത്ത് രാജ്ഞിയുടെ കപ്പിത്താ•ാരില്‍ ഏറ്റവും പ്രഗത്ഭനായിരുന്ന ഡ്രേക്കിനെ 1588ല സ്പാനിഷ് അര്‍മാദയ്‌ക്കെതിരായ ബ്രീട്ടീഷ് നാവികസേനയുടെ സെക്കന്റ് ഇന്‍ കമാന്റന്റാക്കി. അ്‌ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ഇംഗ്ലണ്ടില്‍ ആവേശമായിരുന്നെങ്കില്‍ മുഖ്യശത്രുവായിരുന്ന സ്‌പെയിനെ സംബന്ധിച്ചിടത്തോളം ഡ്രേക്ക് ഒരു കടല്‍കൊള്ളക്കാരനായിരുന്നു. 'ദ ഡ്രാഗണ്‍' എന്നായിരുന്നു സ്‌പെയിന്‍കാര്‍ ഡ്രേക്കിനെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ തലയ്ക്കായി 20,000 ഡൂക്കറ്റസ് (ഇപ്പോഴത്തെ നിലയില്‍ 44 കോടി ഇന്ത്യന്‍ രൂപ) ഫിലിപ്പ് രണ്ടാമന്‍ രാജാവിന് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.


Next Story

Related Stories