UPDATES

ചരിത്രത്തില്‍ ഇന്ന്

2003 ഏപ്രില്‍ ഒമ്പത്: അമേരിക്കയുടെ ഇറാഖ് അധിനിവേശം പൂര്‍ണം: ബാഗ്ദാദ് പിടിച്ചു

സദ്ദാം ഭരണകൂടത്തെ മറിച്ചിടുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് യുഎസ് കരസേനയുടെ മൂന്നാം ഇന്‍ഫാന്ററി ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഖ്യസേനയുടെ കരയുദ്ധ വിഭാഗം കമാന്റ് അംഗങ്ങള്‍ ബാഗ്ദാദിലെ കേന്ദ്ര ജില്ലയില്‍ പ്രവേശിച്ചു.

ലോകം
2003 ഏപ്രില്‍ ഒമ്പതിന്, ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അമേരിക്ക അധിനിവേശത്തിലൂടെ അട്ടിമറിച്ചു. ഇറാഖ് അധിനിവേശം ആരംഭിച്ച് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം, സദ്ദാം ഭരണകൂടത്തെ മറിച്ചിടുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് യുഎസ് കരസേനയുടെ മൂന്നാം ഇന്‍ഫാന്ററി ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഖ്യസേനയുടെ കരയുദ്ധ വിഭാഗം കമാന്റ് അംഗങ്ങള്‍ ബാഗ്ദാദിലെ കേന്ദ്ര ജില്ലയില്‍ പ്രവേശിച്ചു. ബാഗ്ദാദിലെ ഫിര്‍ദൗസ് ചത്വരത്തില്‍ സ്ഥാപിച്ചിരുന്ന സദ്ദാം ഹുസൈന്റെ കൂറ്റന്‍ പ്രതിമ സദ്ദാമിന്റെ എതിരാളികള്‍ മറിച്ചിടുന്ന ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു.

പ്രതിമ തകര്‍ക്കുന്നവര്‍ക്ക് യുഎസ് സൈന്യം സഹായം നല്‍കി. ഇറാഖിന്റെ ഭൂരിപക്ഷം പ്രദേശവും സ്വതന്ത്രമായതായി അന്ന് തന്റെ യുഎസ് കേന്ദ്ര കമാന്റ് അവകാശപ്പെട്ടു. യുദ്ധത്തില്‍ ബാഗ്ദാദിലെ പൗര പശ്ചാത്തലസൗകര്യങ്ങള്‍, സാമ്പത്തികരംഗം, സംസ്‌കാരിക സ്മാരകങ്ങള്‍ എന്നിവയ്ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചു. പിടിച്ചുപറിയും കൊള്ളിവെപ്പും നാശനഷ്ടങ്ങള്‍ക്ക് ആക്കം കൂട്ടി. യുദ്ധത്തില്‍ ആയിരക്കണക്കിന് ഇറാഖി പട്ടാളക്കാരും വളരെ കുറച്ച് സഖ്യസേന അംഗങ്ങളും കൊല്ലപ്പെട്ടു. എട്ട് മാസത്തിന് ശേഷം സദ്ദാം ഹുസൈനെ സഖ്യസേന പിടികൂടുകയും 2006 ഡിസംബറില്‍ തൂക്കിലേറ്റുകയും ചെയ്തു.


1969: ബ്രിട്ടനിലെ സിഖുകാര്‍ക്ക് ജോലി സമയത്ത് തലപ്പാവ് ധരിക്കാന്‍ അനുമതി

ജോലി സമയത്ത് തലപ്പാവ് ധരിക്കാന്‍ സിഖ് വംശജര്‍ക്ക് അനുമതി ലഭിച്ച ഒരു നിര്‍ണായക നിയമപോരാട്ടത്തില്‍ വിജയം നേടാന്‍ യുകെയിലെ ഒരു സിഖ് വ്യവസായിക്ക് സാധിച്ചു. 1969 ഏപ്രില്‍ ഒമ്പതിനാണ് ചരിത്രപരമായ ഉത്തരവ് പുറത്തിറങ്ങിയത്. സംഭവം നടന്നത് യുകെയിലാണെങ്കിലും ലോകത്തെമ്പാടുമായി കുടിയേറിയിരിക്കുന്ന സിഖ് കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഉത്തരവ് നിര്‍ണായക പ്രാധാന്യമുള്ളതായിരുന്നു. കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടക്കം ഭൂരിപക്ഷം സിഖുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ തലപ്പാവ് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വൂവെര്‍ഹാംപ്ടണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ തീരുമാനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് സോഹന്‍ സിംഗ് ജോളിയായിരുന്നു.

പ്രതിഷേധ സൂചകമായി സ്വയം തീകൊളുത്തി മരിക്കുമെന്ന് സോഹന്‍ സിംഗ് ജോളി ഭീഷണി മുഴക്കി. അപേക്ഷ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ജോളിയുടെ പാത പിന്തുടര്‍ന്ന് സ്വയം തീകൊളുത്തുമെന്ന് മറ്റ് പതിനാല് പേര്‍ പ്രതിജ്ഞ ചെയ്തു. തങ്ങളുടെ വിശ്വാസപ്രകാരം കര്‍ശനമായി പാലിക്കേണ്ട നീണ്ട താടി ഉപയോഗിക്കാനുള്ള അനുമതിയും നല്‍കണമെന്നും സിഖ് മതത്തെ പിന്തുടരുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ആവശ്യപ്പെട്ടു. വോള്‍വെര്‍ഹാംപ്ടണെതിരായ കേസ് ജയിച്ചതോടെ സോഹന്‍ സിംഗ് തന്റെ പോരാട്ടം നോട്ടിംഗാം ബസ് സര്‍വീസിലേക്ക് വ്യാപിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍