ബുര്‍ഹാന്‍ വാനിയുടെ പിതാവ് ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് ശ്രീശ്രീ രവിശങ്കറിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച തികച്ചും മനുഷ്യത്വപരമാണെന്ന് ശ്രീശ്രീ രവിശങ്കര്‍. ശനിയാഴ്ച ബംഗളുരുവിലെ ആശ്രമത്തിലെത്തിയാണ് ബുര്‍ഹാന്‍ അഹമ്മദ് വാനി യോഗാചാര്യനെ കണ്ടത്.

ശനിയാഴ്ച വൈകുന്നേരം ശ്രീശ്രീ രവിശങ്കര്‍ വാനിയുടൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുദിവസം അദ്ദേഹം ആശ്രമത്തിലുണ്ടായിരുന്നതായും ശ്രീശ്രീ ട്വിറ്ററില്‍ കുറിച്ചു. ചികിത്സയ്ക്കായാണ് ആശ്രമത്തില്‍ പോയതെന്ന് വാനി പ്രതികരിച്ചു. കുറച്ചു സമയം യോഗാചാര്യനൊപ്പം ചിലവഴിച്ചതായും മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും വാനി വ്യക്തമാക്കി. ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷനും ശ്രീശ്രീയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ബുര്‍ഹാന്‍ മുസാഫര്‍ വാനി ജൂലൈ 8-നാണ് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വാനി കൊല്ലപ്പെട്ടതിനു ശേഷം കാശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 70-ലധികമാളുകള്‍ കൊല്ലപ്പെടുകയും 11000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍