TopTop
Begin typing your search above and press return to search.

കുന്നംകുളത്ത് ഹോംനേഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്നു

കുന്നംകുളത്ത് ഹോംനേഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്നു

കുന്നംകുളം പെരുമ്പിലാവില്‍ ഹോം നേഴ്‌സിനെ സുഹൃത്ത് കഴുത്ത് ഞെരിച്ചുകൊന്നു. കൊല്ലം സ്വദേശി വര്‍ഷ എന്ന മഞ്ജുവാണ് കൊല്ലപ്പെട്ടത്. വര്‍ഷയുടെ സുഹൃത്ത് ഹുസൈന്‍ പോലീസിന് കീഴടങ്ങിയിട്ടുണ്ട്.

പെരുമ്പിലാവ് ജംഗ്ഷന് സമീപം വര്‍ഷ താമസിക്കുന്ന ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ഇവര്‍ ഒരു സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പെരുമ്പിലാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഹുസൈനുമായി ഇവര്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിവാഹിതനാണ്.

ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രം കാട്ടി യുവതി ഇയാളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹുസൈന്‍ പോലീസിന് മൊഴിനല്‍കി.


Next Story

Related Stories