TopTop

ധോണി യുഗം അവസാനിക്കുന്നു?; ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ധോണിയുടെ പേരില്ല

ധോണി യുഗം അവസാനിക്കുന്നു?; ബിസിസിഐയുടെ വാര്‍ഷിക കരാറില്‍  ധോണിയുടെ പേരില്ല

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മുന്‍ നായകന്‍ എം എസ് ധോണിയില്ല.ബിസിസിഐ 2019-20 സീസണിലെ കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് എ + വിഭാഗത്തിലെ മൂന്ന് കളിക്കാര്‍. എംഎസ് ധോണിക്ക് പട്ടികയില്‍ സ്ഥാനമില്ല. 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെയാണ് കരാര്‍. ടീമിലെ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തിലാണ് താരത്തെ പുതിയ സീസണ്‍ കരാറില്‍ നിന്ന് ഒഴിവാക്കിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാര്‍ഷിക കരാറുകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നതിന്റെ സൂചനയാണ്. 2004 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഏകദിന ക്രിക്കറ്റില്‍ നിന്ന് ഇത് വരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐ യുടെ എ ഗ്രേഡ് താരമായിരുന്ന ധോണിയെ കരാറില്‍ നിന്ന് ഒഴിവാക്കിയത് ആരാധകരെയുള്‍പ്പെടെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ധോണി അവസാനമായി കളിച്ചത്. അതിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരാനിരിക്കേ ധോണി പട്ടികയില്‍ നിന്ന് പുറത്താകുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി എത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ബിസിസിഐയുടെ ഭാഗത്ത് നിന്ന് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.

നവദീപ് സൈനി, മായങ്ക് അഗർവാൾ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ തുടങ്ങിയവരെ കരാറുള്ള കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. ബിസിസിഐ ഘടന അനുസരിച്ച് എ + വിഭാഗത്തിലെ കളിക്കാർക്ക് ഈ കാലയളവിൽ 7 കോടി രൂപയും എ, ബി, സി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് യഥാക്രമം 5 കോടി, 3 കോടി, ഒരു കോടി രൂപ ലഭിക്കും.

ബിസിസിഐ കരാര്‍: പട്ടിക പുറത്ത്

എ പ്ലസ് കാറ്റഗറി: വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര

എ കാറ്റഗറി: രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്

ബി കാറ്റഗറി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍,

സി കാറ്റഗറി: കേദാര്‍ ജാദവ്, നവ്‌ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍


Next Story

Related Stories