Top

ഡോക്ടര്‍മാരെ സാക്ഷികളാക്കരുതെന്ന് അഭയ കേസിലെ പ്രതികള്‍; പറ്റില്ലെന്ന് കോടതി

ഡോക്ടര്‍മാരെ സാക്ഷികളാക്കരുതെന്ന് അഭയ കേസിലെ പ്രതികള്‍; പറ്റില്ലെന്ന് കോടതി

അഭയ കേസിലെ സാക്ഷി പട്ടികയില്‍ നിന്നും ചില ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യം തിരുവനന്തപുരം സി ബി ഐ കോടതി തള്ളി. കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴാണ് പ്രതിഭാഗം വക്കീല്‍ ഈ ആവശ്യം ഉന്നയിച്ചത്. സിബിഐ സാക്ഷിയാക്കിയിട്ടുള്ള ഫൊറന്‍സിക് വിദഗ്ദ്ധരുള്‍പ്പടെയുള്ള ചില ഡോക്ടര്‍മാരെ ഒഴിവാക്കാണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും സാക്ഷി പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തര്‍ക്കം ഇപ്പോള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നും കോടതി പ്രതിഭാഗത്തോട് പറഞ്ഞു. ഡോക്ടമാരായ സാക്ഷികളെ ഒഴിവാക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദമാക്കി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഒന്നാംഘട്ടത്തില്‍ പ്രതികള്‍ക്കതിരെ മൊഴി നല്‍കിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മ പ്രതിഭാഗത്തിന്റെ വിസ്താരത്തിലും തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. പ്രതികളായ ഫാ.തോമസ് കോട്ടൂരിന് സ്വഭാവ ദൂഷ്യമുണ്ടായിരുന്നതായി ത്രേസ്യാമ്മ പറഞ്ഞു. തുടര്‍ന്ന് ത്രേസ്യാമ്മയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ കോടതി ഇടപെട്ടു.

തെളിവുകള്‍ ഇല്ലാതെ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചോ മറ്റോ പറയുന്ന കാര്യങ്ങള്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്നവരോട് ചോദിച്ചാല്‍ സാക്ഷിക്ക് അഭിഭാഷകനെതിരെ അപകര്‍ത്തി കേസുകള്‍ വരെ ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ടെന്ന് സിബിഐ ജഡ്ജി വ്യക്തമാക്കി.

രണ്ടാം ഘട്ട സാക്ഷി വിസ്താരം ഈ മാസം 14 മുതല്‍ 26 വരെ നടത്താന്‍ കോടതി തീരുമാനിച്ചു.


Next Story

Related Stories