TopTop
Begin typing your search above and press return to search.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: അമൃത കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്, അറസ്റ്റ് ഉടനെന്ന് സൂചന

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: അമൃത കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്, അറസ്റ്റ് ഉടനെന്ന് സൂചന

അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള ബംഗളൂരുവിലെ അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിലെ 10 സ്റ്റാഫുകള്‍ക്കെതിരെ കേസെടുത്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. നിലത്ത് നിന്ന് രക്തം കഴുകി മാറ്റിയെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്ബായിരുന്നു ഇത്.

നാലാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹര്‍ഷയാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാളും മറ്റ് ഒമ്ബത് പേരും തന്റെ മകനെ മാനസികമായി പീഡിപ്പിച്ചതായും ഇതാണ് ശ്രീഹര്‍ഷ ജീവനൊടുക്കാന്‍ കാരണമായത് എന്നും പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറയുന്നു.

പ്രിന്‍സിപ്പാള്‍ ധന്‍രാജ് സ്വാമി, അധ്യാപകരും ജീവനക്കാരുമായ രാകേഷ് എസ് ജി, ബി എല്‍ ഭാസ്‌കര്‍, രവി കുമാര്‍, രമേഷ് ടി കെ, നിപുന്‍ കുമാര്‍, അമൃദ്ധ, ബി വെങ്കിടേഷ് എസ് ആര്‍ നാഗരാജ, എന്‍ എസ് മൂര്‍ത്തി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം (ഐപിസി സെക്ഷന്‍ 201), ആത്മഹത്യാപ്രേരണ (സെക്ഷന്‍ 306) വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇതില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് അധ്യാപകന്‍ എസ് ജി രാകേഷിനെതിരെ 2012ല്‍ മറ്റൊരു ആത്മഹത്യ പ്രേരണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്. രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ജിതേന്ദ്ര സായ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ കേസാണിത്. അന്നും ഇപ്പോളത്തെ കേസ് പോലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.


Next Story

Related Stories