TopTop
Begin typing your search above and press return to search.

"രാഷ്ട്രപതിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അധികാരമില്ല": കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെതിരെ തരിഗാമി സുപ്രീംകോടതിയില്‍

"രാഷ്ട്രപതിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അധികാരമില്ല": കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെതിരെ തരിഗാമി സുപ്രീംകോടതിയില്‍

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്ന റിട്ട് ഹരജിയുമായി സിപിഎം നേതാവും സംസ്ഥാനത്തെ മുന്‍ എംഎല്‍എയുമായ മൊഹമ്മദ് യൂസുഫ് തരിഗാമി സുപ്രീംകോടതിയില്‍. ഓഗസ്റ്റ് അഞ്ച്, ആറ് തിയ്യതികളില്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥ നീക്കം ചെയ്യുകയും സംസ്ഥാനത്തെ ജമ്മു കാശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനെയാണ് തരിഗാമി ചോദ്യം ചെയ്യുന്നത്.

രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 370 ഉത്തരവിലൂടെ നീക്കം ചെയ്യാനോ, ആര്‍ട്ടിക്കിള്‍ 367ലേക്ക് പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാനോ മാറ്റാനോ അധികാരമില്ലെന്നാണ് തരിഗാമി ഹരജിയില്‍ വാദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 367ലെ 'Constituent Assembly of J&K' എന്നത് 'Legislative Assembly of J&K' എന്നാക്കി മാറ്റിയിരുന്നു രാഷ്ട്രപതിയുടെ ഒരു ഉത്തരവിലൂടെ. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ നേരിട്ടുള്ള രാഷ്ട്രപതി ഉത്തരവിലൂടെ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്ന് തരിഗാമി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനം പ്രസിഡണ്ട് ഭരണത്തിലുള്ള സന്ദര്‍ഭത്തിലാണ് ഈ നടപടികളെല്ലാമുണ്ടായത്. ഭരണഘടനാപരമായി പ്രസിഡണ്ട് ഭരണത്തിലിരിക്കുമ്ബോള്‍ ഇത്തരം നടപടികള്‍ക്ക് സാധുതയില്ലെന്നും തരിഗാമി വാദിക്കുന്നു.

"ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം, രാഷ്ട്രപതിഭരണം നിലനില്‍ക്കെ ആര്‍‌ട്ടിക്കിള്‍ 356(1) പ്രകാരം രാഷ്ട്രപതിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അധികാരമില്ല." പ്രസിഡണ്ടിന്റെ ഭരണം നിലനില്‍ക്കുമ്ബോള്‍ സംസ്ഥാനത്തെ വിഭജിച്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും തരിഗാമി പറയുന്നുണ്ട്.

കേന്ദ്രം കാശ്മീരില്‍ നടപടികളുമായി മുമ്ബോട്ടു പോയപ്പോള്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാളാണ് തരിഗാമി.


Next Story

Related Stories