TopTop

ഒന്നര വർഷം നീണ്ട സസ്പെൻഷൻ അവസാനിക്കുന്നു, ജേക്കബ് തോമസ് വീണ്ടും സർക്കാർ സർവീസിലേക്ക്

ഒന്നര വർഷം നീണ്ട സസ്പെൻഷൻ അവസാനിക്കുന്നു, ജേക്കബ് തോമസ് വീണ്ടും സർക്കാർ സർവീസിലേക്ക്

മുൻ ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലെത്തുന്നു. ഏറെ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം ഒന്നര വർഷങ്ങള്‍ക്ക് ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തുന്നത്. വ്യവസായ വകുപ്പിന് കീഴില്‍ ഷൊർണൂരിൽ പ്രവർത്തിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡിയായാണ് നിയമനമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഉത്തരവ് അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.

2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു ജേക്കബ് തോമസ്. ഇതിനെ ചോദ്യം ചെയ്ത് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിച്ചിരുന്നു. ജേക്കബ് തോമസിന് അനുകൂലമായിരുന്നു ഇതിലെ ട്രൈബ്യൂണലിന്റെയും നിലപാട്. ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശം. ഇതിന് പിന്നാലെ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശയും നൽകിയിരുന്നു. എന്നാൽ ഉത്തരവ് പുറത്ത് വന്ന് ഒന്നരമാസം പിന്നിട്ട ശേഷമാണ് നിയമനം.
ഇതിനിടെ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അപേക്ഷയും നൽകിയിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു വിആർഎസ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സ്വയം വിരമിക്കുന്നതിനു സര്‍വീസിലിരിക്കെ മൂന്നു മാസം മുന്‍പു നോട്ടീസ് നല്‍കണം. നടപടിക്രമം പാലിക്കാത്തതിനാല്‍ വിആര്‍എസ് അനുവദിക്കില്ലെന്നാണ് നിലപാട്. വിആര്‍എസ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാരും എതിര്‍ക്കുകയാണ് ചെയ്തത്.
ഓഖി ബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പൊതുചടങ്ങില്‍ പ്രസംഗിച്ചതിന്റെ പേരില്‍ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യമായി സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങുന്നതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനിടെ ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തു. സർക്കാറിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനായിരുന്നു നടപടി. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയും ചെയ്തു. കഴിഞ്ഞ ജൂണിലാണ് ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി അവസാനമായി നീട്ടിയത്. ഈ കാലാവധി തീരാനിക്കെയാണ് പുതിയ നിയമനം എന്നാണ് റിപ്പോർട്ട്.




Next Story

Related Stories