ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയരുന്നതിനിടെ കാണാതായ വിമാനം കടലില്‍ വീണതായി സൂചന. ഇതേത്തുടര്‍ന്ന് കടലില്‍ തെരച്ചില്‍ ആരംഭിച്ചു. ശ്രിവിജയ എയറിന്റെ എസ് ജെ 182 ബോയിങ് വിമാനമാണ് പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ കാണാതായത്.വിമാനത്തില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.27 വർഷം പഴക്കമുള്ള വിമാനമാണിത്.
10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോ-ഹത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. പോന്റിയാങ്കിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 62പേരുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.