Top

വട്ടിയൂർകാവിൽ കുമ്മനം തന്നെ, നാളെ മുതൽ പ്രചാരണത്തിന്?

വട്ടിയൂർകാവിൽ കുമ്മനം തന്നെ, നാളെ മുതൽ പ്രചാരണത്തിന്?

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ. നേരത്തെ സമ്മതമല്ലെന്ന അറിയിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ സമ്മതം തയ്യാറാണെന്ന് വ്യക്തമാക്കിയതായാണ് പുതിയ വിവരം.

മുതിർന്ന പാർട്ടി നേതാവും എംഎൽഎയുമായി ഒ രാജഗോപാലാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. നാളെ മുതൽ കുമ്മനം മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന സൂചനയും അദ്ദേഹം നൽകുന്നു. നേരത്തെ വലിയ പ്രതിക്ഷകളുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മല്‍സരത്തിന് ഇറങ്ങിയ കുമ്മനം വലിയ തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ അദ്ദേഹം താൽപര്യമറിയിക്കാതിരുന്നത്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽലുള്ള സമ്മർദ്ദം.

കുമ്മനം മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ വട്ടിയൂർക്കാവിൽ ഇത്തവണയും പോരാട്ടം കനക്കുമെന്ന് വ്യക്തമാവുകാണ്. കെ മോഹൻ കുമാറാണ് വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവനന്തപുരം മേയർ വി കെ പ്രശാന്താണ് ഇടത് സ്ഥാനാർത്ഥി. ഇക്കുറിയും ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ.

അതേസമയം, വട്ടിയൂർകാവിനെ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായെന്നാണ് പുതിയ റിപ്പോർട്ടുകൾ. പുറമെ കെ.സുരേന്ദ്രൻ കോന്നിയിലും യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബു അരൂരിലെ സ്ഥാനാര്‍ഥികളാവുമെന്നാണ് റിപ്പോർട്ടുകൾ. എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതിനിടെ, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. അരൂരിൽ അഡ്വ. ഷാനിമോൾ ഉസ്മാനും, അരൂരിൽ പി മോഹൻരാജും, വട്ടിയൂർക്കാവിൽ മുൻ എംഎൽഎയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ ഡോ. കെ മോഹൻകുമാറും എറണാകുളത്ത് മുൻ ഡെപ്യൂട്ടി സ്പീക്കർ ടി ജെ വിനോജുമാണ് സ്ഥാനാർത്ഥികൾ. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.


Next Story

Related Stories