TopTop
Begin typing your search above and press return to search.

അഭിപ്രായസ്വാതന്ത്ര്യമുണ്ട്, മുഖ്യമന്ത്രിക്കെതിരായ പ്രചാരണത്തിന് സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണം: ഹൈക്കോടതി

അഭിപ്രായസ്വാതന്ത്ര്യമുണ്ട്, മുഖ്യമന്ത്രിക്കെതിരായ  പ്രചാരണത്തിന് സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണം: ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ് ആപ്പില്‍ പ്രചാരണം നടത്തിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് നിര്‍ദ്ദേശിച്ചു. സസ്‌പെന്റ് ചെയ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എസ് പ്രശാന്തിനെ തിരിച്ചെടുക്കാനാണ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മേയിലാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെടുക്കേണ്ടവ പിടിച്ചെടുത്തെങ്കില്‍ സസ്‌പെന്‍ഷന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരാനായതുകൊണ്ട് മാത്രം ഒരാള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യ സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പൊതുസ്ഥാപനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയയിലെ ഉചിതമായ പെരുമാറ്റം എന്തെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുകയാണെന്ന് കോടതി പറഞ്ഞു. അസ്വസ്ഥനായ ഒരാളുടെ വൈകാരികമായ പ്രതികരണങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പെരുമാറ്റത്തിന് ഉചിതമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതാണ് ഇതുപോലുളള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തതും ഹൈക്കോടതി നേരത്ത റദ്ദാക്കിയിരുന്നു.


Next Story

Related Stories