TopTop
Begin typing your search above and press return to search.

ആനവണ്ടിയില്‍ മൂന്നാറില്‍ ചുറ്റാം; പുതുവര്‍ഷ സമ്മാനമൊരുക്കി കെഎസ്ആര്‍ടിസി

ആനവണ്ടിയില്‍ മൂന്നാറില്‍ ചുറ്റാം; പുതുവര്‍ഷ സമ്മാനമൊരുക്കി കെഎസ്ആര്‍ടിസി

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി പ്രകൃതിസൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പദ്ധതി. ഇതിനായി കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സര്‍വീസ് ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി കൊണ്ടുവരുന്നത്.

മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു രാവിലെ 9ന് പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്‌ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളിലും ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരമുണ്ടാകും.

ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതല്‍ 3 ദിവസം മൂന്നാറിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലുള്ള സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സര്‍വീസ് തുടങ്ങുമെന്നു മന്ത്രി അറിയിച്ചു.


Next Story

Related Stories