TopTop
Begin typing your search above and press return to search.

"അവര്‍ക്കൊക്കെ കാശാണ് പ്രശ്നം": കോന്നിയിലെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി എംഎം മണി

"അവര്‍ക്കൊക്കെ കാശാണ് പ്രശ്നം": കോന്നിയിലെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി എംഎം മണി

ആര്‍എസ്‌എസ്സും ബിജെപിയും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് വോട്ട് മറിച്ചുവിറ്റ് അതിന്റെ ചില്ലറ വാങ്ങിപ്പോകുക എന്നതാണെന്ന് മന്ത്രി എംഎം മണി. കോന്നിയിലെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഏത് ദൈവമാണെന്ന് പറഞ്ഞാലും ആനയാണെന്നു പറഞ്ഞാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല. കെ സുരേന്ദ്രനെന്താ വലിയ ആനയാണെന്നാണോ? അവര്‍ക്കൊക്കെ കാശാണ് പ്രശ്നം. ആര്‍എസ്‌എസ്സും ബിജെപിയും കാലങ്ങളായി ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എന്താ? വോട്ട് മറിച്ചു ചെയ്യുക. അതിന്റെ രാഷ്ട്രീയം എന്താണെന്ന് അറിയാമോ? ഇടതുപക്ഷം ജയിക്കാതിരിക്കുക. അതിന് വോട്ട് മറിച്ച്‌ ചെയ്യും. അതിനുള്ള ചില്ലറയും മേടിക്കും ഇവര്‍. ഇതവര്‍ പാരമ്ബര്യമായി ചെയ്തു കൊണ്ടിരിക്കുന്നതാണ്," മണി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി ആവര്‍ത്തിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ചെന്നപ്പോള്‍ കോണ്‍ഗ്രസ്സുകാരെല്ലാം കൂറുമാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തമായ നിലപാട് ഇല്ല. പണ്ടത്തെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കുന്ന എംപിമാരില്ല കേരളത്തില്‍ നിന്ന്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

Related Stories