Top

ഹണിട്രാപ്പ്: കുടുങ്ങിയവരിൽ 5 ബിജെപി, ആർഎസ്എസ് നേതാക്കളും ഒരു കോൺഗ്രസ് നേതാവും

ഹണിട്രാപ്പ്: കുടുങ്ങിയവരിൽ 5 ബിജെപി, ആർഎസ്എസ് നേതാക്കളും ഒരു കോൺഗ്രസ് നേതാവും

മധ്യപ്രദേശിലെ ഹണിട്രാപ്പ് കേസിൽ ഇരകളാക്കപ്പെട്ട അഞ്ച് ബിജെപി-ആർ‌എസ്എസ് നേതാക്കളെയും ഒരു കോൺഗ്രസ് നേതാവിനെയും ഉന്നത ഉദ്യോഗസ്ഥനെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ദി ക്വിന്റ് വാർത്താ പോർട്ടലാണ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുള്ളത്. ഇവരിൽ ചിലർ ഇപ്പോഴും സർവ്വീസിലുണ്ട്. ഇവരുടെയെല്ലാം വീഡിയോകൾ നിലവിൽ പൊലീസിന്റെ പക്കലുണ്ട്.

Explainer: 'എല്ലാവരും' കുടുങ്ങിയ മധ്യപ്രദേശിലെ ഹൈ പ്രൊഫൈൽ 'മാംസ വ്യാപാരം': പരസ്പരം ചെളി വാരിയെറിഞ്ഞ് ബിജെപിയും കോൺഗ്രസ്സും

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ നീക്കം ചെയ്യാന്‍ സമ്മർദ്ദമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നതായി റിപ്പോർട്ട് പറയുന്നു. "ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ കേസിൽ നിന്നും നീക്കം ചെയ്യാൻ എന്നോട് സീനിയർ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം അവസാനിക്കുമ്പോഴേക്ക് എത്ര വീഡിയോകളും പേരുകളും നീക്കം ചെയ്യേണ്ടി വരുമെന്ന് എനിക്കറിയില്ല," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

കേസിനാസ്പദമായ സംഭവങ്ങൾ പുറത്തു വന്നതിനു കാരണമായ ഹർ‌ഭജൻ സിങ് എന്ന മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ നിലവിൽ സസ്പെൻഷനിലാണുള്ളത്. ഹണിട്രാപ്പ് സംഘത്തെ നയിച്ചിരുന്ന ശ്വേത ജയിനുമായും ആർതി ദയാലുമായും 2008 മുതൽ ഹർഭജൻ സിങ്ങിന് ബന്ധമുണ്ട്. എന്നാൽ ഇപ്പോഴാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണവുമായി ഹര്‍ഭജൻ രംഗത്തു വന്നിരിക്കുന്നത്. ഇതിനു പിന്നിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള സ്പർദ്ദയുടെ ഭാഗമായി വന്ന സമ്മർദ്ദമാണോയെന്ന സംശയവും ഉയരുന്നുണ്ട്.

മാസങ്ങൾക്കു മുമ്പു തന്നെ ഈ സംഭവങ്ങളെക്കുറിച്ച് പൊലീസിന് വിവരമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട് പറയുന്നത്. ജൂലൈ മാസത്തിൽ ഒരു ഐഎഎസ് ഓഫീസറുടെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്മേലുള്ള അന്വേഷണത്തിൽ തന്നെ പൊലീസ് വസ്തുതകൾ മനസ്സിലാക്കിയിരുന്നു. എന്നാൽ, ഓഫീസർക്ക് പരാതിയില്ലാതിരുന്നതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുണ്ടായില്ല.


Next Story

Related Stories