TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനത്തിലും കാര്‍ഷിക മേഖലയ്ക്ക് വളര്‍ച്ച; പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തിലും കാര്‍ഷിക മേഖലയ്ക്ക് വളര്‍ച്ച; പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കാര്‍ഷിക ഉത്പാദനത്തില്‍ ഇന്ത്യ റെക്കോര്‍ഡ് നേട്ടത്തിലെത്തിയെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൗരി- ചൗര സംഭവത്തില്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതിക്ക് പിന്നില്‍ കര്‍ഷകരാണ്. ചൗരി ചൗര സമരത്തിലും അവര്‍ പ്രധാന പങ്കുവഹിച്ചു, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കര്‍ഷകരെ സ്വാശ്രയരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി പകര്‍ച്ചവ്യാധി സമയത്തും കാര്‍ഷിക മേഖലയും വളര്‍ന്നു പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടികാണിച്ചു. കര്‍ഷകരുടെ താല്‍പര്യത്തിനായി തങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവെന്ന് പറഞ്ഞ പ്രധാമന്ത്രി കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന സൂചനയും നല്‍കി.കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നത്. ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമം വഴി സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories