Top

'തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു', ആമസോൺ പ്രൈം സീരീസിനെതിരെ ആർഎസ്എസ്

ആമസോൺ പ്രൈമിന്റെ വെബ് സീരീസിനെതിരെ വിമർശനവുമായി ആർഎസ്എസ്. മനോജ് വാജ്പേയ് അഭിനയിച്ച 'ദി ഫാമിലി മാന്‍' എന്ന അൺ സെൻസേർഡ‍് വെബ് സീരീസ് തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരെ സംസാരിക്കുന്നെന്നും ആരോപിച്ചാണ് ആർഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിന്റെ ഓൺലൈൻ വിഭാഗത്തിലാണ് സംഘടന നിലപാട് വ്യക്തമാക്കുന്നത്. രാജ് നിധിമോരുവും കൃഷ്ണ ഡി കെയുമാണ് വെബ് സീരീസിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട്, പരമ്പരയിലെ രണ്ട് എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില ഡയലോഗുകളുൾപ്പെടെയാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. പരമ്പരയിൽ, ദേശീയ അന്വേഷണ ഏജൻസിയുമായി (എൻ‌ഐ‌എ) ഉദ്യോഗസ്ഥ ശ്രീനഗറിലെ ലാൽ ചൗക്കിലെ തന്റെ സഹപ്രവർത്തകയോട് സംസാരിക്കുന്നരംഗമാണ് ഇതിൽ ഒന്ന്. 'ഫോണുകളും ഇൻറർനെറ്റും അടച്ചുപൂട്ടുകയും ഉപയോഗിക്കുകയും ചെയ്തതിനാൽ കശ്മീരികളെ ഇന്ത്യൻ ഭരണകൂടം അടിച്ചമർത്തുകയാണെന്നെന്നും, ഇന്ത്യൻ ഭരണാധികാരികളും തീവ്രവാദികളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും അവർ ചോദിക്കുന്നു. മറ്റൊന്നിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പോലുള്ള നിമമങ്ങൾക്കെതിരെയും അവർ സംസാരിക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാന്നു.
ഈ പ്രത്യേക വെബ് സീരീസ് ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും ആളുകൾ തിരിയുന്നതിനെ നിരന്തരം ന്യായീകരിക്കുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. തീവ്രവാദം മോശമല്ലെന്നാണ് ഈ പരമ്പരയിൽ നിന്നുള്ള സന്ദേശം. മിക്ക കേസുകളിലും, തീവ്രവാദിയുടെ പ്രണയ താൽപര്യം ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യാനിയാണ്, അവൾ തീവ്രവാദ കാമുകനോട് പ്രതിബന്ധങ്ങൾക്കിടയിലും സ്നേഹം പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു- ലേഖനം കുറ്റപ്പെടുത്തുന്നു.
2002 ലെ ഗുജറാത്ത് കലാപത്തെത്തുടർന്നാണ് ഭീകരതയുടെ പ്രശ്നം ഉണ്ടായതെന്നും ഭീകരതയിലേക്ക് തിരിയുന്ന ഒരു കഥാപാത്രം കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വ്യതിയാണെന്നും വെബ് സീരീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ "300 ലധികം ഹിന്ദുക്കളും അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്, എന്തുകൊണ്ടാണ് അവർ ആരും ഇതുവരെ ഭീകരതയിലേക്ക് തിരിയാത്തത്?" ലേഖനം ചോദിക്കുന്നു.
ഈ സീരീസിനോട് സംഘടനയ്ക്കുൾപ്പെടെ ശക്തമായ എതിർപ്പുണ്ടെന്ന് പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കർ പറയുന്നു. ദി ഹിന്ദുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള സെൻസർ ചെയ്യാത്ത ഉള്ളടക്കം വീടുകളിലേക്കും ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്കും എത്തുന്നുവെന്നത് അപകടകരമാണ്. ഇത്തരം ഉള്ളടക്കങ്ങൾ രാജ്യത്ത് പ്രചരിക്കുന്നതിന് വ്യക്തമായ നിയന്ത്രങ്ങൾ കൊണ്ട് വരാൻ നടപടികൾ വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories