Top

'നേതാവ് ഞങ്ങളെ ഉപേക്ഷിച്ച് പോയി', കോണ്‍ഗ്രസിന്റെ വര്‍ത്തമാനാവസ്ഥയെക്കുറിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ നടപടി നേതാക്കളെ ഉൾപ്പെടെ വിഷമത്തിലാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. രാഹുൽ ഗാന്ധി സ്ഥാനം ഒഴിഞ്ഞത് പാർട്ടിയിൽ വലിയ അലയൊലികൾ സൃഷ്ടിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയവുമായി പൊരുത്തപ്പെടാൻ കോൺഗ്രസിന് വളരെയധികം സമയം വേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

"എന്തുകൊണ്ടാണ് പാർട്ടി വലിയ പരാജയം ഏറ്റുവാങ്ങിയത് എന്ന് വിശകലനം ചെയ്യാൻ പോലും ഞങ്ങൾ ഒത്തുകൂടിയിട്ടില്ല. ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം പാർട്ടിയുടെ നേതാവ് അകന്നുപോയതാണ്, " ഖുർഷിദ് പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു ശൂന്യതയാണ് നിലനിൽക്കുന്നത്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു, പക്ഷേ ഒരു താൽക്കാലിക ക്രമീകരണമായിട്ടാണ് അവർ എത്തുന്നത്. അങ്ങനെ ആല്ലാതെ തന്നെ അവരെത്തണമായിരുന്നു എന്ന് ആഗ്രഹിക്കുന്നു, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനോ സ്വന്തം ഭാവി ഉറപ്പാക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സംഘടനയുടെ പ്രവർത്തനങ്ങൾ. ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസ് നേടിയത്, 543 അംഗ സഭയുടെ പത്തിലൊന്നിൽ കുറവാണ് ഈ സീറ്റുകളുടെ എണ്ണം. 2014 ൽ 282 സീറ്റുകൾ‍ നേടിയ അധികാരത്തിലെത്തിയ മോദി സർക്കാർ 2019തിൽ 303 സീറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ തന്റെ മണ്ഡലമായിരുന്നു അമേഠിയിൽ പോലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പിന്നാലെ അമ്മ സോണിയ ഗാന്ധി ഇടക്കാല അടിസ്ഥാനത്തിൽ അധ്യക്ഷസ്ഥാനം എറ്റെടുക്കുകയായിരുന്നു.


Next Story

Related Stories