TopTop
Begin typing your search above and press return to search.

വീട്ടമ്മയെന്നാല്‍ കക്കൂസ് വൃത്തിയാക്കുന്നവള്‍ മാത്രമല്ല

വീട്ടമ്മയെന്നാല്‍ കക്കൂസ് വൃത്തിയാക്കുന്നവള്‍ മാത്രമല്ല

എസ്തര് ബ്ലൂം
(സ്ലേറ്റ്)

സ്റ്റേ അറ്റ്‌ ഹോം മോം അഥവാ വീട്ടില്‍ ഇരിക്കുന്ന അമ്മ എന്ന വാക്ക് ആര്‍ക്കും അത്ര ഇഷ്ടമല്ല. എന്നാല്‍ അതിനുപകരം ഏത് വാക്ക് എന്നാര്‍ക്കും അറിയില്ല. സ്റ്റേ അറ്റ്‌ ഹോം അമ്മമാരായി അറിയപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. വീടിനുപുറത്തുപോയി ജോലി ചെയ്യാത്ത അമ്മമാരുടെ എണ്ണം 1999ലെ 23ശതമാനത്തില്‍ നിന്ന് 29 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാനായി മുഴുവന്‍ സമയവും വീട്ടില്‍ ചെലവഴിക്കുന്ന അമ്മമാര്‍ക്ക് മറ്റൊരു പേര്‍ കണ്ടത്തേണ്ടതുണ്ട്. എനിക്ക് തോന്നുന്നത് പഴയ ഒരു പറച്ചില്‍ തന്നെയാണ് ഏറ്റവും യോജിക്കുന്നതെന്നാണ്;‘ഹോം മേക്കര്‍’.

1976ല്‍ ഗുഡ് ഹൌസ്കീപ്പിംഗ് മാസികയില്‍ ബെറ്റി ഫോര്‍ഡ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ആ വാക്ക് അതേത്തുടര്‍ന്ന്‍ കുറെക്കാലം ഉപയോഗിക്കപ്പെട്ടു. എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബിരുദങ്ങള്‍ നേടുന്ന സ്ത്രീപുരുഷന്‍മാരുടെ എണ്ണം ഏകദേശം തുല്യമായപ്പോള്‍ അമ്മമാര്‍ തങ്ങളുടെ പേരില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഹൌസ് വൈഫ്, ഹോംമേക്കര്‍ എന്നീ വാക്കുകള്‍ സ്ത്രീകള്‍ ഉപേക്ഷിച്ചത്. വീടുനോക്കുക എന്നതിനേക്കാള്‍ കുട്ടികളെ സംരക്ഷിക്കുന്നതിനാണ് അവര്‍ പ്രാധാന്യം കൊടുത്തിരുന്നത് എന്നതിനാലാണ് സ്റ്റേ അറ്റ്‌ ഹോം അമ്മ എന്ന പ്രയോഗം വന്നത്. കുട്ടികളെ നോക്കല്‍ ഇപ്പോള്‍ ഒരു ജോലി തന്നെയാണ്. ഒരു സ്ത്രീ വീടിനുപുറത്തു ചെയ്യുന്ന ഏത് ജോലിയോടോപ്പവും പ്രധാന്യമുള്ള ജോലി.ക്ലിന്റന്‍ കാലത്തെ സ്റ്റേ അറ്റ്‌ ഹോം അമ്മമാര്‍ അവരുടെ ഹൌസ് വൈഫ് അമ്മമാരെപ്പോലെയല്ല. അവര്‍ ഉന്നതവിദ്യാഭ്യാസമുള്ള, തൊഴില്‍ പരിചയമുള്ള പ്രൊഫഷണലുകളാണ്. അവര്‍ക്ക് തങ്ങളുടെ അമ്മമാരുടെ പേരില്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷ വേണമായിരുന്നു. കരിയര്‍ കാല സ്ത്രീയുടെ ഗാര്‍ഹിക പേര് അങ്ങനെ സ്റ്റേ അറ്റ്‌ ഹോം അമ്മ എന്നായിമാറി.

എന്നാല്‍ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളില്‍ പുറത്തുവന്നിട്ടുള്ള നൂറുകണക്കിന് പേരന്റിംഗ് തത്വങ്ങള്‍ക്കിടയില്‍ ഈ വാക്കിനും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഈ സ്റ്റേ അറ്റ്‌ ഹോം അമ്മമാര്‍ പലരും കുട്ടികളുടെ എല്ലാ വളര്‍ച്ചാവശങ്ങളും നോക്കാന്‍ വേണ്ടിയല്ല വീട്ടില്‍ ഇരിക്കുന്നത്. പലരും ജോലി കിട്ടാത്തതുകൊണ്ടു വീട്ടില്‍ ഇരിക്കുന്നവരാണ്. ജോലിയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ പണം കുട്ടികളെ നോക്കുന്നയാളുകള്‍ക്ക് കൊടുക്കേണ്ടിവരുന്നതുകൊണ്ട് വീട്ടിലിരിക്കാം എന്ന് തീരുമാനിക്കുന്നവരാണ്. എന്നിട്ടും സ്റ്റേ അറ്റ്‌ ഹോം അമ്മ എന്ന വാര്‍പ്പുമാതൃക ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ വാക്കു മാറ്റണമെന്ന എന്റെ അഭിപ്രായത്തിനോട് എല്ലാവരും യോജിക്കണമെന്നില്ല. ഹോംമേക്കര്‍ എന്ന വാക്കിനെ തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ഹോംവാര്‍ഡ്‌ ബൌണ്ട് എന്ന പുസ്തകത്തിന്‍റെ രചയിതാവായ എമിലി മാചാര്‍ പറയുന്നത് ശ്രദ്ധിക്കുക. “ഹോംമേക്കര്‍ എന്ന വാക്കുകൊണ്ട് ഒരുപാട് വീട്ടുജോലികള്‍ ഉദ്ദേശിക്കുന്നുണ്ട്- പാചകം, വൃത്തിയാക്കല്‍, സാധനങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയവ. എന്നാല്‍ സ്റ്റേ അറ്റ്‌ ഹോം അമ്മമാരില്‍ പലര്‍ക്കും ഇതിലൊന്നും വലിയ താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. സ്റ്റേ അറ്റ്‌ ഹോം പേരന്റ് കുട്ടികളെ നോക്കുമ്പോള്‍ ജോലി ചെയ്യുന്ന പേരന്റ് ആവും പാചകം ചെയ്യുക.” ഹോംമേക്കര്‍ എന്ന പേര് തിരികെകൊണ്ടുവന്നാല്‍ അതിന് ഗാര്‍ഹിക അടിമത്തം എന്ന അര്‍ഥം കൂടിയുണ്ട് എന്നാണ് എമിലി പറയുന്നത്.

വീട്ടുജോലികള്‍ അങ്ങനെയാര്‍ക്കും താല്പ്പര്യമില്ല എന്നത് നേരാണ്. മിക്കവാറും സ്റ്റേ അറ്റ്‌ ഹോം പേരന്റ്സും അമ്മമാരാണ്. എന്നാല്‍ ഹോംമേക്കിങ്ങും വീട്ടുജോലികളും തുല്യമല്ല എന്നാണ് ഞാന്‍ കരുതുന്നത്. ഹോംമേക്കിങ്ങില്‍ ചില വീട്ടുജോലികള്‍ പെടുമെങ്കിലും, കക്കൂസ് കഴുകുക എന്ന ജോലിയേക്കാള്‍ ‘ഹൃദയമുള്ളിടത്താണ് വീട്’ എന്ന പഴഞ്ചൊല്ലിനോടാണ് അതിനു സാദൃശ്യം. കുടുംബത്തിലെ എല്ലാവര്ക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഹോംമേക്കിംഗ്. ഇതില്‍ പുറംലോകവുമായി കുടുംബത്തിലെ അംഗങ്ങളുടെ ബന്ധം നന്നാക്കുന്നതും പെടും.

ചരിത്രകാരിയും ജെന്‍ഡര്‍ സ്റ്റഡീസ് പണ്ഡിതയുമായ സ്റ്റെഫാനി കൂന്റ്സുമായി ഞാന്‍ ഈ കാര്യം ചര്‍ച്ച ചെയ്തു. ഹോംമേക്കിംഗ് എന്നത് വ്യത്യസ്തവും ബഹുമുഖവുമായ ഒരു ജോലിയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. “കുട്ടികളെ വളര്‍ത്തുക എന്നതിലും മേലെയുള്ള ഒരു ജോലിയായിരുന്നു മുന്‍പ് ഹോം മേക്കിംഗ്. വീടിന്പുറത്ത് കൂടി എത്തുന്ന ഒന്നായിരുന്നു അത്. ഈ ജോലിയില്‍ പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു. ഭക്ഷണവും വസ്ത്രവും ഉണ്ടാക്കുക, അയല്‍ക്കാരുമായി ക്രയവിക്രയങ്ങള്‍ നടത്തുക, മറ്റ് കുടുംബങ്ങള്‍ക്ക് സഹായം വേണ്ടപ്പോള്‍ അത് ചെയ്യുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഭാര്യാഭര്‍തൃബന്ധമോ കുട്ടികളുമായുള്ള ബന്ധമോ മാത്രമായിരുന്നില്ല ഹോംമേക്കര്‍ ചെയ്തിരുന്നത്. ഒരു സമൂഹത്തെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന എല്ലാ തരം ഇടപെടലുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.ഹോംമേക്കര്‍ എന്ന വാക്ക് തിരിച്ചുകൊണ്ടുവരുന്നത് ഹൌസ് വൈഫുമാരെ തിരിച്ചുകൊണ്ടുവരല്‍ അല്ല. ഹൌസ് വൈഫുമാരുടെ പ്രധാനജോലി അടുക്കള വെടിപ്പാക്കലും കുട്ടികളുടെ സംരക്ഷണവുമായിരുന്നു. എന്നാല്‍ മുന്‍കാല ലിംഗ വേര്‍തിരിവുകളില്‍ നിന്ന് മാറിനിന്ന് പ്രൊഫഷണല്‍ ലൈഫില്‍ നിന്ന് മാറിനില്ക്കാന്‍ തീരുമാനിക്കുന്ന പേരന്റിനെ മനസിലാക്കുകയാണ് ചെയ്യേണ്ടത്. വീട് എന്ന കെട്ടിടത്തെക്കാള്‍ വീട് എന്ന ഇടത്തിനാണ്ഹോംമേക്കര്‍ പ്രാധാന്യം കൊടുക്കേണ്ടത്. കുട്ടികളെ നോക്കുക എന്നതിനേക്കാള്‍ കുടുംബത്തിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്.

Ester Bloom is a co-editor of the Billfold. Her work has appeared in Slate, Salon, Vulture,Flavorwire, the Hairpin, the Toast, and elsewhere.


Next Story

Related Stories