അഴിമുഖം പ്രതിനിധി
ഇടുക്കിയിലെ ഹോപ്പ് പ്ലാന്റേഷന് മിച്ച ഭൂമി അനുവദിച്ചത് സര്‍ക്കാര്‍ റദ്ദാക്കി. 750 ഏക്കര്‍ മിച്ചഭൂമിയാണ് സര്‍ക്കാര്‍ കോടതി ഉത്തരവ് മറികടന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പതിച്ചു കൊടുത്തത്.
ഉത്തരവ് റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാരെടുത്തത്.
60 വര്‍ഷം മുമ്പ് ഹോപ് പ്ലാന്റേഷന് 1300 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭൂമി ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 1976-ല്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു.
ഇതിനെതിരെ ഹോപ്പ് പാന്റേഷന് കോടതിയെ സമീപിച്ചുവെങ്കിലും ആറു മാസത്തിനകം ഭൂമി ഏറ്റെടുക്കാന്‍ 2014-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ തിരിച്ചു നല്‍കിയത്.
ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ചത് റദ്ദാക്കി
Next Story