TopTop
Begin typing your search above and press return to search.

പുരുഷന്‍മാരുടേയും വെളുത്തവരുടേയും കുത്തകയായ ഹോളിവുഡ്

പുരുഷന്‍മാരുടേയും വെളുത്തവരുടേയും കുത്തകയായ ഹോളിവുഡ്

അലൈസ റോസന്‍ബര്‍ഗ്‌
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെയായി വെളുത്തവരുടേയും പുരുഷന്മാരുടേയും ബിസിനസായി തുടരുന്ന ഒന്നാണ് ഹോളിവുഡ്. എന്നാല്‍ ഈയടുത്ത് കാമറയുടെ മുന്നിലും പിന്നിലും ഉണ്ടാകേണ്ട വൈവിധ്യത്തെപ്പറ്റി ചര്‍ച്ച നടക്കുന്നു. ഈ ചര്‍ച്ച ഇപ്പോള്‍ ഒരു പുതിയ വഴിത്തിരിവിലാണ്. പ്രധാനപ്പെട്ട സിനിമകളുടെ സംവിധായകരായി വളരെ കുറച്ചു മാത്രം വനിതകള്‍ എത്തുന്ന തരത്തില്‍ സംവിധായകരെ തെരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എഎസ്എല്‍യു) അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.


എന്നാല്‍, ഷോന്‍ഡ റൈംസിനെ പോലുള്ള വിജയം കൈവരിച്ചവരേയും ഹിറ്റായ എമ്പയറേയും എസിഎല്‍യുവിന്റെ പ്രചാരണത്തേയും ഈ വിനോദ വ്യവസായത്തില്‍ ഉടന്‍ സംഭവിച്ചേക്കാവുന്ന ഒരു വിപ്ലവത്തിന്റെ തെളിവായി കാണുന്നത് ബുദ്ധിപരമല്ല.

ഹോളിവുഡ് ഇതിനുമുന്‍പും കറുത്തവര്‍ഗസ്ത്രീകളെയും ആളുകളെയും കണ്ടെത്തിയിട്ടുണ്ട്. മുപ്പതുകളിലും നാല്‍പ്പതുകളിലും ഉയര്‍ന്നുവന്ന ചുരുക്കം ചില താരങ്ങള്‍ മുതല്‍ തൊണ്ണൂറുകളില്‍ പ്രശസ്തമായ ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങളെപ്പറ്റിയുള്ള ടിവി സീരിയലുകള്‍ വരെ. എങ്കിലും ഇക്കാലമത്രയും വെളുത്ത വര്‍ഗപുരുഷന്‍മാര്‍ക്കാണ് ഈ വ്യവസായത്തില്‍ നിര്‍മ്മാതാക്കളായും സിനിമാ,ടിവി കഥാപാത്രങ്ങളായും ഒക്കെ മേല്‍ക്കൈ എന്ന് പറയാം.ഹോളിവുഡിന്റെ നാനാത്വത്തിലെ പ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഹോളിവുഡിനെ ഏകവര്‍ണമാക്കുന്നതും പുരുഷനെ ഒന്നാമത് പ്രതിഷ്ഠിക്കുന്നതുമായ തരത്തിലെ ചിന്തകള്‍ക്ക് ഭീഷണിയാണ്. ഒരു പ്രധാന ആക്ഷന്‍ സിനിമാ ഫ്രാഞ്ചൈസിയില്‍ ഒരു സ്ത്രീയെ സംവിധായികയായി തെരഞ്ഞെടുക്കുന്നതായി സങ്കല്‍പ്പിക്കുക. മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സോ ഡിസി സൂപ്പര്‍ഹീറോ സിനിമകളോ സ്റ്റാര്‍വാര്‍സോ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസോ ഒക്കെയാണ് ഇപ്പോള്‍ വളരെ പ്രചാരം ലഭിക്കുന്ന സിനിമകള്‍. തീര്‍ച്ചയായും അതില്‍ ഭാഗമാകാന്‍ സ്ത്രീകളെ അനുവദിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ അതിലൊരു അപകട സാധ്യതയുണ്ട്. ഒരു വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന സിനിമകളില്‍ സ്ത്രീകളെയെടുക്കാനായാവും നമ്മള്‍ പൊരുതുക, അടുത്ത വര്‍ഷം പുതിയൊരു സിനിമ വരുമ്പോള്‍ ഇതേപോലെ വീണ്ടും പൊരുതേണ്ടിവരും.

സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആനെന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിലെ മാധ്യമങ്ങള്‍ നാനാത്വവും സാമൂഹിക മാറ്റവും എന്ന വിഭാഗം നടത്തുന്ന പ്രൊഫസറായ സ്റ്റാസി എല്‍ സ്മിത്ത് വളരെ ലളിതമായ ഒരു പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. 'പുരുഷ കഥാപാത്രങ്ങളുടെ എണ്ണം കുറയ്ക്കുകയോ കഥാപാത്രങ്ങളില്‍ മാറ്റം വരുത്താതെയോ സിനിമാ നിര്‍മ്മാതാക്കള്‍ അവരുടെ പുതിയ സിനിമകളില്‍ സംഭാഷണമുള്ള അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തുകയും ഇതേ കാര്യം നാലുവര്‍ഷം തുടരുകയും ചെയ്താല്‍ ഒരു മാറ്റമുണ്ടാകും'. എന്നാല്‍ മറ്റു പല പ്രോജക്റ്റുകളിലേയും പോലെ 'അഞ്ച്‌പേരെ ചേര്‍ക്കുക' എന്നത് സംവിധായകരുടെയും എഴുത്തുകാരുടെയും കാരുണ്യത്തെ ആശ്രയിച്ചിരിക്കും.

ക്രിയാത്മകമായ സ്വാതന്ത്ര്യത്തിനെ ആശ്രയിച്ചിരിക്കുന്ന ഒരു പദ്ധതിയധിഷ്ഠിത വ്യവസായമാണ് ഹോളിവുഡ് എന്നത് കൂട്ടിച്ചേര്‍ത്ത് വായിക്കൂ. എന്നാലത് ഹോളിവുഡിന്റെ മാത്രം പ്രത്യേകതയുമല്ല. അധികാരമുള്ള ആളുകള്‍ ഇത്തരമൊരു അസമത്വമുണ്ടെന്ന് അംഗീകരിക്കലാണ് ഏറ്റവും പ്രധാനം.

ബ്ലാക്ക്‌ലിസ്റ്റ് എന്ന തിരക്കഥ മത്സരം ആരംഭിച്ച ഫ്രാങ്ക്‌ലിന്‍ ലിയോനാര്‍ഡിന്റെ അഭിപ്രായത്തില്‍ 'ഇപ്പോള്‍ വളരെ പൂര്‍ണമായും കാര്യക്ഷമമായ ഒരു സംവിധാനമുണ്ടെന്നും അത് പൂര്‍ണ്ണമായി യോഗ്യതകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് സ്ത്രീകളോ കറുത്തവര്‍ഗ്ഗക്കാരോ സിനിമയില്‍ വരുന്നില്ലെങ്കില്‍ അവര്‍ നല്ല വെളുത്ത വര്‍ഗ പുരുഷന്‍മാരുടെയത്ര കഴിവില്ലാത്തവരായതുകൊണ്ടാകും' എന്നാണ്.

അതൊരു ബുദ്ധിമുട്ടുള്ള എന്നാല്‍ പ്രധാനപ്പെട്ട മറി കടക്കേണ്ട പ്രതിസന്ധിയാണ്, അലബാമ സര്‍വകലാശാലയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ പ്രൊഫസറായ ക്രിസ്റ്റന്‍ വാര്‍നര്‍ വാദിക്കുന്നു. 'ഹോളിവുഡിന്റെ വ്യാപാര മാതൃകകളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ ഹോളിവുഡ് സ്വയം തിരുത്താതെ ഇവിടെ ഉപയോഗിക്കാവുന്ന പ്രത്യേകമായ പ്രായോഗികമായ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല', ക്രിസ്റ്റന്‍ നിര്‍ദ്ദേശിക്കുന്നു.

കാലങ്ങളായി നിലനില്‍ക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ അതിന്റെ ബിസിനസ് മോഡലുകളില്‍ ഉണ്ടെന്ന് ഹോളിവുഡ് മനസിലാക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുകയാണ് വേണ്ടത്.

പതിവായി വെളുത്ത വര്‍ഗ പുരുഷന്‍മാരെ ജോലിക്ക് എടുത്തിരുന്ന സ്റ്റുഡിയോകളും ഷോ നടത്തുന്നവരും ആ പതിവ് തുടരുകയാണെങ്കില്‍ ഈ വ്യവസായത്തില്‍ കൂടുതല്‍ സ്ത്രീകളേയും കറുത്തവരേയും ഉള്‍പ്പെടുത്താനുള്ള ചില പരിഹാര മാര്‍ഗങ്ങളുണ്ട്.നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ 2003ല്‍ നടപ്പില്‍ വരുത്തിയ റൂണി നിയമം ഹോളിവുഡിലും ഏര്‍പ്പെടുത്തുകയാണ് ഒരു പരിഹാരം. അതിന്‍പ്രകാരം ഒരു ടീം പരിശീലന മേഖലയിലോ മറ്റു മുതിര്‍ന്ന തലത്തിലെ ജോലികള്‍ക്കോ അഭിമുഖം നടത്തുമ്പോള്‍ ഒരു ന്യൂനപക്ഷ അംഗത്തെയെങ്കിലും ഉള്‍പ്പെടുത്തണം എന്ന് നിയമമുണ്ട്.

യൂണിവേര്‍സലില്‍ ജോലി ചെയ്തിരുന്ന കാലത്ത് സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ബ്ലാക്ക് ലിസ്റ്റിന്റെ ലിയോനാര്‍ഡ് സമ്മതിക്കുന്നു.

എക്‌സിക്യൂട്ടീവ് തലത്തില്‍ റൂണി നിയമം കൊണ്ടുവന്നാല്‍, ആറ് വലിയ സ്റ്റുഡിയോകളുടെ ചരിത്രത്തില്‍ വളരെ കുറച്ചു മാത്രം പ്രവേശനം ലഭിച്ചിട്ടുള്ള സ്ത്രീകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ജോലി നല്‍കാന്‍ ഈ സ്റ്റുഡിയോകളെ പ്രേരിപ്പിക്കും. പദ്ധതി തലത്തില്‍ റൂണി നിയമം നടപ്പിലാക്കിയാല്‍ എഴുത്തിലും സംവിധാന രംഗത്തും പുതിയ ഉദ്യോഗാര്‍ത്ഥികളെ കൊണ്ടു വരാനാകും.

'ഇതൊരു നല്ല ആശയമാണ്. അടുത്ത ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ സംവിധാനം ചെയ്യാന്‍ ഒരു സ്ത്രീയെയോ പൊളിറ്റിക്കല്‍ ത്രില്ലര്‍ എഴുതാന്‍ ലാറ്റിനോ എഴുത്തുകാരനെയോ തെരഞ്ഞെടുത്തില്ലെങ്കില്‍കൂടി കൂടുതലാളുകള്‍ക്ക് മേഖലയെ പരിചയപ്പെടാന്‍ സഹായിക്കും,' അയാള്‍ വാദിക്കുന്നു.

'തങ്ങള്‍ക്ക് ഒരുപാട് പ്രതിബന്ധങ്ങളുണ്ടെന്ന് കരുതുന്ന സ്ത്രീകളും കറുത്തവര്‍ഗ്ഗക്കാരും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കഠിനമായി പരിശീലിക്കും. ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ കരുതും, ഓ, നാശം, ഇക്കൂട്ടര്‍ക്ക് ശരിക്കും നല്ല കഴിവുണ്ടല്ലോ' എന്ന്. ഒരുപക്ഷെ അവര്‍ പറയും, 'ഞങ്ങള്‍ക്ക് മറ്റൊരു സിനിമയുണ്ട്, അതില്‍ നിങ്ങള്‍ ജോലി ചെയ്യണം'. ഇതാണ് ഏറ്റവും മോശമായ സംഗതി.

എന്നാല്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് നടീനടന്‍മാര്‍ക്ക് തുല്യജോലികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആദം മൂര്‍ സംശയാലുവാണ്. 'പരിചയപ്പെടലിലൂടെ എത്രത്തോളം ജോലികള്‍ കിട്ടും എന്നത് എനിക്ക് സംശയമുണ്ട്. കൂടുതല്‍ കാസ്റ്റിംഗ് സംവിധായകരും തങ്ങളുടെ സിനിമകളില്‍ പുതിയ ആളുകളെ കൊണ്ടുവരാന്‍ ശ്രമിക്കും. വെറൈറ്റി എന്നതിനേക്കാള്‍ പരിചയക്കുറവുള്ള ആളുകള്‍ക്ക് ചെലവ് കുറവാണ് എന്നതാവും കാരണം'.

ഹോളിവുഡ് സംവിധായകര്‍ക്ക് റൂണി നിയമം ഏര്‍പ്പെടുത്തുക ഒരു സ്വപ്നമാണെങ്കിലും ഹോളിവുഡിലെ മറ്റുമേഖലകളില്‍ ചെറിയ മാറ്റങ്ങള്‍ കാണാം.'ഞാന്‍ ജോലി തുടങ്ങിയപ്പോള്‍ സ്റ്റുഡിയോകളുമായി ഞങ്ങള്‍ കൂടിക്കാഴ്ചകള്‍ നടത്തുമായിരുന്നു. ഞങ്ങളുടെ അംഗങ്ങള്‍ കാരണമാണ് വൈവിധ്യത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്ന് അവര്‍ പറയും. നിങ്ങളുടെ അംഗങ്ങള്‍ മറ്റുള്ളവരെ ജോലിക്കെടുക്കുന്നു എന്ന് വിമര്‍ശിക്കും. അതിനു എന്തുചെയ്യാനാകും?' നാനാത്വത്തിനായി വാദിക്കുന്ന എഴുത്തുകാരുടെ സംഘടനയുടെ ഡയറക്ടറായ ടെറി ലോപ്പസ് പറയുന്നു.

അതിന്റെ ഫലമായാണ് ടിവി റൈറ്റേര്‍സ് ആക്‌സസ് പ്രോജക്ടുണ്ടായത്. അതിപ്പോള്‍ ആറാം വര്‍ഷത്തിലാണ്. ടിവിയില്‍ മുന്‍പ് പ്രവര്‍ത്തിച്ചവര്‍ക്കും സ്ത്രീയോ കറുത്തവര്‍ഗ്ഗത്തിലെയാളോ ലൈംഗികന്യൂനപക്ഷമോ അമ്പത്തഞ്ചുവയസില്‍ കൂടുതലുള്ളയാളോ വൈകല്യങ്ങളുള്ളയാളോ ആണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുകയാണ് അവരുടെ ലക്ഷ്യം.

പേരുകള്‍ കൂടാതെയാണ് നിര്‍മ്മാതാക്കള്‍ കൃതികളെ വിലയിരുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരെ പൊതുവായി ആദരിക്കും. പ്രോജക്റ്റില്‍ എത്തുന്ന എഴുത്തുകാരില്‍ പലര്‍ക്കും എജന്റുമാരില്ല. സിനിമയില്‍ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന ഏകഅവസരമാണ് പലര്‍ക്കും ഇത്. അവര്‍ക്ക് ജോലികള്‍ കിട്ടിയില്ലെങ്കില്‍ കൂടി പങ്കെടുത്തവരുടെ കഴിവുകള്‍ വെളിപ്പെടുകയും ഭാവിയിലേയ്ക്കുള്ള ജോലിസാധ്യതകള്‍ പോലും തെളിയുകയും ചെയ്യുന്നു.

ഓരോ പ്രോജക്റ്റ് കഴിയുമ്പോഴും അതില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോകുന്നു എന്നതാണ് മാറ്റത്തെ തടയുന്ന ഒരു ഘടകം. ഓരോ പ്രോജക്റ്റിലും പല ആളുകള്‍ ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രശ്‌നം. പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ സ്റ്റുഡിയോ, ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ നെറ്റ്‌വര്‍ക്ക്, നടീനടന്‍മാരെ തീരുമാനിക്കുന്ന ഏജന്‍സികള്‍, സംവിധായകരുടെയും മറ്റു ടെക്‌നിക്കല്‍ ജോലിക്കാരുടെയും സംഘടനകള്‍ എന്നിവര്‍ ഇതിലിടപെടും.

വൈവിധ്യം കുറയുന്നതിന് മറ്റൊരാളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. 2012ല്‍ ഞാന്‍ അപ്പോഴുള്ള ഫോക്‌സ് പ്രസിഡന്റ് കെവിന്‍ റേലിയോട് എന്തുകൊണ്ടാണ് അവരുടെ നെറ്റ് വര്‍ക്കില്‍ വളരെ കുറവ് സ്ത്രീ എഴുത്തുകാര്‍ ഉള്ളതെന്ന് ചോദ്യമുന്നയിച്ചപ്പോള്‍ മറുപടി പറഞ്ഞത് ഈ ചോദ്യം ഇതിനുമുന്‍പ് ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ്. ഇതൊരുപക്ഷെ ശരിയായ ഒരു ഉത്തരമാവും, ഇതില്‍ നിന്ന് ഒരുപാട് പഠിക്കാനുമുണ്ട്.

ഇത് തന്നെയാണ് വൈവിധ്യം പ്രഘോഷിക്കുന്ന സംഘടനകള്‍ പോലും പലപ്പോഴും പറയുന്നത്. ജോലിക്കെടുക്കല്‍ നിയന്ത്രിക്കുന്ന ആളുകളെ ചെറിയ മാറ്റങ്ങള്‍ പോലും സമ്മതിപ്പിക്കാനാണ് ഏറ്റവും പ്രയാസം.

എന്നാല്‍ ഡിജിഎയിലെ ഫ്രാങ്ക് ഗോണ്‍സാലസ് പറയുന്നത് പഴയ പരിഹാരം തന്നെയാണ്: സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായുള്ള ടാലന്റ് ഷോകള്‍. ഡിജിഎയ്ക്ക് ജോലികള്‍ക്ക് എടുക്കലില്‍ വലിയ നിയന്ത്രണമൊന്നുമില്ല എന്നതാണ് സത്യമെന്ന് ഗോണ്‍സാലസ് പറയുന്നു. നമ്മുടെ കഴിവുകളും ബന്ധങ്ങളും എല്ലാം ആ മാറ്റത്തിലേയ്ക്കായി ഒരുക്കുകയാണ് വേണ്ടത്'.

സ്ത്രീകള്‍ക്കുവേണ്ടിയും കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടിയും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാക്കണമെന്ന നിര്‍ദ്ദേശത്തെ ഡിജിഎയുടെ വനിതകളുടെ സ്റ്റിയറിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു.

'ഇപ്പോള്‍ സ്റ്റുഡിയോകളില്‍ ഒരു വൈവിധ്യവിഭാഗമേ ഉള്ളൂ, അതില്‍ സ്ത്രീകളും കറുത്തവര്‍ഗപുരുഷന്മാരും ഉള്‍പ്പെടുന്നു. മെലിസ സില്‍വര്‍സ്റ്റീന്‍ പറയുന്നു.

'കറുത്തവര്‍ഗപുരുഷന്മാരെ ജോലിക്കെടുക്കുമ്പോള്‍ വൈവിധ്യമായി എന്ന് പറയുന്നവര്‍ സത്യത്തില്‍ സ്ത്രീകളെ, പ്രത്യേകിച്ച് കറുത്തവര്‍ഗസ്ത്രീകളെ മാറ്റിനിറുത്തുകയാണ് ചെയ്യുന്നത്.'

എന്നാല്‍ ഹോളിവുഡിലെ എല്ലാവരും കുറ്റം മറ്റുള്ളവരില്‍ ചാരാന്‍ മത്സരിക്കുമ്പോള്‍ ഒരു പ്രധാനപ്രശ്‌നമായി പലരും കണ്ട ഒരു സംഘമുണ്ട്: ടാലന്റ് ഏജന്‍സികള്‍.

സ്റ്റുഡിയോകള്‍ ഇത്തരക്കാര്‍ക്ക് ജോലികൊടുക്കില്ലെങ്കില്‍ എന്തിനാണ് ഞങ്ങള്‍ അവരെ സ്വീകരിക്കുന്നത് എന്നാണു ഏജന്‍സികളുടെ പക്ഷം. സംവിധായകര്‍ സമീപിക്കുന്ന ഏജന്‍സികള്‍ക്ക് വൈവിധ്യമില്ലെങ്കില്‍ ഈ പ്രശ്‌നം തുടരും.
സംവിധായകസംഘങ്ങളും നിരീക്ഷകരും മാത്രമല്ല പ്രശ്‌നം കാണുന്നത്.

ഏപ്രില്‍ മധ്യത്തില്‍ മാധ്യമങ്ങളിലെ വൈവിധ്യത്തിനായി ശ്രമിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍സ് ഇന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, ഏഷ്യന്‍ പസിഫിക്ക് അമേരിക്കന്‍ മാധ്യമ സഖ്യം, എന്‍എഎസിപി ഹോളിവുഡ് ബ്യൂറോ, ദേശീയ ഹിസ്പാനിക്ക് മാധ്യമ സഖ്യം എന്നിവര്‍ 'വിവിധ വൈവിധ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ടാലന്റ് ഏജന്‍സികളെ സമീപിക്കും' എന്ന് പറഞ്ഞിട്ടുണ്ട്.

ഏറ്റവും വലിയ മൂന്നു ഏജന്‍സികളായ ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റ്‌സ് ഏജന്‍സി, വില്യം മോറിസ് എന്‍ഡെവര്‍, യുനൈറ്റഡ് ടാലന്റ് ഏജന്‍സി എന്നിവരോട് ആളുകളുടെ വംശദേശ വിവരങ്ങള്‍ ചെര്‍ക്കാരുണ്ടോ എന്നൊക്കെയുള്‍പ്പെടെ ചോദ്യങ്ങള്‍ ഇമെയില്‍ വഴി ചോദിച്ചുവെങ്കിലും ആരും മറുപടി പറഞ്ഞില്ല.


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂര്‍ പറയുന്നു, 'ഒരു വംശത്തില്‍ നിന്നുള്ള അഭിനേതാവിനെ വേണ്ട സ്ഥലത്ത് അതേ വംശത്തില്‍ നിന്നുള്ള ആളല്ല അഭിനയിക്കുന്നതെന്ന് കരുതി അതൊരു പ്രശ്‌നമാക്കാന്‍ കഴിയില്ല. ഒരാള്‍ നേറ്റീവ് അമേരിക്കന്‍ അല്ല എന്നോ ബധിരന്‍ അല്ലെന്നോ ഒക്കെ ഫെഡറല്‍ നിയമം വഴി ചോദിക്കാനാകില്ല. 'നിങ്ങള്‍ ശരിക്കും ജപ്പാന്‍കാരനാണോ?' എന്നോ 'നിങ്ങളുടെ ട്രൈബല്‍ അഫിലിയേഷന്‍ കാര്‍ഡ്' എവിടെ എന്നൊന്നും ആര്‍ക്കും ചോദിക്കാനാകില്ല, അത് നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടി.'

പത്തുവര്‍ഷം മുന്‍പ് 40-55 പ്രായത്തിലുള്ള ഒരു പ്രൗഢിയുള്ള ജഡ്ജിയെ അന്വേഷിക്കുമ്പോള്‍ അതില്‍ പ്രത്യേകവംശം പറയുന്നില്ലെങ്കില്‍ അതിനെ ഏജന്‍സികള്‍ വെളുത്തവര്‍ഗപുരുഷന്‍ എന്നാണു വായിക്കുക, മൂര്‍ പറയുന്നു.

'എന്നാല്‍ ഈ ധാരണ പതിയെ മാറുന്നുണ്ട്. ഇപ്പോഴുള്ള ഏജന്റുമാര്‍ റോളുകള്‍ക്ക് വെളുത്ത പുരുഷന്മാരെ മാത്രം അയക്കണം എന്നുചിന്തിക്കില്ല. ഞാന്‍ പുരുഷന്‍മാരെ, സ്ത്രീകളെ, ഈ കഥാപാത്രത്തിന്റെ പ്രധാനസ്വഭാവത്തിനു ചേരുന്ന ആരെയും അയയ്ക്കും, വീല്‍ചെയറില്‍ ഉള്ളയാളെയും, അന്ധനായ നടനെയും ഒക്കെ, എന്നാവും ചിന്തിക്കുക.'

ദീര്‍ഘകാല ജോലി ആഗ്രഹിക്കുന്നവര്‍ക്കെതിരെ നില്‍ക്കുന്നത് നിയമപ്രശ്‌നങ്ങള്‍ മാത്രമല്ല, ഇപ്പോഴുള്ള വൈവിധ്യപദ്ധതികളുടെ ഘടനകൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories