TopTop
Begin typing your search above and press return to search.

നിങ്ങള്‍ വേണ്ടത്ര ഉറങ്ങിയോ?

നിങ്ങള്‍ വേണ്ടത്ര ഉറങ്ങിയോ?

ഇലാഹെ ഇസാദി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഉറക്കം മഹത്തരമാണ്. നന്നായി ഉറങ്ങിയില്ല എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും.

എന്നാല്‍ ഇപ്പോള്‍ നമുക്ക് പരിശോധിക്കാന്‍ ഒരു ചാര്‍ട്ടുണ്ട്. പുതുതായിറങ്ങിയ നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ പല പ്രായത്തിലുള്ളവര്‍ക്കുള്ള ഉറക്കസമയ നിര്‍ദേശങ്ങള്‍ നോക്കുക. നിലവിലുള്ള വിശദമായ ശാസ്ത്രീയ പഠനങ്ങളില്‍ നിന്നും മെഡിക്കല്‍ രംഗത്തെ ഒരു കൂട്ടം പ്രമുഖരുടെ നിര്‍ദേശങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുത്തവയാണിവ. ഫൗണ്ടേഷന്റെ ജേര്‍ണലായ 'സ്ലീപ് ഹെല്‍ത്ത് ' ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളില്‍ നവജാത ശിശുവിന്റെ മുതല്‍ വൃദ്ധരുടെ വരെ ഉറക്ക സമയങ്ങള്‍ കുറിച്ചിരിക്കുന്നു.

ഇതാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്ന സമയ സൂചിക.

ജനനം മുതല്‍ മൂന്നു മാസം വരെ: 1417 മണിക്കൂര്‍
ഒന്ന് മുതല്‍ രണ്ടു വയസ്സ് വരെ: 1114 മണിക്കൂര്‍
3 മുതല്‍ 5 വയസ്സ് വരെ: 1013 വരെ മണിക്കൂര്‍
6 മുതല്‍ 13 വയസ്സ് വരെ: 911 മണിക്കൂര്‍
14 മുതല്‍ 17 വയസ്സ് വരെ: 810 മണിക്കൂര്‍
18 മുതല്‍ 25 വയസ്സ് വരെ: 79 മണിക്കൂര്‍
26 മുതല്‍ 64 വയസ്സ് വരെ: 79 മണിക്കൂര്‍
65 വയസ്സിനു മുകളില്‍: 78 മണിക്കൂര്‍

താരതമ്യത്തിനായി നോക്കിയാല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിര്‍ദേശിക്കുന്നത് നവജാത ശിശുക്കള്‍ 16-18 മണിക്കൂറും, സ്‌കൂളില്‍ പോയിത്തുടങ്ങാത്ത കുട്ടികള്‍ 11-12 മണിക്കൂറും, സ്‌കൂള്‍ക്കുട്ടികള്‍ കുറഞ്ഞത് 10 മണിക്കൂറും, കൗമാരപ്രായക്കാര്‍ 910 മണിക്കൂറും, മുതിര്‍ന്നവര്‍ (വൃദ്ധരുള്‍പ്പെ ടെ) 78 മണിക്കൂറും ഉറങ്ങണമെന്നാണ്.

'ഉറക്കക്കുറവും ഉറക്കക്കൂടുതലും ആയുസ്സ് കുറയ്ക്കുകയും ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, മാനസിക അസ്വസ്ഥതകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യുന്നു', സ്ലീപ് ഹെല്‍ത്തിന്റെ എഡിറ്ററും സ്‌റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രതിരോധചികിത്സാ വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ലോറന്‍ ഹെയ്ല്‍ പറയുന്നു.

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, അമേരിക്കന്‍ ജെറിയാട്രിക്‌സ് സൊസൈറ്റി, അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെയുള്ള 12 വ്യത്യസ്ത പ്രൊഫഷണല്‍ ആരോഗ്യ സംഘടനകളെ പ്രതിനിധീകരിക്കുന്ന വിദഗ്ധരുടേയും വ്യക്തികളുടെയും ഒരു പതിനെട്ടംഗ സമിതി നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ രൂപീകരിച്ചു.ഉറക്കത്തിന്റെ അളവും അവയുടെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് 2004 നും 2014 നും ഇടയില്‍ പ്രസിദ്ധീകരിച്ച പിയര്‍ റിവ്യൂ ചെയ്ത 312 ലേഖനങ്ങള്‍ സമിതി പഠിച്ചു. ഒമ്പതു മാസ കാലയളവില്‍ സമിതിയംഗങ്ങള്‍ നാല് തവണ സന്ധിച്ച്, നിര്‍ദേശിക്കാനുദ്ദേശിച്ച സംഖ്യകളുമായി ബന്ധപ്പെട്ട് രണ്ടു തവണ വോട്ടെടുപ്പ് നടത്തി.

ഫലങ്ങളുടെ സാധ്യതയും നിര്‍ദേശങ്ങള്‍ക്ക് പിന്നിലെ ഗവേഷണരീതിയും ഇതിനെ പ്രഥമമാക്കുന്നുവെന്ന് ഹെയ്ല്‍ പറഞ്ഞു.

'വര്‍ഷങ്ങളോളം ഉറക്കവുമായി ബന്ധപ്പെട്ടുള്ള പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഒരുമിച്ചു കൊണ്ട് വരാനും അവരുടെ പങ്ക് കൂട്ടിച്ചേര്‍ക്കാ നുമുളള സമയമായെന്ന് നാഷണല്‍ സ്ലീപ് ഫൗണ്ടേഷനു തോന്നി. ഉറക്ക അളവിന്റെ വിഷയവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധരുടെ കുറവുണ്ടായിരുന്നു...അത് പൊതുവേ ആളുകള്‍ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണെന്നു ഞങ്ങള്‍ക്കളറിയാം. എപ്പോഴും ഗൂഗിളില്‍ അതവര്‍ ടൈപ്പ് ചെയ്തിരുന്നു; എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഉത്തരം അതിനുണ്ടായിരുന്നില്ല', ഹെയ്ല്‍ പറഞ്ഞു.

'ഫൗണ്ടേഷന്‍ മുന്‍പ് അവരുടെ വെബ്‌സൈറ്റില്‍ ഉറക്ക സമയത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പോസ്റ്റു ചെയ്തിരുന്നു, എന്നാല്‍ അവ ഇത്രത്തോളം ഗവേഷണം നടത്തുന്നതിനു മുന്‍പായിരുന്നത് കൊണ്ട് തന്നെ കാലാഹരണപ്പെട്ടതാണ്' ഒരു വക്താവ് പറഞ്ഞു. പഴയ നിര്‍ദേശങ്ങളില്‍ പ്രായം, ഉറക്ക അളവ് എന്നിവ കൂടിയും കുറഞ്ഞും മാറിയും മറിഞ്ഞുമായിരുന്നു.

പുതിയ നിര്‍ദേശങ്ങളില്‍, 'അനുസൃതമായ' മണിക്കൂര്‍ അളവുകള്‍ നല്‍കിയവ താഴെ രേഖപ്പെടുത്തിയിരിക്കുന്നു.എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നിരിക്കെ തന്നെ ഈ നിര്‍ദേശങ്ങള്‍ രക്ഷകര്‍ത്താകള്‍ക്ക് കുട്ടികളുടെയും അവരുടെയും ഉറക്ക സമയങ്ങളില്‍ ഒരു ചിട്ട പാലിക്കാന്‍ സഹായകമാകും (ഉദാഹരണത്തിന് ലൈറ്റ് അണക്കുന്നത്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുന്നത്). നിര്‍ദിഷ്ട സമയത്തേക്കാള്‍ കൂടുതല്‍ ഉറങ്ങുന്നത് വിഷാദ രോഗം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം.

'എപ്പോഴും വ്യത്യാസങ്ങളുണ്ടാവാം. നിങ്ങള്‍ക്ക് ഒരു ഫ്‌ളൈറ്റ് പിടിക്കാനുണ്ടാവാം, പരീക്ഷയുണ്ടാവാം, ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുണ്ടാവാം, ചിലപ്പോള്‍ വയ്യാത്തത് കൊണ്ട് കൂടുതല്‍ ഉറങ്ങാം. എങ്കിലും നിര്‍ദേശിച്ച രീതിക്കനുസരിച്ച് പതിവായി ഉറങ്ങാന്‍ സ്ഥിരമായി ലക്ഷ്യമിടണം', ഹെയ്ല്‍ നിര്‍ദേശിച്ചു.


Next Story

Related Stories