TopTop
Begin typing your search above and press return to search.

വിശ്രമവും തൊഴിലും തമ്മിലെ പൊക്കിള്‍ കൊടി ബന്ധം

വിശ്രമവും തൊഴിലും തമ്മിലെ പൊക്കിള്‍ കൊടി ബന്ധം

ലിയോനിഡ് ബെര്‍ഷിട്‌സ്‌കി/(ബ്ലൂംബര്‍ഗ് വ്യൂ)

എന്തുകൊണ്ടാണ് ചില രാജ്യങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ സമയം പണിയെടുക്കുന്നത്? തൊഴില്‍ നിയമങ്ങളും നികുതി നിയമങ്ങളുമാണ് സാധാരണ കേള്‍ക്കാറുള്ള വിശദീകരണം. പക്ഷേ നിരന്തരം യാത്ര ചെയ്യുന്ന ആരും ശ്രദ്ധിക്കുന്ന ഒരു കാര്യം ജോലിയും വിശ്രമവും വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത മൂല്യങ്ങളിലാണ് കണക്കാക്കുന്നത്. ഇത് മുന്‍വിധിയായി തോന്നുന്നെങ്കില്‍ National Bureau of Economic Researchനു വേണ്ടി രണ്ടു സാമ്പത്തിക ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ പ്രബന്ധം നോക്കണം.

അതില്‍, ലൂസിയാന സര്‍വ്വകലാശാലയിലെ നാസീ മോകനും, ലൂസിയ പൊഗോരെലോവയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ 'വിശ്രമ സംസ്‌കാരം' ആളുകള്‍ എത്രത്തോളം തൊഴിലെടുക്കുന്നു എന്നതില്‍ ഒരു ഘടകമാണെന്ന് പറയുന്നു.

തൊഴില്‍ വരുമാനത്തിന്റെ പുനര്‍വിതരണത്തിലുള്ള ആകെ നികുതി നിരക്ക് (effective marginal tax) കൂടുന്തോറും ആളുകള്‍ കുറച്ചേ പണിയെടുക്കുന്നുള്ളൂ എന്നാണ് 2004-ല്‍ നോബല്‍ സമ്മാന ജേതാവ് എഡ്വാഡ് പ്രെസ്‌കോട് നിരീക്ഷിച്ചത്. പ്രധാനമായും ഈ നികുതി നിരക്കില്‍ തൊഴിലുടമയുടെ പങ്കുള്‍പ്പെട്ടിരിക്കുന്നു. തൊഴിലിന്റെ ഫലമായുള്ള വരുമാനത്തിന്റെ കൂടുതല്‍ ഭാഗം കൊടുക്കേണ്ടിവരികയാണെങ്കില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ കമ്പനികള്‍ക്കും താത്പര്യമില്ല.

കണ്ടെത്തല്‍ പ്രെസ്‌കോടിന് തന്നെയും അപ്രതീക്ഷിതമായിരുന്നു. 'ഞാന്‍ അത്ഭുതപ്പെട്ടു,' അദ്ദേഹം എഴുതി. 'അതായത് യു.എസിലെയും ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും തൊഴില്‍ ലഭ്യതയുടെ വലിയ വ്യത്യാസത്തിന്റെ കാരണം നികുതി സമ്പ്രദായം മൂലമാണെന്ന്. തൊഴില്‍ വിപണിയുടെ മേലുള്ള സ്ഥാപന നിയന്ത്രണങ്ങളും തൊഴിലില്ലായ്മ വേതനവുമൊക്കെയാകും പ്രധാനമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്.'

അതിന്റെ ലാളിത്യ കൊണ്ടാകാം പ്രെസ്‌കോടിന്റെ നിഗമനങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. തൊഴില്‍ ലഭ്യതയിലെ വ്യത്യാസങ്ങളെ നികുതി സിദ്ധാന്തം എല്ലായ്‌പ്പോഴും വിശദീകരിക്കുന്നില്ലെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഒലീവിയര്‍ ബ്ലാങ്കാഡ് 2006ല്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നു. അതിന് ഏറെ സങ്കീര്‍ണമായ കാരണങ്ങളുണ്ട്.

മോകന്‍ പൊഗോരെലോവ പ്രബന്ധം യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലെ വ്യത്യാസത്തെ കേന്ദ്രീകരിക്കുന്നു. Organisation for Economic Cooperation and Development പുറത്തിറക്കിയ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇത്. നികുതി നിരക്കുകളും തൊഴിലും തമ്മിലുള്ള ബന്ധത്തെ അവര്‍ സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിന്, ബെല്‍ജിയത്തില്‍ marginal tax rate 57 ശതമാനമാണ്. അവര്‍ 2012-ല്‍ ശരാശരി 989 മണിക്കൂര്‍ പണിയെടുത്തു. 41% നികുതി നിരക്കുള്ള പോര്‍ച്ചുഗീസുകാര്‍ 1237 മണിക്കൂര്‍ പണിയെടുത്തു.

ആളുകള്‍ എത്രത്തോളം ജോലി ചെയ്യുന്നു എന്നതിനുള്ള പ്രേരണകളുടെ സങ്കീര്‍ണമായ ഇഴകളില്‍ നിന്നും ചിലതിനെ പിരിച്ചെടുക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു; ജോലിയോടും വിശ്രമത്തിനോടുമുള്ള സമീപനം. അങ്ങനെ ചെയ്യാന്‍ അവരൊരു തനതു മാര്‍ഗമുണ്ടാക്കി: 26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന 7000 രണ്ടാം തലമുറ കുടിയേറ്റ തൊഴിലാളികളെ മാതൃകയാക്കി. തദ്ദേശീയരായ തൊഴിലാളികളുടെ അതേ നികുതി, നിയന്ത്രണ സംവിധാനങ്ങളിലായിരുന്നു ഇവരും പണിയെടുത്തിരുന്നത്. പക്ഷേ തങ്ങളുടെ ജോലിയോടും വിശ്രമത്തോടും തങ്ങളുടെ നാടുകളില്‍ നിന്നുള്ള, മാതാപിതാക്കളുടെ സമീപനം കൈമുതലായുള്ളവര്‍.മോകനും പൊഗോരെലോവയും പിന്നെ ആധാരമാക്കിയ കണക്കുകള്‍ World Values Survey, European Values Study എന്നിവയാണ്. വിവിധ രാജ്യങ്ങളിലെ ആളുകളോട് പല വര്‍ഷങ്ങളിലായി, 'ജീവിതത്തില്‍ വിശ്രമത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാമോ,' 'നിങ്ങള്‍ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ,'പണിയെടുക്കാത്തവര്‍ അലസന്മാരാകുന്നു,' 'ഒഴിവുസമയം കുറവാനുള്ളതെങ്കിലും ജോലിക്കാണ് പ്രാമുഖ്യം എന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ,' തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച സര്‍വ്വെ. ഈ സമീപനങ്ങളിലെ വ്യത്യാസം താരതമ്യം ചെയ്തും രണ്ടാം തലമുറ കുടിയേറ്റക്കാരും തദ്ദേശീയ തൊഴിലാളികളും തമ്മില്‍ പണിയെടുക്കുന്ന മണിക്കൂറുകളുടെ വ്യത്യാസം കണക്കാക്കിയും മൊകാനും പൊഗോരെലോവയും 'വിശ്രമ സംസ്‌കാരവും' ആളുകള്‍ പണിയെടുക്കുന്ന സമയവും തമ്മില്‍ സാധുവായ ഒരു സ്ഥിതിവിവരക്കണക്കുണ്ടാക്കി.

ഉദാഹരണത്തിന് ബെല്‍ജിയംകാരുടെ ഒഴിവ് സമയത്തിനുള്ള താത്പര്യം പോര്‍ച്ചുഗീസ് തലത്തിലേക്ക് എത്തിച്ചാല്‍ ബെല്‍ജിയത്തിലെ തൊഴില്‍സമയം നാല് ശതമാനം കൂടും. സാമ്പത്തിക പ്രേരണകളോട് പുരുഷന്മാരാണ് കൂടുതല്‍ ആകൃഷ്ടരാകുന്നത്. വളര്‍ച്ചയെ ഏതുതരത്തിലാണ് സമീപിക്കേണ്ടതെന്നതിനുള്ള ഒരു സൂചന കൂടിയാണിത്. ആളുകള്‍ക്ക് നികുതിയിളവ് നല്‍കുന്നത് കൂടുതല്‍ ജോലിചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. പക്ഷേ അത് സാംസ്‌കാരിക തടസങ്ങളില്‍ തട്ടുന്നതുവരെ മാത്രം. ആളുകള്‍ തങ്ങളുടെ ഒഴിവുസമയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നിടത്ത് ജോലിസമയം കൂടുന്നത് നില്ക്കും. അപ്പോള്‍ ജനസംഖ്യ കൂടിയാലും തൊഴിലാളികള്‍ കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരായാലും, ഇവ രണ്ടുമുണ്ടായാലേ സമ്പദ് രംഗം വളരൂ.

ഉത്പാദനക്ഷമത 93% ഉള്ള ഫ്രാന്‍സ്, ഡെന്‍മാര്‍ക്, നെതര്‍ലാണ്ട്‌സ്, ബെല്‍ജിയം എന്നിവടങ്ങളില്‍ 96% ഉള്ള യു.എസിലെക്കാള്‍ കുടിയേറ്റ നിരക്ക് കുറവാണ്. സാമ്പത്തിക വളര്‍ച്ചയും കുറവാണ്. സാരമില്ല; വേഗത്തില്‍ പോകുന്നത് ആളുകള്‍ക്ക് സന്തോഷമുണ്ടാക്കണമെന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories