ന്യൂസ് അപ്ഡേറ്റ്സ്

വാളയാറില്‍ കുട്ടികളുടെ മരണം; മൂത്തകുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍

Print Friendly, PDF & Email

ഇക്കാര്യത്തില്‍ പലതവണ താന്‍ ബന്ധുവിനെ താക്കീത് ചെയ്തിരുന്നെന്നും അവര്‍ പറഞ്ഞു

A A A

Print Friendly, PDF & Email

വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ അമ്മയുടെ സുപ്രധാന വെളിപ്പെടുത്തല്‍. തങ്ങളുടെ ബന്ധു മൂത്തകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് അമ്മ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ പലതവണ താന്‍ ബന്ധുവിനെ താക്കീത് ചെയ്തിരുന്നെന്നും എന്നാല്‍ പീഡനം ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ജനുവരി ഒന്നിനാണ് ഇവരുടെ 11 വയസ്സുള്ള മൂത്ത കുട്ടി ഹൃത്വികയെ ഒറ്റമുറി വീടിനുള്ളില്‍ തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയത്. 52 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് ഇളയ കുട്ടി ശരണ്യയെയും ഇതേ സ്ഥലത്ത് തൂക്കി കൊന്ന നിലയില്‍ കണ്ടെത്തി.

ജനുവരി ഒന്നിന് മുഖംമറച്ച രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഹൃത്വിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോലീസും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍