TopTop
Begin typing your search above and press return to search.

പോപ്പിനെ തള്ളി ഹംഗറിയിലെ ബിഷപ്പ്

പോപ്പിനെ തള്ളി ഹംഗറിയിലെ ബിഷപ്പ്

ഗ്രിഫ് വിറ്റെ/ദ വാഷിങ്ടണ്‍ പോസ്റ്റ്‌

പോപ്പ് ഫ്രാന്‍സിസിന്റെ ഞായറാഴ്ച സന്ദേശം ഇതിലും വ്യക്തമാകാനില്ല: ആയിരക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലേയ്ക്ക് ഒഴുകുമ്പോള്‍ ഭൂഖണ്ഡത്തിലെ കത്തോലിക്കര്‍ക്ക് തങ്ങളുടെ പള്ളികളും ആശ്രമങ്ങളും വീടുകളും അഭയസ്ഥാനങ്ങളായി തുറന്നുകൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്.

എന്നാല്‍ തിങ്കളാഴ്ച ദക്ഷിണ ഹംഗറിയിലെ സഭയുടെ ആത്മീയ നേതാവിന്റെ സന്ദേശവും തെളിച്ചമുള്ളതായിരുന്നു: പരിശുദ്ധ പിതാവിന് തെറ്റിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ഥി ഒഴുക്കുള്ള ഇടമാണ് തെക്കന്‍ ഹംഗറി.

'ഇവര്‍ അഭയാര്‍ഥികളല്ല, ഇതൊരു കടന്നുകയറ്റമാണ്', ബിഷപ്പ് ലാസ്ലോ കിസ്സ്രിഗോ പറയുന്നു. അദ്ദേഹത്തിന്റെ അധികാരപരിധി ഈ കത്തോലിക്കാ രാജ്യത്തെ ദക്ഷിണ അതിര്‍ത്തി വരെ എത്തുന്നു. 'അവര്‍ ഇവിടെ അല്ലാഹു അക്ബര്‍ എന്ന് കരഞ്ഞുകൊണ്ടാണ് വന്നത്. അവര്‍ കീഴടക്കാനാണ് വരുന്നത്.'

ഒരു ക്രിസ്ത്യന്‍ ഭൂഖണ്ഡത്തിലേയ്ക്ക് മുസ്ലിം സ്ത്രീ, പുരുഷന്മാരും കുട്ടികളുമുള്ള ഒരു സംഘം എത്തുമ്പോള്‍ ഉണ്ടാകുന്ന ആത്മീയപ്രശ്‌നങ്ങളെല്ലാം ബിഷപ്പിന്റെ രൂക്ഷമായ ഭാഷയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ അഭിപ്രായപ്പെട്ടതിനോടാണ് പോപ്പിന്റെ സ്‌നേഹഅനുകമ്പ ആഹ്വാനം മത്സരിക്കേണ്ടി വരുന്നത്. അഭയാര്‍ഥികളുടെ ഒഴുക്ക് യൂറോപ്പിന്റെ ക്രിസ്ത്യന്‍ സ്വഭാവത്തിന് നേരിട്ടുള്ള ഒരു വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഹംഗറിയിലെങ്കിലും പ്രധാനമന്ത്രിയുടെ വീക്ഷണമാണ് വിജയിക്കുന്നതും.

യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലെ കത്തോലിക്കര്‍ പോപ്പിന്റെ സഹായ ആഹ്വാനം കേള്‍ക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പ് കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ട ഏറ്റവും ഭീകരമായ ഒരു മാനുഷിക സംഘര്‍ഷത്തോട് പ്രതികരിക്കാനായി ആളുകളെ ഒരുക്കാന്‍ സഭാനേതൃത്വം ശ്രമിച്ചതിനു തെളിവില്ല.

ലോകത്തിലെ തന്നെ ഏറ്റവും നിസ്സഹായരായ മനുഷ്യരെ തകര്‍ക്കാനായി ഒര്‍ബാന്‍ പല ശ്രമങ്ങളും നടത്തുന്നത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അവരുടെ യാത്ര മുടക്കാനും ജയിലിലടയ്ക്കാനും ഒക്കെ നീക്കമുണ്ട്. പതിനായിരക്കണക്കിനു പുതിയ അഭയാര്‍ഥികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ഒരു നോ നോണ്‍സെന്‍സ് നാഷനലിസ്റ്റ് എന്നാ പേരാണ് അദ്ദേഹത്തിനുള്ളതും. 'ഞാന്‍ പ്രധാനമന്ത്രിയോട് യോജിക്കുന്നു', കിസ്‌രിഗോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പോപ്പിന് 'സത്യാവസ്ഥ അറിയില്ല'ത്രെ! കിസ്‌രിഗോ പറയുന്ന സത്യാവസ്ഥ പ്രകാരം യൂറോപ്പില്‍ എത്തുന്ന അഭയാര്‍ഥി നാട്യക്കാര്‍ സത്യത്തില്‍ ഭൂഖണ്ഡത്തിന്റെ 'ക്രിസ്ത്യന്‍ യൂണിവേഴ്‌സല്‍ മൂല്യങ്ങള്‍ക്ക്' ഒരു വലിയ ഭീഷണിയാണ് എന്നാണ്.

ദക്ഷിണ ഹംഗറി അതിര്‍ത്തി മുറിച്ചു കടന്ന അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സിറിയയില്‍ നിന്നുള്ളവരാണ്. ഇവിടെ യുദ്ധം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 3,20,000-ലേറെ ജീവനുകളാണ് അപഹരിച്ചത്. എന്നാല്‍ ഇവയില്‍ പലര്‍ക്കും സമ്പത്ത് ഉള്ളതു കൊണ്ട് അവര്‍ സഹായം അര്‍ഹിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവരില്‍ പലരും ഭക്ഷണം നിഷേധിച്ചുവെന്നും പലരും വളരെ ധാര്‍ഷ്ട്യത്തോടെ പെരുമാറി എന്നുമാണ് കിസ്‌രിഗോ പറയുന്നത്. 8,00,000ലേറെ കത്തോലിക്കര്‍ താമസിക്കുന്ന ഒരു പ്രദേശത്തില്‍ ഒന്‍പതു വര്‍ഷമായി ബിഷപ്പാണ് ഇദ്ദേഹം. എന്നാല്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ വെസ്റ്റ് യൂറോപ്പിലേയ്ക്കുള്ള ട്രെയിന്‍ കാത്തുനിന്ന ബുഡാപെസ്റ്റിന്റെ സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നവര്‍ പറയുന്നത് പക്ഷെ ഇങ്ങനെയല്ല. ആളുകള്‍ സഹായം കാത്തിരിക്കുന്നുവെന്നും എന്തെങ്കിലും പ്രതികരണത്തെ നന്ദിയോടെ സ്വീകരിക്കുന്നുവെന്നുമാണ്.

'ഞാന്‍ ആദ്യം സ്റ്റേഷനില്‍ എത്തിയപോള്‍ ഇവിടം കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു.' മാര്‍ക്ക് ബാലസ് എന്ന മുപ്പത്തിനാലുകാരന്‍ പറയുന്നു. 'എനിക്കും മൂന്നു കുട്ടികളുണ്ട്. അവിടെ ഒരു യുദ്ധം നടന്നാല്‍ ഞാന്‍ എന്തുചെയ്യും എന്ന് ഞാന്‍ സങ്കല്‍പ്പിച്ചുനോക്കി. ഇവര്‍ ചെയ്യുന്നത് തന്നെ ഞാന്‍ ചെയ്യുമായിരുന്നു.'

കഴിഞ്ഞ ആഴ്ച മുഴുവന്‍ അദ്ദേഹം സ്റ്റേഷനില്‍ ഭക്ഷണവും വസ്ത്രവും ഡയപ്പറുകളും വിതരണംചെയ്തു. മൈഗ്രേഷന്‍ എയിഡ് എന്നാ സംഘത്തിനോട് ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അഭയാര്‍ത്ഥികള്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തികളെ വിലയിരുത്തുന്നു.'ഹംഗറിയില്‍ നല്ല ആളുകളുണ്ട്.', സ്ത്രീകള്‍ ദാനം കിട്ടിയ വസ്ത്ര കൂമ്പാരങ്ങളില്‍ തപ്പി നടക്കുമ്പോള്‍, അവരുടെ ദീര്‍ഘവും പ്രശ്‌നസങ്കീര്‍ണവുമായ യാത്രയുടെ ഇടവേളയില്‍ കുട്ടികള്‍ പന്തുകളിക്കുന്ന സ്‌റ്റേഷനിലെ ഭിത്തിയില്‍ എഴുതിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ചാരിറ്റി സംഘടനകളില്‍ നിന്ന് വലിയ പിന്തുണയൊന്നും ലഭിക്കുന്നില്ല. ഈ പ്രശ്‌നത്തോട് പ്രതികരിക്കാന്‍ വിശ്വാസി സംഘങ്ങള്‍ക്ക് വിമുഖതയുണ്ടെന്ന് ബാലാസ് ഓടോര്‍ എന്നാ റിഫോം ചര്‍ച്ച് സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

'ഈ അവസ്ഥയോട് പ്രതികരിക്കുന്നതില്‍ ഞങ്ങള്‍ വേഗതയോ കണിശതയോ കാണിച്ചില്ല എന്നത് നേരാണ്, അദ്ദേഹം സമ്മതിക്കുന്നു. യൂറോപ്പിലെ ക്രിസ്ത്യന്‍ വിശ്വാസം ആക്രമിക്കപ്പെടുന്നു എന്നാ ഒര്‍ബന്റെ വീക്ഷണം താന്‍ തള്ളിക്കളഞ്ഞതായി ഓടോര്‍ പറയുന്നു. ആയിരക്കണക്കിന് മുസ്ലിമുകള്‍ എത്തുന്നു എന്നത് ആശങ്കയുണര്‍ത്തുന്നുവെന്നും അത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.'ഹംഗറി വലിയ മതപരതയുള്ള രാജ്യമല്ല. പകുതി നൂറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് ഭരണം പള്ളിയുടെ സ്വാധീനത്തെ കുറച്ചിട്ടുണ്ട്. യൂറോപ്പിലെ കത്തീഡ്രലുകളില്‍ എത്തുന്ന ശുഷ്‌കമായ വിശ്വാസിസമൂഹം തന്നെയാണ് ഇവിടെയും ഉള്ളത്. എന്നാല്‍ മുസ്ലിം അധിനിവേശത്തിനെതിരെ പിടിച്ചുനില്‍ക്കുന്ന ഒരു ക്രിസ്ത്യന്‍ രാജ്യമായി അവതരിപ്പിക്കാനുള്ള ഒര്‍ബന്റെ ശ്രമം ദേശീയബോധത്തില്‍ ചില അനക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബോട്ടോന്‍ഡ് ഫെലെടി പറയുന്നു.

ഹംഗറിയുടെ പ്രധാന ദേശീയ അവധി ഇപ്പോഴും രാജ്യം ക്രിസ്ത്യന്‍ ആയി മാറിയതിനെ സ്മരിക്കുന്നു. ഇതിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ രാജ്യം ഒട്ടോമാന്‍ അധിനിവേശകരോട് പരാജയപ്പെട്ടതാണ് ഹംഗറി യൂറോപ്പിനെ കിഴക്കന്‍ അധിനിവേശത്തില്‍ നിന്ന് സംരക്ഷിക്കേണ്ട ഒരു പ്രധാന ഇടമായി സ്ഥാപിക്കാന്‍ ദേശീയവാദികള്‍ ഉപയോഗിക്കുന്നത്.ഒര്‍ബന്‍ ഇതിനുമുന്‍പും ക്രിസ്ത്യന്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ദേശീയതയെ സംരക്ഷിക്കാന്‍ ക്രിസ്ത്യാനിറ്റിക്കുള്ള പങ്കിനെപ്പറ്റി ഒരു വകുപ്പ് ഭരണഘടനയില്‍ ചേര്‍ക്കുകയും മതപഠനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുകയും ഒക്കെ ചെയ്തയാളാണ് അയാള്‍.

ഈ തന്ത്രം ഫലിക്കുകയും അദ്ദേഹത്തിന്റെ ജനപ്രീതി കൂട്ടുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അഭയാര്‍ഥികള്‍ക്കിടയില്‍ വോളണ്ടിയര്‍ ആയി ജോലി ചെയ്യുന്ന അറുപത്തിമൂന്നുകാരി ഡോക്ടര്‍ ആയ ഇവ വാഗ്രയ്ക്ക് മതരാഷ്ടീയം കളിക്കാന്‍ പറ്റിയ സമയം ഒരു അഭയാര്‍ഥി പ്രശ്‌നത്തിനിടെയല്ല എന്നാണ് പറയാനുള്ളത്.

'എന്റെ മുന്നില്‍ ക്രിസ്ത്യന്‍ രോഗികളും ക്രിസ്ത്യാനിയല്ലാത്ത രോഗികളുമില്ല', വര്‍ഗ പറയുന്നു. ദുരിതാശ്വാസ സംഘടനയായ ഹംഗേറിയന്‍ ബാപ്റ്റിസ്റ്റ് എയിഡ് എന്നാ സംഘടനയ്ക്ക് വേണ്ടി ലോകത്തിലെ പല രാജ്യത്തും വൈദ്യസേവനം അനുഷ്ടിച്ചിട്ടുള്ളയാളാണ് അവര്‍. 'ഇവരെല്ലാം എന്റെ രോഗികളാണ്, ഇവരെ പരിചരിക്കല്‍ എന്റെ കര്‍മ്മമാണ്.'

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories