അഴിമുഖം പ്രതിനിധി
പാനമ പേപ്പേഴ്സ് റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍ രാജിവച്ചു. യുഎസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്സണ്‍ തനിക്കെതിരായ റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്കു മടങ്ങിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപനം അറിയിക്കുകയുമായിരുന്നു.
പ്രശസ്തരായ ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. നികുതിയില്ലാത്ത 35 ചെറു ദ്വീപ്രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് 'പാനമ പേപ്പേഴ്സ്' എന്ന പേരില്‍ പുറത്തുവന്നത്.
പാനമ രേഖകളില്‍ പേരുള്ള ഐസ്ലാന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
Next Story