Top

നടിയെ ആക്രമിച്ച സംഭവം: സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചു, തിരിച്ചറിയല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച സംഭവം: സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചു, തിരിച്ചറിയല്‍ പൂര്‍ത്തിയായി
നടിയെ ആക്രമിച്ച സംഭവത്തില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ്‌ എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടത്തിയത്. പ്രതികളെ തിരിച്ചറിയുന്നതിനായി ആക്രമണത്തിന് ഇരയായ നടി ആലുവ സബ് ജയിലിലെത്തി. നാല് പ്രതികളേയും തിരിച്ചറിയുകയും ചെയ്തു. ആലുവ മജിസ്ട്രേറ്റ്, തിരിച്ചറിയല്‍ പരേഡിന്‍റെ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. ജയിലിനുള്ളില്‍ പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റ് തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തിയ ശേഷമായിരുന്നു പരേഡ്. തിരിച്ചറിയല്‍ പരേഡിനായി പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ്ജയിലില്‍ എത്തിയത്. പുറത്തുവന്നു. അതേസമയം പ്രതികള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Next Story

Related Stories