TopTop
Begin typing your search above and press return to search.

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള: ലോകോത്തര ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള: ലോകോത്തര ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

അഴിമുഖം പ്രതിനിധി

വെള്ളിയാഴ്ച തിരിതെളിയുന്ന ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും സിനിമാ പ്രേമികള്‍ക്കും ചലച്ചിത്ര ലോകത്തെ സ്പന്ദനങ്ങള്‍ നേരിട്ടനുഭവേദ്യമാക്കാന്‍ ശ്രദ്ധേയമായ ലോകോത്തര ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

രാജ്യാന്തര മത്സരവിഭാഗം, 2014-15 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന ലോക സിനിമ , ത്രിഡി എക്‌സ്പീരിയന്‍സ്, ജൂറി ഫിലിംസ്, മലയാളം സിനിമ ഇന്ന്, ഫസ്റ്റ് ലുക്ക്, കൊറിയന്‍ പനോരമ, റിസ്‌റ്റോര്‍ഡ് ഇന്ത്യന്‍ ക്ലാസ്സിക്‌സ്, ഇന്ത്യന്‍ സിനിമ നൗ, വിമെന്‍ പവര്‍, കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്, റിട്രോസ്‌പെക്ടീവ്, കണ്‍ട്രി ഫോക്കസ്, ബെയ്‌സ്ഡ് ഓണ് ട്രൂ സ്‌റ്റോറി വിഭാഗങ്ങളിലായി നൂറ്റി എണ്പതോളം ചിത്രങ്ങളാണ് കാഴ്ചയുടെ വിസ്മയം തീര്‍ക്കുക. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പാേട്ടാ ലറൈന്റെ ചിലിയന്‍ ചിത്രം ദ ക്ലബ് , ഡാലിബോര്‍ മറ്റാനിക്കിന്‍റെ ദ ഹൈ സണ്, ഡെനിസ് ഗാംസേ എര്‍ഗുവെന്റെ മസ്റ്റാങ്, ഗ്രിമര്‍ ഹാകൊനാര്‍സെന്റെ റാംസ്, ഹു സിയാവു സിയന്റെ അസാസിന്‍, ജംഷേദ് മഹ്മുദ് റാസയുടെ മൂര്‍ , സെബാസ്റ്റിയന്‍ ഷിപ്പറിന്റെ വിക്ടോറിയ, മസഹാറു ടാക്കേയുടെ 100 യെന്‍ ലൗ, ഷൗക്കത്ത് അമീന്‍ കോര്‍ക്കിയുടെ മെമ്മറീസ് ഓണ് സ്‌റ്റോണ് എന്നിവ ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയാണ്.

കാര്‍ലോസ് വെര്‍മുട്ടിന്റെ മാജിക്കല്‍ ഗേള്‍, മാല്‍ഗോര്‍സാട്ടാ സുമോസ്‌കായുടെ ബോഡി, ഗബ്രിയേല്‍ മസ്‌കാറോയുടെ നിയോ ബുള്‍, റോബേര്‍ട്ട് ഗോഡിഗ്വാന്റെ ഡോണ്ട് ടെല്‍മി ദ ബോയ് വാസ് മാഡ്, ക്രിസ്റ്റീന ഗ്രൊസേവയുടേയും പീറ്റര്‍ വാല്‍ക്കനേവിന്റേയും ദ ലെസ, അറബ് നാസറിന്റേയും ടാര്‍സന്‍ നാസറിന്റേയും ഡിഗ്രേഡ്, ഷാക് ഒദ്രിയാദിന്റെ ദീപന്‍, ഫിലീപ് ഫോക്കോണിന്റെ ഫാത്തിമ,ഷൊവാ സലാവീസയുടെ മൊന്റാന എന്നീ ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിലുണ്ട്.

ലൊറോ ലാരിവിയേയുടെ ഐ ആം എ സോള്‍ജിയര്‍, സെലിം എവ്കിയുടെ സീക്രട്ട്, ചീകോ ടെക്‌സീറയുടെ ആബ്‌സെന്‍സ്, പീറ്റര്‍ തോര്‍വാര്‍ത്തിന്റെ നോട്ട് മൈ ഡെ, കല്‍പന അരിയവന്‍സയുടേയും വിന്‍ദനായുടേയും ഡേര്‍ട്ടി, യെല്ലോ, ഡാര്‍ക്ക്‌നെസ്, ലൂക്ക ഗൗഡാഗ്‌നിനോയുടെ എ ബിഗ്ഗര്‍ സ്പ്ലാഷ്, പാലസ്തീന്റെ യഥാര്‍ത്ഥ സംഭവത്തെ അധീകരിച്ച് ഹാനി അബു അസാദിന്റെ ദി ഐഡല്‍, മജിദ് ബര്‍സേഗാറിന്റെ എ വെരി ഓര്‍ഡിനറി സിറ്റിസണ്, ഫിലിപ് ബജോണിന്റെ ഡാമേജ്ഡ്, ജാഫര്‍ പനാഹിയുടെ ടാക്‌സി, ലൊറെന്‍സോ വിഗാസിന്റെ ഫ്രം അഫാര്‍, വ്‌ളാഡിമര്‍ കോട്ടിന്റെ ദ ലോവര്‍ ഡെപ്ത്, സിറോ ഗോറയുടെ എംബ്രെയിസ് ഓഫ് ദ സെര്‍പെന്റ്, പിയര്‍ ജോളിവേയുടെ ദ നൈറ്റ് വാച്ച്മാന്‍, ഷോ ബെക്കറുടെ ടാന്‍ജെറീന്‍, സാന്റിയാഗോ മീറ്ററുടെ പൊളീന, റൂനര്‍ റുസാന്‍സെന്റെ സ്പാരോസ്, ഓസ്‌കന്‍ ആല്‍പറിന്റെ മെമ്മറീസ് ഓഫ് ദ വിന്‍ഡ് എന്നീ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില്‍ 13 തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരു വിന്‍സന്റ് മാസ്റ്ററോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളായ ഭാര്‍ഗവീനിലയവും മുറപ്പെണ്ണും ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. പ്രമേയം, ആഖ്യാനം, ആവിഷ്‌കാരം എന്നിവകൊണ്ട് ചലച്ചിത്ര ചരിത്രത്തില്‍ ഇന്ത്യയുടെ പരിഛേദമായിമാറിയ ജോണ് എബ്രഹാമിന്റെ അമ്മ അറിയാന്‍, മൃണാള്‍ സെന്നിന്റെ ഒകോ ഊരി കഥ, അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, ജബ്ബാര്‍ പട്ടേലിന്റെ ജെയ്ത് രേ ജെയ്ത് , ഗുരു ദത്തിന്റെ കാഗസ് കേ ഫൂല്‍ എന്നിവയും ഇന്ത്യന്‍ റിസ്‌റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ വിരുന്നൊരുക്കും.

പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ടോണി ഗാറ്റ്‌ലിഫിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗാഡ്‌ജോ ദിലോ, ചില്‍ഡ്രന്‍ ഓഫ് ദി സ്‌റ്റോര്‍ക്ക്, സ്വിങ്, എക്‌സൈല്‍, ട്രാന്‍സില്‍വാനിയ എന്നിവ കണ്ടംപററി മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരവിഭാഗചിത്രങ്ങളുടെ ജൂറി ചെയര്‍മാനായ ജൂലിയോ ബ്രെസെയ്‌ന്റെ പോര്‍ച്ചുഗീസ് ചിത്രം ഗരോേട്ട (കിഡ്) പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ലൈംഗികതയും ആത്മീയതയും സംബന്ധിച്ച് ദമ്പതികള്‍ക്കുണ്ടാകുന്ന വെളിപാടുകളും അവരുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും പ്രമേയമാക്കിയ ചിത്രം ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Next Story

Related Stories