നിലമ്പൂര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് മുസ്ലീംലീഗ്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നിലമ്പൂര്‍ ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ലീഗ് പരാതി കൊടുത്തിരിക്കുന്നത്. അക്കാദമി അധ്യക്ഷന്‍ എന്ന രീതിയില്‍ കമല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 17 മുതല്‍ 21 വരെയാണ് ചലച്ചിത്രമേള. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളിലായി 40ഓളം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച കമല്‍ ഉദ്ഘാടനം ചെയ്യുന്ന മേളയുടെ സമാപന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ പങ്കെടുക്കും.
മലപ്പുറത്ത് ഇടതു സ്വതന്ത്രനായി കമലിനെ പരിഗണിക്കുന്നു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെയും കൂടി അടിസ്ഥാനത്തിലാണ് ലീഗ് നീക്കം.

Next Story