UPDATES

ഐഐഎസ്‌ടി ആത്മഹത്യയില്‍ ദുരൂഹത: പേര് വെക്കാതെ ‘ഒരു കൂട്ടം വിദ്യാർത്ഥികൾ’ യുവജന കമ്മീഷന് പരാതി നൽകി

പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

ഐഐഎസ്‌ടിയിൽ എഗുരി പ്രണീത് കുമാർ എന്ന ബിടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവജന കമ്മീഷൻ ഇടപെടുന്നു. കമ്മീഷന് ഒരു കൂട്ടം വിദ്യാർത്ഥികൾ പരാതി നല്കിയ കാര്യം യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം സ്ഥിരീകരിച്ചു.

ഈ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ചിന്താ ജെറോം വ്യക്തമാക്കി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം സംഭവസ്ഥലം സന്ദർശിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും യുവജന കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെ വന്നു കണ്ടുവെന്നും ഇവർ പേരു വെക്കാതെയാണ് പരാതി തന്നതെന്നും ചിന്താ ജെറോ പറഞ്ഞു. ‘A group of students’ എന്നു മാത്രമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.

രജിസ്ട്രാറുടെ മുറിയിലേക്ക് ഇൻവിജിലേറ്റർ കൊണ്ടു പോയതിനു ശേഷമാണ് പ്രണീത് കുമാർ ആത്മഹത്യ ചെയ്തതെന്നും ഇതിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയിൽ പറഞ്ഞതായി ചിന്ത അറിയിച്ചു. താൻ കോപ്പിയടിച്ചതായി പ്രണീത് രജിസ്ട്രാർക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ഇത് നിർബന്ധിച്ച് എഴുതിച്ചതാണോയെന്ന് തങ്ങൾക്ക് വിദ്യാര്‍ത്ഥികൾ സംശയമുന്നയിച്ചതായും ചിന്ത ജെറോം വിശദീകരിച്ചു.

കുറ്റം വിധിച്ചത് നാലു മിനുട്ടുകൊണ്ട്; വലിയമല സ്പേസ് കാമ്പസിലെ വിദ്യാര്‍ത്ഥിയുടെ ‘ആത്മഹത്യ’ മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമോ?

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടാനായി കാക്കുകയാണ്. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം സംഭവസ്ഥലം സന്ദർശിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും യുവജന കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആൻഡ് ടെക്നോളജി കാമ്പസിൽ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി പ്രണീത് കുമാർ ഏപ്രിൽ 27നാണ് ആത്മഹത്യ ചെയ്തത്. സെമസ്റ്റർ പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇൻവിജിലേറ്റർ പിടി കൂടിയിരുന്നു. പിന്നീട് രജിസ്ട്രാറുടെ മുറിയിൽ വെച്ച് പ്രണീതിനെക്കൊണ്ട് താൻ കോപ്പിയടിച്ചതായി എഴുതി വാങ്ങിച്ചെന്നും വിവരമുണ്ട്. അന്നേദിവസം ഉച്ചതിരിഞ്ഞ് പ്രണീതിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹപാഠികൾ രംഗത്തുണ്ടെങ്കിലും ആരും ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. തികച്ചും ജനാധിപത്യരഹിതമായ അന്തരീക്ഷമാണ് ഐഐഎസ്‌ടിയിലുള്ളതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍