സിനിമാ വാര്‍ത്തകള്‍

ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്, പബ്ലിക് പ്രോപ്പര്‍ട്ടി അല്ല; ആരാധകര്‍ക്കു മുന്നറിയിപ്പ് നല്‍കി ഇല്യാന

അവസാനം വരെ ഞാനൊരു സ്ത്രീയാണ്

ആരാധനയെന്ന പേരില്‍ ആരാധകരുടെ പക്കല്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വരുന്ന നടിമാരുടെ അവസ്ഥകള്‍ പലകുറി കേട്ടുട്ടുള്ളതാണ്. തെന്നിന്ത്യന്‍-ബോളിവുഡ് നായിക ഇല്യാന ഡിക്രൂസ് പറയുന്നതും ഇതേപോലൊരു അനുഭവമാണ്.പക്ഷേ അതിശക്തമായ വിമര്‍ശനമാണ് നടി ഉയര്‍ത്തിയിരിക്കുന്നത്.

ഒരു പുരുഷ ആരാധകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെയാണ് നടി നിശിതമായ വിമര്‍ശനത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. താനൊരു പബ്ലിക് ഫിഗര്‍ ആണെന്നു സമ്മതിക്കുമ്പോഴും പബ്ലിക് പോപ്പര്‍ട്ടി അലല്ലെന്നു അടിവരയിട്ടു പറയുകയാണ് ഇല്യാന ട്വീറ്റുകളിലൂടെ.

എത്രമോശമായൊരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്. അക്കാര്യം ഞാന്‍ മനസിലാക്കുന്നു. സ്വകാര്യ ജീവിതത്തിന്റെ സുഖസൗകര്യളൊന്നും എനിക്കില്ല. എന്നു കരുതി ഏതൊരു പുരുഷനും എന്നോട് മോശമായി പെരുമാറാമെന്നല്ല അര്‍ത്ഥം. താരാരാധനയുടെ പേരില്‍ അതിനെ ന്യായീകരിക്കരുത്. അവസാനം വരെ ഞാനൊരു സ്ത്രീയാണ്; ഇല്യാന ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍