TopTop
Begin typing your search above and press return to search.

ഛത്തീസ്ഗഡില്‍ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ആര്‍എസ്എസ് യോഗം; വിസിമാര്‍ പങ്കെടുത്തത് വിവാദത്തില്‍

ഛത്തീസ്ഗഡില്‍ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ആര്‍എസ്എസ് യോഗം; വിസിമാര്‍ പങ്കെടുത്തത് വിവാദത്തില്‍

അഴിമുഖം പ്രതിനിധി

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി ആർഎസ്എസ് വിളിച്ച് ചേർത്ത യോഗത്തിൽ സംസ്ഥാനത്തെ ആറ് വൈസ് ചാൻസലർമാർ പങ്കെടുത്തത് വിവാദമായി. ഞായറാഴ്ചയായിരുന്നു യോഗം നടന്നത്.
യോഗത്തിൽ പങ്കെടുത്ത വിസിമാർക്കെതിരെ നടപടി ആവ്യശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ടി എസ് സിംഘഡോ ഗവർണർ ബൽറാംജി ദാസ് ധണ്ടനു കത്തയച്ചു.

എന്നാൽ യോഗത്തിൽ പങ്കെടുത്ത വിസിമാരെ അനുകൂലിച്ച് മുഖ്യമന്ത്രി രമൺ സിംഗ് രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് വിസിമാർ പങ്കെടുത്തത് എന്ന് സിംഗ് പറഞ്ഞു. യോഗത്തിൽ പങ്കെടുത്തതിൽ യാതൊരു തെറ്റുമില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർ ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കുന്നത് അനുവദനീയമാണ്. അക്കാദമിക രംഗത്തെ 50-ൽ അധികം ആളുകളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രേം പ്രകാശ് പാണ്ഡേയും, പ്രമുഖ സംഘ് പ്രവർത്തകരായ ബിസ്ര റാം യാദവ്, പൂർണേന്ദു സക്‌സേന തുടങ്ങിയവർ സന്നിഹിതരായിരുന്ന യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൽ സംബന്ധിച്ചവരെ സംരക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ബാഗൽ പ്രതികരിച്ചു. വിസിമാർ ആർഎസ്എസ് നിർദ്ദേശ പ്രകാരമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം അതിശയം പ്രകടിപ്പിച്ചു. കൂടാതെ ആർഎസ്എസ് ആസ്ഥാനത്തുനിന്നും അയക്കുന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണോ ഭരണനിർവഹണം നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യഭാരതിയുടെ പേരിൽ നടന്ന യോഗം പ്രധാനമായും വിദ്യാഭ്യാസ മാതൃകയെ സംബന്ധിച്ച ചർച്ചകളാണ് നടന്നത്. വിസിമാർക്കു മന്ത്രി പദവി നൽകണം എന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു വന്നു.


Next Story

Related Stories