എഡിറ്റര്‍

വരള്‍ച്ചയേക്കാള്‍ പ്രധാനം വൈബ്രന്‍റ് ഗുജറാത്ത്; കര്‍ഷകര്‍ക്കിടയില്‍ മോദിവിരുദ്ധ വികാരം ശക്തിപ്പെടുന്നു

Avatar

ഗുജറാത്തില്‍ ശക്തമായ  മോദി വിരുദ്ധ വികാരം ഉടലെടുക്കുന്നു. ജാംനഗര്‍ ജില്ലയിലെ കര്‍ഷകരുടെ ഇടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നത്. വലിയ തോതില്‍ വരള്‍ച്ച ബാധിച്ചതിനൊപ്പം വിലക്കയറ്റവും പഞ്ഞിയുടെ വില കുറഞ്ഞതുമാണ് കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം.

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് 50 കിലോ വളത്തിന് 800 രൂപ മാത്രമാണുണ്ടായിരുന്നത്. അതിപ്പോള്‍ 1375 രൂപയായി വര്‍ധിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് 20 കിലോ പഞ്ഞിക്ക് ഇപ്പോള്‍ ലഭിക്കുന്ന വില 800 രൂപ മാത്രമാണ്.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 20 കിലോ പഞ്ഞിക്ക് 1400 രൂപ വരെ ലഭിച്ചിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രയായിരുന്ന മോദി 2000 രൂപയായി വില വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തിനെ വരള്‍ച്ച ബാധിച്ചപ്പോഴും വൈബ്രന്റ് ഗുജറാത്ത് പദ്ധതിക്കാണ് മോദി പ്രാധാന്യം നല്‍കിയത്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മഴയുടെ തോത് കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഇത് വലിയ കടക്കെണിയിലേക്കും നയിച്ചു.

ഇത്രയധികം പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുമ്പോഴും ഇതേ വില്ലേജില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍െ പ്രതിമ സ്ഥാപിക്കാനായി 3000 കോടി ചിലവിടുന്നതിനെ പ്രതിഷേധത്തോടെയാണ് കര്‍ഷകര്‍ കാണുന്നത്. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/yKVLDQ

Avatar

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍