ന്യൂസ് അപ്ഡേറ്റ്സ്

തേജസ്‌ പറന്നുയര്‍ന്നു; ഇന്ത്യന്‍ വ്യോമസേനയ്ക്കിത് അഭിമാന നിമിഷം-ചിത്രങ്ങളിലൂടെ

Avatar

അഴിമുഖം പ്രതിനിധി 

ഇന്ത്യൻ എയർഫോഴ്‌സിന്റെ സൈനിക വ്യൂഹത്തിലേക്ക് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസും. മൂന്നു പതിറ്റാണ്ടു കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണ്  ആദ്യമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് ചന്ദ്രയാന്‍, മംഗൾയാന്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് തുടങ്ങിയ പരീക്ഷണത്തിന്റെ വിജയം ഇന്ത്യന്‍ എയര്‌ഫോഴ്‌സിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.

1983 ലാണ് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷന് ഒരു ലൈറ്റ് കോംബാറ്റ് എയർക്രാഫ്ട് ഉണ്ടാക്കാനുള്ള അനുമതി ലഭിക്കുന്നത്. അടുത്ത വർഷം എയ്‌റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി ആരംഭിക്കുകയും ചെയ്തു.

വർഷങ്ങളുടെ ശ്രമഫലമായി 2001ൽ പരീക്ഷണ പറക്കൽ വിജയകരമായി നടന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് എയർക്രാഫ്റ്റിന് തേജസ് എന്ന പേരും നൽകി. തുടർന്നുള്ള വർഷങ്ങളിൽ വേഗവും കൃത്യതയും സമന്വയിപ്പിച്ചു സുസജ്ജമാക്കി. എല്ലാ സഞ്ജീകരണങ്ങളും പൂർത്തിയാക്കിയ തേജസ് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഇന്ത്യൻ എയർഫോഴ്‌സ് ചീഫ് എയർ മാർഷൽ അരൂപ് രാഹയ്ക്ക് കൈമാറി. ചൈനയുമായി സഹകരിച്ചു പാകിസ്ഥാൻ വികസിപ്പിച്ചെടുത്ത ജെ എഫ് 17 നെ കവച്ചു വെക്കുന്ന സാങ്കേതിക പൂർണതയാണ് തേജസ് അവകാശപ്പെടുന്നത്.

നാലാം തലമുറയിൽ പെട്ട തേജസ് ബോംബ് നിർവീര്യമാക്കൽലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവ കൃത്യതയോടെ ചെയ്യാൻ എയർഫോഴ്‌സിന് മുതൽക്കൂട്ടാണ്. ബാംഗ്ലൂരിൽ ഇപ്പോൾ പ്രവര്‍ത്തിക്കുന്ന സൈനിക വ്യൂഹം രണ്ടു വർഷത്തിനു ശേഷം കോയമ്പത്തൂരിന് സമീപമുള്ള സുലൂരിലേക്കു മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍