TopTop
Begin typing your search above and press return to search.

സഖ്യകക്ഷികളെ അവഗണിച്ച് ജയലളിതയും കരുണാനിധിയും

അഴിമുഖം പ്രതിനിധി

തമിഴ് നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ വിഭജനം എഐഎഡിഎംകെയും ഡിഎംകെയും പൂര്‍ത്തിയാക്കി. 234 അംഗ നിയമസഭയില്‍ എഐഎഡിഎംകെ ഏഴ് സീറ്റുകള്‍ മാത്രം സഖ്യകക്ഷികള്‍ക്ക് നീക്കിവച്ചപ്പോള്‍ ഡിഎംകെ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നല്‍കിയ 68 സീറ്റുകളില്‍ വെട്ടിക്കുറവ് വരുത്തി.

എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിത ആര്‍ കെ നഗറില്‍ നിന്നും മത്സരിക്കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന ജയലളിത അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആര്‍ കെ നഗറില്‍ നിന്നുമാണ് നിയമസഭയില്‍ തിരിച്ചെത്തിയത്.

എഐഎഡിഎംകെ 227 സീറ്റുകളില്‍ മത്സരിക്കും. അതേസമയം ഡിഎംകെയാകട്ടെ കോണ്‍ഗ്രസിന് 41 സീറ്റുകളേ നല്‍കിയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 63 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് കേവലം അഞ്ചു സീറ്റുകളില്‍ മാത്രമാണ് വിജയം കണ്ടത്.

കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞു പോയ ജികെ വാസന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സ്വന്തമാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. മെയ് 16-ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 19-ന് വോട്ടെണ്ണും.


Next Story

Related Stories