ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി രാംമോഹന്‍ റാവുവിന്‍റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്

ചില പ്രമുഖ വ്യവസായികളുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധം നേരത്തെ വിവാദമായിരുന്നു.

തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാംമോഹന്‍ റാവുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്‌റെ പരിശോധന. ഇതിനായി പ്രത്യേക അനുമതികള്‍ നേരത്തെ സംഘം നേടിയിരുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് റെയ്ഡ് ആരംഭിച്ചത്.

സമീപകാലത്ത് തമിഴ്‌നാട്ടില്‍ നിന്നും വന്‍ കള്ളപ്പണ, സ്വര്‍ണ വേട്ടകള്‍ നടന്നിരുന്നു. ഇതുമായി ചീഫ് സെക്രട്ടറിക്കെതിരായ റെയ്ഡിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. റെയ്ഡ് അദ്ദേഹത്തിന്റെ മറ്റ് മൂന്ന് വീടുകളിലും തുടരുന്നുണ്ട്. ഇതുവരെ രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് രാംമോഹന്‍ റാവു തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

rammohan1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍