TopTop
Begin typing your search above and press return to search.

കൊടുംമഞ്ഞിലൂടെ അഭയാര്‍ത്ഥികള്‍ കാനഡയിലേക്ക്

കൊടുംമഞ്ഞിലൂടെ അഭയാര്‍ത്ഥികള്‍ കാനഡയിലേക്ക്

തന്റെ ഉഭയലൈംഗികതയുടെ പേരില്‍ പീഡിപ്പിക്കപ്പെടുമോ എന്ന് ഭയന്ന സെയ്ദ് മുഹമ്മദ് യുഎസില്‍ അഭയം തേടാനുള്ള ഭാഗമായി ഘാനയില്‍ നിന്നും ഓടിപ്പോന്നു. 2016 അവസാനം ഈ 24കാരന് അഭയം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് മുഹമ്മദും മറ്റൊരു ഘാനക്കാരനായ റസാഖ് ഇയാലും കൂടി അനധികൃതമായി യുഎസ് അതിര്‍ത്തി കടന്ന് കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചതായി അടുത്ത കാലത്ത് എപി റിപ്പോര്‍ട്ട് ചെയ്തു. മിന്നപ്പൊളീസില്‍ നിന്നും ഗ്രാന്റ് ഫോര്‍ക്‌സിലേക്ക് അവര്‍ ഒരു ബസ് പിടിച്ചു.

തണുത്തുറയുന്ന ക്രിസ്തുമസ് സായാഹ്നത്തില്‍ കാനഡയുടെ അതിര്‍ത്തിക്ക് പരമാവധി അടുത്തുള്ള വിദൂരസ്ഥമായ നോര്‍ത്ത് ഡക്കോട്ട എന്ന സ്ഥലത്തിറക്കുന്നതിന് അവര്‍ ആളൊന്നിന് 200 ഡോളര്‍ വച്ചാണ് ടാക്‌സിക്ക് കൊടുത്തത്. അരക്കെട്ടുവരെ ഉയരുന്ന മഞ്ഞിലൂടെ അവര്‍ മണിക്കൂറുകളോളം വടക്കോട്ട് നടന്നു. പിന്നീട് ഒരടിപോലും മുന്നോട്ട് പോകാനാവില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ ആരെങ്കിലും വണ്ടി നിറുത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ ഒരു ഫ്രീവേയില്‍ കാത്തുനിന്നു.

'ഹൈവേയുടെ തുടക്കത്തില്‍ സഹായത്തിന് നോക്കിക്കൊണ്ട് ഞങ്ങള്‍ ഏകദേശം ഏഴ് മണിക്കൂര്‍ കാത്തുനിന്നു. ആരും സഹായിക്കാന്‍ തയ്യാറായിരുന്നില്ല, ഒരു വണ്ടിയും നിറുത്തിയില്ല,' ഇയാല്‍ എപിയോട് പറഞ്ഞു. 'ഞങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. അത് ഞങ്ങളുടെ ജീവിതത്തിന്റെ അവസാനമായിരുന്നു.' കടന്നുപോയ ഒരു ഡ്രൈവര്‍ രണ്ടുപേരെയും പ്രകൃതിയുടെ ഭീകരതയില്‍ നിന്നും രക്ഷിച്ചെങ്കിലും അതിനിടയില്‍ തണുപ്പ് അവരുടെ വിരലുകള്‍ മുഴുവന്‍ തട്ടിയെടുത്തിരുന്നു. എന്നാലും കാനഡ അതിര്‍ത്തി വിജയകരമായി മറികടക്കാന്‍ സാധിച്ചതില്‍ അവര്‍ സന്തുഷ്ടരാണെന്ന് അവര്‍ എപിയോട് പറഞ്ഞു.

സോമാലിയക്കാര്‍ കൂടുതലുള്ള മിന്നെസോട്ടയില്‍ നിന്നും സമീപ പ്രവിശ്യയായ മണിടോബയിലേക്ക് പ്രത്യേകിച്ചും കാനഡ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ ഇത് പ്രതിവര്‍ഷം ശരാശരി 50 മാത്രമായിരുന്നുവെന്ന് മിന്നപോളിസ് സിറ്റി പേജസിന് നല്‍കിയ അഭിമുഖത്തില്‍ മണിടോബ ഇന്റര്‍ഫെയ്ത്ത് ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ റിത്ത ചഹാല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ 2016ല്‍, 300 അഭയാര്‍ത്ഥികളാണ് മണിടോബയിലേക്ക് അതിര്‍ത്തി കടന്നെത്തിയത്. ഫെബ്രുവരി ആദ്യവാരം മാത്രം ഏകദേശം 30ഓളം പേര്‍ അതിര്‍ത്തി കടന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച അവസാനം മാത്രം 22 അഭയാര്‍ത്ഥികള്‍ മണിടോബയിലെ ചെറിയ പട്ടണമായ എമേഴ്‌സണ്‍-ഫ്രാങ്ക്‌ളിനില്‍ എത്തിയിട്ടുണ്ട്. തന്റെ സ്ഥാപനം അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു വിശ്രമസങ്കേതമായി മാറിയിട്ടുണ്ടെന്ന് എമേഴ്‌സണ്‍ ഹോട്ടലിലെ ഒരു ബാര്‍ ജീവനക്കാരന്‍ വിന്നിപെഗിലെ മെട്രോ ന്യൂസിനോട് പറഞ്ഞു.

'മഞ്ഞ് ബൂട്ടുകളും മഞ്ഞുകാല വസ്ത്രങ്ങളും ധരിക്കുമെങ്കില്‍ അവര്‍ തണുത്ത് മരവിച്ചാണ് വരുന്നത്,' എന്ന് ബാര്‍ ജീവനക്കാരന്‍ വെയ്ന്‍ ഫിയല്‍ പറയുന്നു. 'വരാന്തയില്‍ വച്ച് തന്നെ ചിലര്‍ തങ്ങളുടെ ഷൂവും സോക്‌സും അഴിച്ചുമാറ്റും. അല്ലെങ്കില്‍ അവരെ ഞാന്‍ ബാറില്‍ പ്രവേശിപ്പിക്കുകയും കാപ്പിയും എന്തെങ്കിലും കഴിക്കാനും നല്‍കുകയും ചെയ്യും.'

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റെ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ശേഷം കാനഡ ഇവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. 'പീഢനത്തില്‍ നിന്നും ഭീകരതയില്‍ നിന്നും യുദ്ധത്തില്‍ നിന്നും പലായനം ചെയ്യുന്നവരുടെ വിശ്വാസം ഏതുമാകട്ടെ നിങ്ങളെ കാനഡ സ്വാഗതം ചെയ്യും,' എന്ന് ജനുവരി 28ന് ജസ്റ്റിന്‍ ട്രൂഡ്യൂ ട്വീറ്റ് ചെയ്തു. 'വൈവിദ്ധ്യമാണ് നമ്മുടെ ശക്തി.' വാഷിംഗ്ടണ്‍ പോസ്റ്റ് വിശദീകരിക്കുന്നത് പോലെ, വഴിയാധാരമായ അഭയാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30ന്റെ സന്ദേശം ഇതായിരുന്നു: 'നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ കുറച്ചുകാലം കാനഡയില്‍ താമസിക്കൂ.'

കാനഡയില്‍ നിന്നും യുഎസിലേക്ക് മറുദിശയിലേക്കുള്ള സഞ്ചാരവും അപൂര്‍ണമായി തുടങ്ങിയിട്ടുണ്ട്. തിരികെ പോകാന്‍ തങ്ങളോട് ആവശ്യപ്പെട്ടതായി ചില കാനഡ മുസ്ലീങ്ങള്‍ പറയുന്നു.

ഫെബ്രുവരി ആദ്യ ആഴ്ച തനിക്ക് യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതായി മൊറോക്കോയില്‍ ജനിച്ച കാനഡ പൗരത്വമുള്ള ഫദ്വ അലൗവി പറഞ്ഞു. ത്‌ന്റെ സന്ദര്‍ശനത്തെ കുറിച്ച് യുഎസ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ തന്നെ ദീര്‍ഘനേരം ചോദ്യം ചെയ്തതായി സിബിസിയുടെ 'ആസ് ഇറ്റ് ഹാപ്പന്‍സ്' പരിപാടിയില്‍ അലൗവി വിശദീകരിച്ചു. ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള അലൗവിയുടെ അഭിപ്രായം എന്താണെന്നും (അദ്ദേഹത്തിന് ഇഷ്ടമുള്ളതൊക്കെ ആ രാജ്യത്ത് നടപ്പിലാക്കാമെന്നായിരുന്നു തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു) അവര്‍ ഫോണില്‍ സേവ് ചെയ്ത് വച്ചിരിക്കുന്ന പ്രാര്‍ത്ഥനകളെ കുറിച്ചുമൊക്കെ പോലീസ് ആരാഞ്ഞതായി ലാ പ്രസെ റിപ്പോര്‍ട്ട് ചെയ്തു. വെര്‍മൗണ്ടിലെ ബുലിംഗടണില്‍ തന്റെ കസിനും രണ്ടുമക്കള്‍ക്കുമൊപ്പം ഷോപ്പിംഗിന് പോകാനിരുന്ന അലൗവിയുടെ വിരടയാളം പോലീസ് ശേഖരിച്ചതായും നാല് മണിക്കൂറിന് ശേഷം പറഞ്ഞുവിട്ടതായും അവര്‍ അറിയിച്ചു.

ക്യൂബെക്കിലെ ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ 19 കാരനായ വിദ്യാര്‍ത്ഥി പറഞ്ഞത് തനിക്ക് ബോസ്റ്റണില്‍ നടന്ന ഇന്റോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നാണ്. അലൗവിയെ പോലെ തന്നെയും വെര്‍മൗണ്ട് അതിര്‍ത്തിയില്‍ വച്ച് മടക്കി അയക്കുകയായിരുന്നുവെന്ന് ഈ വിദ്യാര്‍ത്ഥി പറഞ്ഞു.

'യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോകാന്‍ മറ്റ് രാജ്യക്കാരെ അനുവദിക്കുന്നത് ഒരു ആനുകൂല്യം മാത്രമാണെന്നും ആ ആനുകൂല്യം ഏത് സമയത്തും പിന്‍വലിക്കാമെന്നും എന്നോട് പറഞ്ഞു' എന്ന് യാസീന്‍ അബര്‍ സിബിസിയോട് പറഞ്ഞു. 2014ല്‍ ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാനഡക്കാരനായ സമീര്‍ ഹാലിലോവികിന് ഒപ്പം നിര്‍ക്കുന്ന ചിത്രം അബറിന്റെ ഫേസ്ബുക്ക് രേഖചിത്രം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയരുന്നു.

തങ്ങള്‍ പരസ്പരം പരിചയമുണ്ടായിരുന്നെങ്കിലും ഒരേ പള്ളിയിലാണ് പോയിരുന്നതെങ്കിലും തങ്ങള്‍ സുഹൃത്തുക്കളാണ് എന്ന ആരോപണം അബര്‍ സിബിസിയോട് നിഷേധിച്ചു. നാലുവര്‍ഷം മുമ്പ് ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ചിത്രമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ പ്രവേശിക്കാന്‍ തനിക്ക് മതിയായ രേഖകളില്ലെന്നും യുഎസ് അധികൃതര്‍ തന്നോട് പറഞ്ഞതായി അബെര്‍ പറയുന്നു: തന്റെ പാസ്‌പോര്‍ട്ടിന് 2026 വരെ കാലാവധിയുണ്ടെന്ന് അബെര്‍ കാനഡയിലെ മാധ്യമങ്ങളോട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഉത്തരവ് മരവിപ്പിച്ചു കൊണ്ട് കോടതി ഉത്തരവ് വന്നെങ്കിലും, തങ്ങളുടെ തെക്കന്‍ അയല്‍ക്കാരെ പൂര്‍ണമായും ഒഴിവാക്കാനാണ് ചില കാനഡക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മാസത്തിലെ ബാക്കി ദിവസങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള കുട്ടികളുടെ യാത്ര ഉപേക്ഷിക്കാന്‍ ഒണ്‍ടാറിയോവിലെ ഒരു സ്‌കൂള്‍ തീരുമാനിച്ചു.

'കുട്ടികളുടെ സുരക്ഷയ്ക്കും സൗഖ്യത്തിനുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,' എന്ന് വിന്‍സര്‍ ജില്ലയിലെ എസെക്‌സ് കൗണ്ടി സ്‌കൂളിന്റെ വക്താവ് സ്‌കോട്ട് സ്‌കാന്റില്‍ബറി സിബിസിയോട് പറഞ്ഞു. 'എന്ത് കാരണത്തിന്റെ പേരിലായാലും ഒരു ഫീല്‍ഡ് സന്ദര്‍ശനം നടത്തുന്നതില്‍ നിന്നും ഒരു കുട്ടിയ്‌ക്കെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയോ മാറ്റി നിറുത്തപ്പെടുകയോ ചെയ്താല്‍....അതാണ് സാധ്യതയെങ്കില്‍ അതുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'


Next Story

Related Stories