TopTop
Begin typing your search above and press return to search.

ചിദംബരം രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ തുടരും; ഇടക്കാല ജാമ്യം തേടില്ലെന്ന് അഭിഭാഷകര്‍

ചിദംബരം രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ തുടരും; ഇടക്കാല ജാമ്യം തേടില്ലെന്ന് അഭിഭാഷകര്‍

വ്യാഴാഴ്ച ഈ കേസ് പരിഗണിക്കുന്ന ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ അറസ്റ്റ് വിലക്കണമെന്ന ചിദംബരത്തിന്റെ ഹരജിയും പരിഗണിക്കും.

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. ഐഎന്‍എസ് മീഡിയ കേസിലാണ് സിബിഐയുടെ കസ്റ്റഡി കാലാവധി ഇത്രയും നീട്ടി നല്‍കിയത്. കഴിഞ്ഞദിവസം കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒരു ദിവസത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഇത് സിബിഐയുടെ വാദത്തില്‍ വന്ന ഒരു പിഴവായിരുന്നു. കോടതി അനുവദിച്ച 15 ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നത് സെപ്തംബര്‍ 5നാണ്. അതായത് വ്യാഴാഴ്ച കഴിഞ്ഞദിവസം തങ്ങള്‍ തെറ്റായ പ്രസ്താവനയാണ് കോടതി മുമ്ബാകെ നടത്തിയതെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.

വിചാരണക്കോടതിയുടെ അധികാരപരിധിയില്‍ തങ്ങള്‍ക്ക് ഇടപെടുകയരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് പ്രത്യേക കോടതിയില്‍ ജാമ്യത്തിനായി അപേക്ഷിക്കാമെന്ന് കോടതി കഴിഞ്ഞദിവസത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ്സുമാരായ ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

വ്യാഴാഴ്ച ഈ കേസ് പരിഗണിക്കുന്ന ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ അറസ്റ്റ് വിലക്കണമെന്ന ചിദംബരത്തിന്റെ ഹരജിയും പരിഗണിക്കും.

തന്റെ കക്ഷി സമൂഹത്തില്‍ വിലമതിക്കപ്പെടുന്ന ഒരാളാണെന്നും ഒളിച്ചുപോകാന്‍ യാതൊരു സാധ്യതയുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ചിദംബരം ഇടക്കാല ജാമ്യത്തിനായി ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചത്.

ഇന്നത്തെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിചാരണക്കോടതിയെ ഇടക്കാല ജാമ്യത്തിനായി സമീപിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories