TopTop
Begin typing your search above and press return to search.

അപകടത്തില്‍ പെട്ട ബസ്സിന് തീപിടിച്ചു: 27 പേർ വെന്തുമരിച്ചു

അപകടത്തില്‍ പെട്ട ബസ്സിന് തീപിടിച്ചു: 27 പേർ വെന്തുമരിച്ചു

ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ന്യൂ ദില്ലിയിലേക്ക് പോകുകയായിരുന്ന ബസ്സ് റോഡപകടത്തിൽ പെട്ടതിനു ശേഷം തീപിടിച്ചു. ബസ്സിലുണ്ടായിരുന്നവരിൽ 27 പേരെങ്കിലും വെന്തു മരിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടുകൾ.

ന്യൂ ദില്ലിയിലേക്കുള്ള എൻഎച്ച് 28ലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്സ് ബെൽവ ഗ്രാമത്തിനടുത്ത് വെച്ച് ഒരു അപകടത്തിൽ പെട്ട് മറിഞ്ഞുവെന്നും തുടർന്ന് തീപിടിച്ചുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

മരണസംഖ്യ ഇനിയും ഉയരാമെന്ന് കോത്‍‌വ പൊലീസ് അറിയിച്ചു.

വെറും നാലു പേരെയാണ് ബസ്സിൽ നിന്നും രക്ഷിക്കാനായത്. ഇവർക്കെല്ലാം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ അടുത്തുള്ള സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

ബസ്സിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെല്ലാം എത്തിച്ചേർന്നതായി പൊലീസ് അറിയിച്ചു.


Next Story

Related Stories