UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറാംഘട്ട വോട്ടെടുപ്പ്: പോളിങ് 60%; ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടു

ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്.

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ ആകെ 60% പോളിങ് രേഖപ്പെടുത്തി. ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 80.13% പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 50.82% ആണ് ഇവിടുത്തെ പോളിങ്.

ഡൽഹി, ബിഹാർ എന്നിവിടങ്ങളാണ് കുറവ് പോളിങ് രേഖപ്പെടുത്തിയ മറ്റിടങ്ങൾ. 55.4%, 55.4% എന്നിങ്ങനെയാണ് ഇവിടങ്ങളിലെ ശതമാനക്കണക്ക്.

ഹരിയാനയിൽ 62.14% പോളിങ്ങാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിൽ 60.12% ആണ് പോളിങ്. ഈ കണക്കുകളിൽ മാറ്റം വരാനിടയുണ്ട്. ഏറ്റവുമൊടുവിലത്തെ കണക്കുകൾ എത്തിച്ചേർന്നിട്ടില്ല.

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലായിരുന്നു വോട്ടിങ്. ഇവിടെ 10.17 കോടി വോട്ടർമാർ ബുത്തുകളിലെത്തി. ഹരിയാനയിലെ 10 മണ്ഡലങ്ങളിലും, മധ്യപ്രദേശിലെ 8 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു.

പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ ഒരു ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തൃണമൂൽ കോൺഗ്രസ്സിന്റെ ചില പ്രവർത്തകർക്ക് വെടിയേറ്റതായും റിപ്പോർട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍