TopTop
Begin typing your search above and press return to search.

കരുണാനിധി തമിഴ്നാടിന് ചെയ്ത 9 കാര്യങ്ങള്‍ (ആര്‍എസ്എസ് ബൌദ്ധിക പ്രമുഖ് ടി.ജി മോഹന്‍ ദാസ് കൂടി അറിയാന്‍)

കരുണാനിധി തമിഴ്നാടിന് ചെയ്ത 9 കാര്യങ്ങള്‍ (ആര്‍എസ്എസ് ബൌദ്ധിക പ്രമുഖ് ടി.ജി മോഹന്‍ ദാസ് കൂടി അറിയാന്‍)

അഞ്ചുതവണ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ജനങ്ങള്‍ക്കു വേണ്ടി ചെയ്ത ഒന്‍പത് കാര്യങ്ങള്‍. ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ ദാസ് കരുണാനിധി ചെയ്ത മൂന്നു നല്ല കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിശദീകരണം.

1. ഇന്ത്യയില്‍ ആദ്യമായി, പുരുഷനു തുല്യമായി സ്ത്രീകള്‍ക്കും പാരമ്പര്യ സ്വത്തില്‍ പങ്കാളിത്തം ആവശ്യപ്പെടാനുള്ള അവകാശം നല്‍കിക്കൊണ്ടുള്ള നിയമം പാസാക്കാന്‍ മുന്‍കയ്യെടുത്തത് അദ്ദേഹമാണ്. അതിന് ശേഷമാണ് കേന്ദ്രം പോലും ഈ നിയമം കൊണ്ടുവരുന്നത്.

2. തമിഴ്നാട്ടിലെ വിദ്യാഭ്യാസ സംവിധാനത്തിൽ 69% സംവരണം കൊണ്ടുവന്നു. അത് എല്ലാ ജാതികളില്‍ പെട്ടവര്‍ക്കും പഠിക്കാനുള്ള അവസരം ഒരളവുവരെ നല്‍കി. കൂടാതെ, ഐ ടി രംഗത്ത് വലിയ പുരോഗതിക്ക് പ്രധാന കാരണമാവുകയും ചെയ്തു.

3. തമിഴ്നാട്ടിലേക്ക് കൂടുതൽ ഐടി കമ്പനികളെ കൊണ്ടുവരാനുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു. ചെന്നൈയിൽ മാത്രമല്ല ടയർ II, III നഗരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി. സമ്പദ്ഘടനയുടെ പുരോഗതിക്ക് യഥാർത്ഥത്തിൽ ഐടിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് മറ്റ് സംസ്ഥാനങ്ങൾ ചിന്തിക്കുന്നതിനുമുമ്പ് അദ്ദേഹം അത് ചെയ്തു കാണിച്ചു.

4. ഏറ്റവും മികച്ച പബ്ലിക് ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നത് അദ്ദേഹമാണ്. പദ്ധതിയുടെ പേര് ഇന്നും ‘കലൈഞ്ജർ കാപ്പിട്ട് തിട്ടം’ എന്നുതന്നെയാണ്.

5. വിവാഹത്തിന് ഹിന്ദുമത ആചാരപ്രകാരമുള്ള ചടങ്ങുകൾ പിന്തുടരേണ്ട ആവശ്യം ഒഴിവാക്കിയ അദ്ദേഹം, വിവാഹം ലളിതമായി രജിസ്റ്റര്‍ ചെയ്യുവാനുള്ള നിയമം കൊണ്ടുവന്നു.

6. ഒരു കുടുംബത്തിലെ ആദ്യ ബിരുദധാരിക്ക് തുടര്‍ന്ന് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഗ്രാജ്വേറ്റ് സ്കീം ആദ്യമായി നടപ്പിലാക്കി. ദാരിദ്ര്യത്തിൽ നിന്ന് ഒരുപാട് കുടുംബങ്ങളെ ഉയർത്തിക്കൊണ്ടുവരാന്‍ ഈ പദ്ധതികൊണ്ട് സാധിച്ചു.

7. കൈകൊണ്ടു വലിക്കുന്ന റിക്ഷകളും ചവിട്ടി ഓടിക്കുന്ന റിക്ഷകളും നിരോധിച്ചു. തല്‍ഫലമായി ജോലി നഷ്ടപ്പെട്ടവര്‍ക്ക് ബദൽ വരുമാന മാര്‍ഗ്ഗങ്ങളും നല്‍കി. ആരും മറ്റൊരാളുടെ കീഴിലല്ലെന്ന് ഒരിക്കല്‍കൂടെ ഊട്ടിയുറപ്പിക്കുകയായിരുന്നു അദ്ദേഹം.

8. തമിഴ്നാട്ടിൽ ആദ്യമായി ഒരു നല്ല മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നത് അദ്ദേഹമാണ്. ഉചിതമായ തോതിൽ മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കാൻ ആവശ്യമായ പോളിസികളും അദ്ദേഹം കൊണ്ടുവന്നു.

9. അടിയന്തിരാവസ്ഥയെ അദ്ദേഹം ഒറ്റെയ്ക്കെതിര്‍ത്തു. കാമരാജിനെ അദ്ദേഹം അറസ്റ്റ് ചെയ്യാത്തത് ഇന്ദിര ഗാന്ധിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഡി.എം.കെ. ഗവൺമെന്റിനെ പിരിച്ചുവിടുകയും നിരവധി പാർട്ടി അംഗങ്ങളെ ജയിലിൽ അടക്കുകയും ചെയ്തു. എന്നിട്ടും അടിയന്തിരാവസ്ഥക്കാലത്ത് തമിഴ്നാടിനെ സമാധാനപരമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കുറച്ചു സംസ്ഥാനങ്ങള്‍ മാത്രമേ അങ്ങനെ നിന്നുള്ളൂ.

(സുമൃതി സിങ്കാരവേലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി തയാറാക്കിയ ലേഖനം)Next Story

Related Stories