അയോദ്ധ്യയിലെ സരയൂ നദിയിലൂടെയുള്ള 'രാമായണ ക്രൂയിസ് ടൂര്‍' ഉടന്‍ ആരംഭിക്കും. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍, സരയൂ നദിയിലൂടെയുള്ള ആദ്യ ആഡംബര ക്രൂയിസ് സര്‍വ്വീസായിരിക്കും ഇത്. ക്രൂയിസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തില്‍ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത മന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.
ക്രൂയിസില്‍ എല്ലാവിധ ആഡംബര വിനോദസഞ്ചാര സൗകര്യങ്ങളും ആഗോള നിലവാരമുള്ള സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 80 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ക്രൂയിസ് യാത്രയില്‍, സരയൂ തീരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വലിയ ഗ്ലാസ് ജാലകങ്ങളും ഒരുക്കിയിട്ടുണ്ട്.
തുളസിദാസ് രചിച്ച രാമചരിത മാനസിനെ ആധാരമാക്കിയുള്ള 45-60 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന, ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള 'രാംചരിത മാനസ് ടൂര്‍' വിനോദസഞ്ചാരികളെ അടക്കം ആകര്‍ഷിക്കും. ക്രൂയിസ് സര്‍വീസ് ഏകദേശം 15-16 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.
'രാമായണ ക്രൂയിസ് ടൂര്‍' വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂയിസ് സേവനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത മന്ത്രാലയം ഒരുക്കും.