ന്യൂസ് അപ്ഡേറ്റ്സ്

രാഹുൽ പഴയ രാഹുലല്ല; മോദി പോലും പേടിക്കുന്നു: എകെ ആന്റണി

“ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തന്നെയാണ് നിർണായകം. ഒറ്റയ്ക്ക് നിന്നാൽ ഭരണം നേടൽ നടക്കണമെന്നില്ല.”

രാഹുൽ ഗാന്ധി ഇപ്പോൾ പഴയ രാഹുൽ ഗാന്ധിയല്ലെന്ന് കോണ്‍ഗ്രസ്സ് പ്രവർത്തക സമിതിയംഗം എകെ ആന്റണി. നരേന്ദ്രമോദി പോലും രാഹുലിനെ പേടിക്കുന്നുണ്ട്. കെപിസിസി ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോൺഗ്രസ്സ് മാത്രം വിചാരിച്ചാൽ മോദിയെ താഴെയിറക്കാനാകില്ല. എന്നാല്‍ കോൺഗ്രസ്സിനെ കൂടാതെയും കഴിയില്ല’ -അദ്ദേഹം പറഞ്ഞു.

ഏതാനും നേതാക്കൾ മാത്രമിരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കാലം കഴിഞ്ഞെന്നും ആന്റണി അവകാശപ്പെട്ടു. ഫെബ്രുവരി അവസാനത്തിനു മുമ്പ് സ്ഥാനാർത്ഥികളെ തീരുമാനിക്കും. മുൻകാലങ്ങളിലെപ്പോലെ അവസാനനിമിഷത്തിൽ ഏതാനും നേതാക്കൾ ചേർന്ന് സ്ഥാനാർത്ഥികളെ നിർണയിക്കുന്ന രീതി ഇനിയുണ്ടാകില്ല. കോൺഗ്രസ്സിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തന്നെയാണ് നിർണായകം. ഒറ്റയ്ക്ക് നിന്നാൽ ഭരണം നേടൽ നടക്കണമെന്നില്ല. സഹകരിക്കാൻ തയ്യാറുള്ളവരെയെല്ലാം കൂടെക്കൂട്ടുമെന്നും ആന്റണി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം ആർഎസ്എസ് കടന്നു കയറിയിരിക്കുകയാണ്. മോദിയുടെ ഭരണം ആർഎസ്എസ് ഭരണം തന്നെയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര ഫെബ്രുവരി 3ന് തുടങ്ങാനും തീരുമാനമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍