TopTop
Begin typing your search above and press return to search.

മറ്റൊരു സ്വാതന്ത്ര്യസമരത്തിനായി പാതിരാക്കുട്ടികളും അവരുടെ സന്തതിപരമ്പരകളും തയ്യാറെടുക്കേണ്ടിയിരിക്കുന്നു!

മറ്റൊരു സ്വാതന്ത്ര്യസമരത്തിനായി പാതിരാക്കുട്ടികളും അവരുടെ സന്തതിപരമ്പരകളും തയ്യാറെടുക്കേണ്ടിയിരിക്കുന്നു!

ഞാന്‍ ഏകദേശം ഒരു 'അര്‍ദ്ധരാത്രി' കുട്ടിയാണ്. ആ മാന്ത്രിക മണിക്കൂറിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഞാന്‍ വന്നത്. ഒരു വിക്ടോറിയന്‍ കുതിരവണ്ടിയില്‍ മൂന്നു വയസായ എന്നെയും കൂട്ടി ബോംബെയില്‍ മറൈന്‍ ഡ്രൈവിലേക്ക് യാത്ര ചെയ്തുകൊണ്ട് അവര്‍ 1947 ഓഗസ്റ്റ് 15 ആഘോഷിച്ചു. 2017 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനം വരുമ്പോള്‍, ഈ ഇന്ത്യയാണോ എന്റെ മാതാപിതാക്കള്‍ സ്വപ്‌നം കണ്ടിരുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. എന്നാല്‍, 2022 ഓടുകൂടി നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍്ത്ഥിച്ച പുതിയ ഇന്ത്യയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇന്ത്യയെ കുറിച്ചുള്ള അവരുടെ ആശയം എന്നനിക്ക് ഉറപ്പുണ്ട്.

ഇന്ന്, സ്വാതന്ത്ര്യത്തിന് പുറമെ, വിഭജനത്തിന്റെ വേദനാജനകമായ ഓര്‍മ്മകളും ആവാഹിക്കപ്പെടുന്നു. എന്നിട്ടും, ലോകത്ത് ഒരിടത്തും ഇതുവരെ ദൃശ്യമായിട്ടില്ലാത്ത വിധത്തിലുള്ള പലായനങ്ങള്‍ക്കും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമുദായിക കൊലകള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച അതിര്‍ത്തികളില്‍ നിന്നും അകലെ ഈ അത്യാപത്തിനെ കുറിച്ച് വലിയ അവബോധമൊുമില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എന്നെ പോലെ മറ്റ് ധാരാളം പേരുമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

എന്റെ കുടുംബത്തില്‍ നിന്നും ആരും പാകിസ്ഥാനിലേക്ക് പോകുകയോ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വരികയോ ചെയ്തില്ല. എന്റെ മാതാപിതാക്കള്‍ മാംഗ്ലൂരില്‍ നിന്നും മൈസൂരില്‍ നിന്നും ബോംബെയിലേക്ക് കുടിയേറുകയും അവരുടെ വിവാഹത്തിന് ശേഷം ഉത്തരേന്ത്യയിലേക്ക് പോവുകയും ചെയ്തതു മാത്രമായിരുന്നു കുടുംബത്തില്‍ നടന്ന ഏക കുടിയേറ്റം.

ഉത്തര്‍പ്രദേശിലെ മീററ്റിന് അടുത്ത് ഒരിക്കല്‍ ബീഗമാബാദ് എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരു തുണി മില്ലും പഞ്ചസാര ഫാക്ടറിയും റബ്ബര്‍ ഫാക്ടറിയും അതുപോലെ ഒരു സ്‌കൂളും പിന്നെ തന്റെ തൊഴിലാളികള്‍ക്ക് ഹൗസിംഗ് കോളനികളും നിര്‍മ്മച്ച ഒരു വ്യവസായിയായ സേഥ് ഗുജര്‍മാല്‍ മോദിയുടെ ഓര്‍മ്മയില്‍ ഗ്രാമത്തിന്റെ പേര് പിന്നീട് മോദിനഗര്‍ എന്ന് മാറ്റി. ഇന്ന് ഫാക്ടറികളെല്ലാം അപ്രത്യക്ഷമാവുകയും മോദിനഗര്‍ ഒരു വിദ്യാഭ്യാസകേന്ദ്രമായി മാറിയിരിക്കുകയും ചെയ്തിരിക്കുന്നു.

അതിനെ വക്രീകരിക്കുന്നു

1950കളിലും 1960കളിലും സമാനസ്വഭാവമുള്ള വീടുകള്‍ നിറഞ്ഞ ഈ വ്യാവസായി പട്ടണത്തിലാണ് ഒരു മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഞാന്‍ വളര്‍ന്നത്. ഇന്ത്യയില്‍ ടെലിവിഷന്‍ ആവിര്‍ഭവിച്ചിരുന്നില്ലെങ്കിലും എല്ലാവര്‍ക്കും റേഡിയോ (ട്രാന്‍സിസ്റ്ററുകള്‍ അല്ലായിരുന്നെങ്കിലും) ഉണ്ടായിരുന്നു. എനിക്കറിയാവുന്ന ആര്‍ക്കം ഫ്രിഡ്ജ് ഉണ്ടായിരുന്നില്ലെങ്കിലും ഐസ്‌ബോക്‌സുകള്‍ തങ്ങളുടെ കര്‍മ്മം ഭംഗിയായി നിര്‍വഹിച്ചു. ഭാഗ്യവാന്മാരായ ചിലര്‍ക്ക് ഗ്രാമഫോണുകള്‍ ഉണ്ടായിരുന്നു.

ആര്‍ക്കും ചൂടുവെള്ളം ഉണ്ടാക്കുതിനായി വൈദ്യുത ഗീസറുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് ഒരു ഷവര്‍ പോലും ഉണ്ടായിരുന്നില്ല. ചൂടുവെള്ളം ഉണ്ടാക്കുന്ന ജോലി ചെമ്പ് സമോവറുകള്‍ ഏറ്റെടുത്തു; ഒരു സ്റ്റീല്‍ ബക്കറ്റും പിച്ചള പാട്ടയും ബാക്കി ജോലി നിര്‍വഹിച്ചു.

എന്റെ മാതാപിതാക്കള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങുന്നത് ഓര്‍മ്മയില്‍ പോലുമില്ല. തയ്യല്‍ക്കാരന്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ തയ്ച്ചു. കൂടുതല്‍ നാള്‍ നില്‍ക്കുതിനായി എപ്പോഴും അല്‍പം വലുപ്പത്തിലാണ് തയ്ച്ചിരുന്നത്. കമ്പിളി സ്വറ്ററുകള്‍ എപ്പോഴും നെയ്തുണ്ടാക്കുയായിരുന്നു. കുറഞ്ഞ ശ്രദ്ധ ആകര്‍ഷിക്കുന്ന ഇക്കാലത്ത്, മുഷിപ്പനുഭവപ്പെടുന്നു എന്ന് പരാതി പോലും പറയാതെ ദീര്‍ഘ വേനല്‍ക്കാല അവധികള്‍ ചെലവഴിക്കാന്‍ കഴിയുമായിരുന്നു എത് അയഥാര്‍ത്ഥമായി തോന്നാം. കൂട്ടത്തിലുള്ള ഏറ്റവും ചെറിയ ആളെ ജയിലറാക്കി കൊണ്ട് കള്ളനും പോലീസും കളിച്ചും നെറ്റില്ലാതെ ബാഡ്മിന്റണും റബ്ബര്‍ ബോളില്‍ ക്രിക്കറ്റും ലുഡോയും ചൈനീസ് ചെക്കറും കളിച്ചും ഞങ്ങള്‍ സമയം ചിലവഴിച്ചു. മോണോപ്പള്ളിയും സ്‌ക്രാബിളും വരുത് വളരെ കാലങ്ങള്‍ക്ക് ശേഷമാണ്.

എന്ത് സാധനം വാങ്ങാനുമുള്ള പ്രലോഭനത്തെയും കൈയിലുള്ള പണത്തിന്റെ അളവ് കര്‍ശനമായി പരിമിതപ്പെടുത്തി. നിങ്ങള്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുകയും ഒരാളുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോവുകയും ചെയ്യുന്നതെങ്കില്‍ ഫലത്തില്‍ ഒരു മിച്ചവും ഉണ്ടാവില്ല. ആവശ്യമുള്ളത് മാത്രമാണ് നിങ്ങള്‍ വാങ്ങുന്നത്. ഇതൊരു വലിയ ധാര്‍മ്മിക തത്വമായിരുന്നില്ല. അതൊരു അനിവാര്യതയായിരുന്നു.

അത് ഞങ്ങളെ ശോചനീയമാക്കുകയോ കൂടുതല്‍ വേണമെന്നുള്ള ആര്‍ത്തി സൃഷ്ടിക്കുകയോ എന്തെങ്കിലും നഷ്ടപ്പെടുന്നതായി തോന്നുകയോ ചെയ്തിട്ടുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. വടക്കേ ഇന്ത്യയിലെ ചെറിയ പട്ടണത്തിലും അവധിക്കാലം ചിലവഴിക്കാനെത്തുന്ന ബോംബെയിലും ജീവിക്കുന്നതിന്റെ വ്യത്യാസം ഞങ്ങളെ അസ്വസ്ഥരാക്കാന്‍ മാത്രം ശക്തമായിരുന്നില്ല.

ഇന്ത്യയുടെ നിയന്ത്രിത സമ്പദ് വ്യവസ്ത എല്ലാവരെയും ഒരേ നിലയിലേക്ക് നിരപ്പാക്കിയതാണോ ഇതിന് കാരണം? അതോ രണ്ട് ദശാബ്ദത്തിന് ശേഷവും വിട്ടുപോകാന്‍ മടിച്ചുനിന്ന് സ്വാതന്ത്ര്യസമരത്തിന്റെ കെട്ടുപാടുകളായിരുന്ന സാധനസാമഗ്രികളോടുള്ള ഞങ്ങളുടെ ആര്‍ത്തിയില്ലായ്മയ്ക്ക് കാരണം? ഒരുപക്ഷെ രണ്ടുമാകാം.

രാജ്യത്തിന്റെ നന്മയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതില്‍ നമ്മള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നും 'രാജ്യത്തിന്' വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന്, നമ്മളെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന ജനങ്ങളെ സേവിക്കുന്നതിന് നമ്മുടെ ജീവിതം എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മള്‍ തീര്‍ച്ചയായും ചിന്തിക്കണമെന്നും സ്‌കൂളില്‍ സ്ഥിരമായി ഉപദേശിക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു.

ഇത്തെ ദേശീയതയായിരുന്നില്ല അത്; ഒരുപക്ഷെ അത് നമ്മുടെ കുറ്റബോധത്തെ സ്വാധീനിക്കാനായിരിക്കാം ശ്രമിച്ചത്, പക്ഷെ അത് നമ്മുടെ മനസാക്ഷിയോട് അഭ്യര്‍ത്ഥിക്കുക കൂടിയായിരുന്നു. ആ സന്ദേശം നമ്മുടെയെല്ലാം ഹൃദയത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. നമ്മള്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ അല്ലെങ്കില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോ ആകും എന്ന പ്രതീക്ഷയില്‍ നമുക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനായി നമ്മുടെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ സമ്പാദ്യം ചിലവഴിച്ചപ്പോഴും ചില പാതിരാ കു്ട്ടികളെങ്കിലും തങ്ങളുടെ രക്ഷകര്‍ത്താക്കളെ നിരാശരാക്കി.

ലോകത്തെമ്പാടും ചോദ്യങ്ങള്‍ ഉയരുന്ന ഒരു കാലഘട്ടവുമായി ഞങ്ങളുടെ വളര്‍ച്ചയോടൊപ്പം സംഭവിച്ചു. കോളനിഭരണം അവസാനിച്ചതിന് ശേഷവും അടിച്ചമര്‍ത്തലിന്റെ ഘടന അതുപോലെ തുടരുന്നുണ്ടെങ്കില്‍ രാജ്യത്തിനുവേണ്ടി നിങ്ങള്‍ എന്ത് സംഭാവനയാണ് നല്‍കാന്‍ സാധിക്കുക? ഭൂരിപക്ഷവും നികൃഷ്ടദാരിദ്ര്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഒരു രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ഡിഗ്രികളും പ്രൊഫഷണല്‍ യോഗ്യതകളും മാത്രം നേടിയാല്‍ മതിയോ? ഗ്രാമങ്ങളില്‍ പോവുകയും അവിടെ ജീവിക്കുകയും ചെയ്യാതെ ഗ്രാമീണ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാന്‍ നഗരങ്ങളില്‍ ജീവിക്കുന്ന നമുക്ക് സാധിക്കുമോ? നമ്മുടെ എഞ്ചിനീയര്‍മാര്‍ പാലങ്ങളും അണക്കെട്ടുകളും നിര്‍മ്മിക്കുകയാണോ ചെയ്യേണ്ടത് അതോ ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ സാങ്കേതികവിദ്യകൊണ്ട് എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്ന് മനസിലാക്കുന്നതിനായി അവിടെ പോവുകയാണോ ചെയ്യേണ്ടത്? ഇതും ഇതുപോലെയുള്ള നൂറുകണക്കിന് ചോദ്യങ്ങളും അനുനയത്തിന് വഴങ്ങാന്‍ അനുവദിക്കാത്തവിധത്തില്‍ നമ്മുടെ മനസുകളെ ബാധിച്ചു.

ഇത്തരത്തിലുള്ള ചോദ്യങ്ങളുടെ കുരുക്കില്‍ പെട്ടുപോയ നമ്മളില്‍ പലരും നമ്മുടെ കുടുംബങ്ങളെ വേദനിപ്പിക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്യുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പക്ഷെ ആ സമയത്ത് നിങ്ങളുടെ വര്‍ഗ്ഗത്തില്‍ നിന്നും വിദ്യാഭ്യാസത്തില്‍ വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും വ്യത്യസ്തമായി ചെയ്യമെന്ന്് നിങ്ങള്‍ വിശ്വസിച്ചിരുന്നു. എന്നെ പോലയുള്ള ആളുകള്‍ വളര്‍ന്ന ഇന്ത്യയെ ചുരുക്കത്തില്‍ വിവരിക്കുകയായിരുന്നു ഈ ആഖ്യാനത്തിന്റെ ഉദ്ദേശം.

ഇരുണ്ട കാലം

ആദര്‍ശനിഷ്ഠയോടുള്ള ഈ ചങ്ങാത്തം എപ്പോള്‍ എങ്ങനെയാണ് അവസാനിച്ചത്?

എനിക്കും ഇന്ത്യയ്ക്കും 30 തികയുന്നതിന് മുമ്പ്, 1975 ജൂണ്‍ 26ന് ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്ത്യ ആശയം ചിന്നിച്ചിതറി. അവര്‍ മാധ്യമ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും പ്രതിപക്ഷങ്ങളെ തടവിലാക്കുകയും പൗരാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. മറ്റൊരു അര്‍ദ്ധരാത്രിയില്‍ ഇന്ത്യ അസ്വതന്ത്രയായി. ഈ ഇരുണ്ട കാലത്തുനിന്നും അതെപ്പോഴെങ്കിലും വെളിയില്‍ വരുമോ? അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള ദിവസങ്ങളിലും മാറ്റങ്ങളിലും ആ പ്രതീക്ഷ ദൃശ്യമായിരുന്നില്ല.

എന്നിട്ടും, 1977ല്‍ ഇന്ദിര ഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പരാജയപ്പെടുകയും ചെയ്തപ്പോള്‍ അത്ഭുതകരമായും അപ്രതീക്ഷിതമായും അത് അവസാനിച്ചു. വീണ്ടും നമ്മള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി. അതോ അങ്ങനെയായില്ലേ? ജനാധിപത്യ മുല്യങ്ങള്‍ തകര്‍ക്കാന്‍ എത്ര എളുപ്പമാണെതിനെയും നമ്മുടെ സമൂഹത്തിലെ കടുത്ത അസമത്വങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം എന്ന അടിസ്ഥാന സങ്കല്‍പത്തെ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ച പ്രധാന പാഠമായിരുന്നു ഞങ്ങള്‍ക്ക് അടിയന്തിരാവസ്ഥ.

ഇന്ത്യ 70 പൂര്‍ത്തിയാക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മാറിയിട്ടില്ല. അത് കൂടുതല്‍ നഗ്നമായിട്ടേയുള്ളു. 1947 ലെ വിഭജനം ഇന്ന് വര്‍ഗ്ഗങ്ങള്‍, മതങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെ ആഴത്തിലുള്ള വിഭജനം ഉള്‍പ്പെടെയുള്ള പല തലങ്ങളില്‍ ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും വര്‍ഗ്ഗീയ മുക്തമായ തന്റെ പുതിയ ഇന്ത്യയെ കുറിച്ചാണ് മോദി സംസാരിക്കുന്നത്. വര്‍ഗ്ഗീയ വിഷം പരത്തി നിര്‍മ്മിക്കപ്പെടുന്ന' ഒരു പാര്‍'ട്ടിയെ നയിക്കുന്ന ഒരു നേതാവായ വ്യക്തിക്ക് ഒരു നിമിഷത്തെ ഉളുപ്പുപോലുമില്ലാതെ ഇത് പ്രഖ്യാപിക്കുന്നത് എന്തൊരു ആശ്ചര്യമാണ്?

ഞാന്‍ വളര്‍ന്ന് പഴയ ഇന്ത്യയിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍, ഉയര്‍ ജാതിക്കാരും കീഴാളരും തമ്മില്‍ ഒക്കെ വര്‍ഗ്ഗിയ ചേരിതിരിവുകളുണ്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും അതിനൊന്നും ഊന്നല്‍ നല്‍കുകയോ പൈശാചികവല്‍ക്കരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. തെക്കേ ഇന്ത്യയില്‍, വടക്കേ ഇന്ത്യയില്‍, വെറും ഇന്ത്യയില്‍ എവിടെ നിന്നാണ് വരുന്നതെറിയാതെയാണ് നമ്മളില്‍ പലരും വളര്‍ന്നുവന്നത്. എന്നെ സ്വയം വിശേഷിപ്പിക്കുതിനായി 'വൈകാരികമായി സമന്വയിക്കപ്പെട്ട ' ഇന്ത്യന്‍' എന്നൊരു പ്രയോഗം തന്നെ ഞാന്‍ കൂട്ടിയോജിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ മറുവശത്ത്, ഇന്ന് പ്രദേശത്തിന്റെ മതത്തിന്റെയും ജാതിയുടെയും പേരില്‍ നിങ്ങളുടെ വ്യക്തിത്വം മുദ്രകുത്തപ്പെടുന്നു.

ആദര്‍ശത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ചു നിറുത്താന്‍ സാധിക്കുന്ന ഒുന്നും തന്നെ ഇന്ന് നമുക്ക് ലഭിക്കുന്ന പുതിയ ഇന്ത്യ എന്ന വാഗ്ദാനത്തില്‍ ഇല്ല. ഇന്ത്യയുടെ സത്തയെ മാറ്റാനുള്ള ഹൃദയശൂന്യമായ ശ്രമങ്ങളെ തടയാനാവില്ലെന്ന, തങ്ങളുടെ പ്രത്യശാസ്ത്രത്തിന് കീഴടങ്ങാത്ത ആരും രണ്ടാം തരം പൗരന്മാരോ അല്ലെങ്കില്‍ പൗരന്മാര്‍ തന്നെ അവാതിരിക്കുകയോ ചെയ്യുന്ന തരത്തില്‍ ഹിന്ദുത്വ ശക്തികള്‍ ഈ രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമായി മാറ്റും എന്ന് ചില സമയത്തൊക്കെ തോന്നാറുണ്ടെങ്കിലും നൈരാശ്യത്തെ നിരസിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇത് വളരെ ഗൂഢമായ രീതിയില്‍ സംഭവിക്കുന്നു എന്നതും നിരവധി തലങ്ങളില്‍ സംഭവിക്കുന്നതിനാല്‍ നമ്മുടെ രോഷങ്ങളെയും പ്രതിഷേധങ്ങളെയും മന്ദീഭവിപ്പിക്കുന്ന എന്നതുമാണ് കൂടുതല്‍ ആശങ്കാജനകം. അല്ലെങ്കില്‍ രോഷം കൊള്ളാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരാള്‍ നിരാശയോടെ വീക്ഷിക്കുകയും കാര്യങ്ങള്‍ അത്ഭുതകരമായ രീതിയില്‍ മാറിമറിയും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ പിന്‍വലിയുകയും അസഹനീയമായത് സഹിക്കുകയും ചെയ്യില്ല എന്ന് ജനങ്ങള്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളു എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളില്‍ നിന്നും നമുക്ക് പഠിക്കാന്‍ സാധിച്ചത്. ഇന്ദിരഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അടിയന്തിരാവസ്ഥ തുടരുമായിരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. രോഷാകുലരായിരുന്ന നിശബ്ദ ഭൂരിപക്ഷം ചിതറിപ്പോവുകയും ഭയചകിതരായിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ പ്രവൃത്തികളെ പിന്തുണച്ചിരുന്ന ന്യൂനപക്ഷം ആത്മവിശ്വാസത്തോടെ ഭരിച്ചു.

മറ്റൊരു പാതിരാ മണിക്കൂര്‍

ഇന്ന് ഭൂരിപക്ഷം രോഷാകുലരാണോ എന്നത് നമ്മുക്ക് പറയാനാവില്ല. പല ആളുകളും അസ്വസ്ഥരും ആശയറ്റവരുമാണ്. പക്ഷെ അത് പ്രകടിപ്പിക്കാന്‍ അവര്‍ ഒരു വഴി കണ്ടെത്തുമോ അതോ ഈ രാജ്യം നയിക്കപ്പെടുന്ന ദിശ മാറ്റുതിന് ഒുന്നും ചെയ്യാവാനില്ലെന്നും അവര്‍ അംഗീകരിച്ച് കഴിഞ്ഞോ?

ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിന്് പകരം രബീന്ദ്രനാഥ ടാഗോര്‍ എഴുതിയത് പോലെ, 'വിവേകത്തിന്റെ തെളിഞ്ഞ അരുവിക്ക് അതിന്റെ മാര്‍ഗ്ഗം നഷ്ടപ്പെട്ട' ഇടത്തേക്ക് മാത്രം നയിക്കുന്ന മറ്റൊരു തരത്തിലുള്ള പാതിരാ മണിക്കൂറിലാണ് നാമിന്ന്. ഓരോ തലത്തിലുമുള്ള വിഭാഗീയതയും ചട്ടമായി മാറുകയും ആ വിഭാഗീയവും വിദ്വഷപൂരിതവുമെന്ന രാഷ്ട്രത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുരാഷ്ട്രത്തിന്റെ വോട്ടര്‍മാര്‍ തങ്ങളുടെ ഭഗവത്ധ്വജം ഉയര്‍ത്തുതില്‍ വിജയിക്കുകയും ചെയ്യുന്ന ഒരു സമയമാണിത്.

അപ്രത്യക്ഷമായ പഴയ ഇന്ത്യയെ ശ്രദ്ധേിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. എന്നാല്‍ നമ്മുടെ തൊണ്ടയില്‍ കുത്തിയിറക്കുന്ന ഒന്നും പുതുമയില്ലാത്ത, കാലഹരണപ്പെട്ടതും പഴകിയതുമായ വിഭാഗീയതയേയും വിദ്വേഷത്തെയും സജീവമായി നിലനിറുത്തുന്ന പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ എതിര്‍ക്കാനുള്ള എല്ലാ കാരണവും നിലനില്‍ക്കുന്നു. ഇത്തരം വിഷലിപ്തമായ അടിത്തറിയില്‍ നിന്നുകൊണ്ട് പുതിയതും ശാശ്വതവുമായ ഒട്ടും കെട്ടിപ്പടുക്കാനാവില്ല. മറ്റൊരു സ്വാതന്ത്ര്യസമരത്തിനായി പാതിരാക്കുട്ടകളും അവരുടെ സന്തതിപരമ്പരകളും തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

കടപ്പാട് സ്‌ക്രോള്‍ഡോട്ട് ഇന്‍


Next Story

Related Stories