TopTop
Begin typing your search above and press return to search.

അമേരിക്കയുടെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യ; യുഎസ് സന്ദര്‍ശനത്തിന് മോദിയെ ക്ഷണിച്ച് ട്രംപ്

അമേരിക്കയുടെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യ; യുഎസ് സന്ദര്‍ശനത്തിന് മോദിയെ ക്ഷണിച്ച് ട്രംപ്

അമേരിക്കയുടെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇന്ത്യയെക്കുറിച്ച് പറഞ്ഞത്. പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് ഔദ്യോഗികമായി സംസാരിച്ച അഞ്ചാമത്തെ ലോകനേതാവാണ് മോദിയെന്നും ഇന്ത്യന്‍ സമയം രാത്രി 11.30-നായിരുന്നു ടെലിഫോണ്‍ സംഭാഷണമെന്നും വൈറ്റ്ഹൗസ് സെക്രട്ടറി അറിയിച്ചു.

പ്രതികൂല സാഹചര്യങ്ങളെല്ലാം നേരിടാന്‍ അമേരിക്കയ്‌ക്കൊപ്പം ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നു. ഇനിയും അത് തുടരുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ് ട്രംപ്, മോദിയെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories