UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്വ പെൺകുട്ടിക്കു വേണ്ടി പ്രക്ഷോഭം നയിച്ചയാൾ ബലാൽസംഗക്കേസിൽ പിടിയിൽ

ഏതാണ്ട് ഒന്നരമാസം മുമ്പാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ജമ്മു കശ്മീരിലെ കത്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ നീതിയാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ച സാമൂഹ്യപ്രവർത്തകൻ താലിബ് ഹുസ്സൈനാണ് ബലാൽസംഗക്കേസിൽ അറസ്റ്റിലായിരിക്കുന്നത്. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചുവെന്ന കേസും ഇയാൾക്കെതിരെ ചാർജ് ചെയ്തിട്ടുണ്ട്.

ജൂലൈ 26നാണ് ലൈംഗികാക്രമണത്തിനിരയായ ആൾ താലിബിനെതിരെ പരാതി നൽകിയത്. ചർദാവ പ്രദേശത്ത് കാലിമേയ്ക്കാൻ പോയ തന്നെ താലിബ് ബലാൽസംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് താലിബ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

ഏതാണ്ട് ഒന്നരമാസം മുമ്പാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ജുലൈ 26ന് സ്ത്രീ തന്റെ ഭർത്താവിനോട് കാര്യം അറിയിച്ചു. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

താലിബിനെ ഭയന്നാണ് ഇത്രയും നാൾ താൻ പരാതി നൽകാതിരുന്നതെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു.

താലിബിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍