TopTop
Begin typing your search above and press return to search.

മോദിയുടെ അഴിമതിയെ പരിഹസിക്കുന്ന 'റാഫേൽ സോങ്' വൈറലാകുന്നു

മോദിയുടെ അഴിമതിയെ പരിഹസിക്കുന്ന റാഫേൽ സോങ് വൈറലാകുന്നു

മോദി സർക്കാരിന്റെ റാഫേൽ കരാർ അഴിമതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗാനം വൈറലാകുന്നു. രാഷ്ട്രീയഹാസ്യം നിറഞ്ഞ വരികളാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഐസി തൈസി ഡെമോക്രസി എന്ന പൊളിറ്റിക്കൽ സറ്റയർ ഗ്രൂപ്പാണ് യൂടൂബിൽ 'റാഫേൽ സോങ്' അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയ വഴിയും ഈ ഗാനം പ്രചരിക്കുന്നുണ്ട്. ഐസി തൈസി ഡെമോക്രസി സംഘാംഗമായ രാഹുൽ റാം ആണ് റാഫേൽ സോങ് ഈണം നൽകി പാടിയിരിക്കുന്നത്. സഞ്ജയ് രജൗറയും വരുൺ ഗ്രോവറുമാണ് വരികളെഴുതിയത്.

അധികാരികളും അഴിമതിക്കാരും തമ്മിലുള്ള സനാതനമായ ബാന്ധവത്തെക്കുറിച്ചാണ് ഈ പാട്ട് പറയുന്നതെന്ന് യൂടൂബിൽ നൽകിയ വിവരണം പറയുന്നു.


Next Story

Related Stories