TopTop
Begin typing your search above and press return to search.

സൗദിയുടെ നിര്‍ണ്ണായക ഇടപെടല്‍; സല്‍മാന്‍ രാജകുമാരന്റെ സന്ദേശവുമായി വിദേശകാര്യ സഹമന്ത്രി ഇന്ന് പാകിസ്താനിലേക്ക്

സൗദിയുടെ നിര്‍ണ്ണായക ഇടപെടല്‍; സല്‍മാന്‍ രാജകുമാരന്റെ സന്ദേശവുമായി വിദേശകാര്യ സഹമന്ത്രി ഇന്ന് പാകിസ്താനിലേക്ക്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ സൗദി രാജകുമാരന്റെ സന്ദേശവുമായി വിദേശകാര്യമന്ത്രി അദൽ അൽ ജുബൈർ ഇന്ന് പാകിസ്താൻ സന്ദർശിക്കും. ഇക്കാര്യം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞരാത്രി താൻ സൗദി വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും നേരിൽ സംസാരിക്കാനുള്ള താൽ‌പര്യം അദ്ദേഹം അറിയിച്ചെന്നും ഖുറേഷി പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിൽ വളർന്നിരിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് ഈ സന്ദേശത്തിന്റെ പ്രധാന ഉദ്ദേശ്യം. ഈ വിഷയം ഇരുവരും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയെയും പട്ടാളത്തലവനെയും അൽ ജുബൈർ കാണുമെന്നാണ് വിവരം.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ താൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നതായി പാക് വിദേശകാര്യമന്ത്രി ഖുറേഷി പറഞ്ഞതിന്റെ കൂടി പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ഇന്ത്യയുമായി 'സമാധാന'ത്തിനുള്ള ശ്രമം നടത്തുന്ന ഇമ്രാൻ ഖാന്റെ പ്രസ്താവനകളും ഇതോടു കൂട്ടി വായിക്കാവുന്നതാണ്. പ്രശ്നത്തിന്റെ ഗൗരവം പ്രസിഡണ്ടിന് മനസ്സിലായതിൽ സന്തോഷമുണ്ടെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യ മേഖലയിലെ സമാധാനം നശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടുതൽ വ്യോമാക്രമണങ്ങൾ നടത്തുന്നതു വഴി ലോകസഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റുകൾ കൂടുതൽ കിട്ടുമെന്ന് ബിജെപി നേതാക്കൾ വരെ പറയുന്നതായും ഖുറേഷി പറഞ്ഞു. കർണാടക ബിജെപി പ്രസിഡണ്ട് ബിഎസ് യെദ്യൂരപ്പയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇത് അന്തർദ്ദേശീയ തലത്തിൽ ഇന്ത്യക്കെതിരെ സമ്മർദ്ദമുയർത്താൻ പാകിസ്താൻ ഉപയോഗിക്കുന്നുണ്ട്.

ഇരുകൂട്ടരോടും തങ്ങൾ ആശയവിനിമയം നടത്തിവരികയാണെന്നും നല്ല വാർത്തകളാണ് തനിക്ക് കിട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇരുവരെയും തടുക്കാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്ന് ട്രംപ് വിശദീകരിക്കുകയുണ്ടായി.

Read More: ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്ഷെ ക്യാമ്പുകള്‍ തകര്‍ന്നോ? ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാണ്


Next Story

Related Stories